Prøve GULL - Gratis
മുതിർന്നവർക്കുണ്ടോ ADHD
Vanitha
|June 08, 2024
മുതിർന്നവരിലെ എഡിഎച്ച്ഡി ലക്ഷണങ്ങളിലൂടെ എങ്ങനെ തിരിച്ചറിയാം ? പരിഹാര മാർഗങ്ങൾ എന്തെല്ലാം
എനിക്ക് നാൽപ്പത്തിയൊന്നാം വയസ്സിലാണ് എഡിഎച്ച്ഡി ഉണ്ടെന്നു കണ്ടെത്താനായത് എന്ന് ഫഹദ് ഫാസിൽ ഈയിടെ തുറന്നു പറയുകയുണ്ടായി. പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞു വേണ്ട വൈദ്യ സഹായം എടുക്കാൻ ഇത്തരം തുറന്നു പറച്ചിലുകൾ സമൂഹത്തെ സഹായിക്കും.
നാഡീവ്യൂഹവികാസവുമായി ബന്ധപ്പെട്ട ഈ അവസ്ഥ സാധാരണയായി കുട്ടികളിൽ ഉണ്ടാകുന്നതായി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മുതിർന്നവർക്കും ഉണ്ടാകുമെന്നതു പലർക്കും പുത്തൻ അറിവായി. ഇതേ തുടർന്ന് ചില പുതിയ ചർച്ചകളും നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞു.
മുതിർന്നവരിലെ എഡിഎച്ച്ഡി (Attention deficit hyper activity disorder) അതു ബാധിച്ചിട്ടുള്ളവർ പോലും അറിയണമെന്നില്ല. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും പലതരം പ്രശ്നങ്ങളാൽ അവർ വലയുമ്പോൾ പോലും. മുതിർന്നവരിലെ എഡിഎച്ച്ഡി ലക്ഷണങ്ങൾ കൃത്യമായി അറിയാനും അതുണ്ടെങ്കിലും നിയന്ത്രിച്ച് നിർത്താനും വഴികളുണ്ട്.
മുതിർന്നവരിലെ എഡിഎച്ച്ഡി വലിയൊരു കാലയളവിലേക്കു തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ കാരണം എന്താണ്? എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ പലരിലും പലതരത്തിലാണ്. പ്രധാനമായും എഡിഎച്ച്ഡി മൂന്ന് തരത്തിലാണ്. ശ്രദ്ധക്കുറവുള്ളത്. അമിത പ്രസരിപ്പുള്ളത് (ഹൈപ്പർ ആക്ടിവിറ്റി). ഇവ രണ്ടും ചേർന്നത്. ഇതിൽ തന്നെ പെൺകുട്ടികളുടെ കാര്യത്തിൽ പലപ്പോഴും ഹൈപ്പർ ആക്ടിവിറ്റി കൂടുതൽ കാണാറില്ല. ശ്രദ്ധക്കുറവാണു കൂടുതൽ പ്രകടമാകുന്നത്. അതു പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. അവർ പൊതുവേ അധികം സംസാരിക്കില്ല, പഠനത്തിൽ ചിലപ്പോൾ കുറച്ചു പിന്നിലായിരിക്കാം. എന്നിരുന്നാലും തിരിച്ചറിയപ്പെടാറില്ല. ഹൈപ്പർ ആകുമ്പോഴാണ് ഈ അവസ്ഥ കുറച്ചു കൂടി ശ്രദ്ധിക്കപ്പെടുന്നത്.
അങ്ങനെ ചെറുപ്പത്തിൽ തിരിച്ചറിയാതെ പോകുന്ന ഈ പ്രശ്നം അവർ മുതിരുമ്പോൾ മറ്റു പല കുഴപ്പങ്ങളും വരുത്തി വയ്ക്കും. ബന്ധങ്ങളുണ്ടാക്കുന്നതിലെ ബുദ്ധിമുട്ടുകൾ, സംഘടനാപരമായ വിഷമതകൾ, ഏകാഗ്രതയില്ലായ്മ, ജോലിസ്ഥലത്തെ ബന്ധങ്ങൾ മോശമാകുക തുടങ്ങിയവയെല്ലാം അതിൽ പെടും.
ബുദ്ധിശാലികളാണെങ്കിൽ അതുകൊണ്ടു തന്നെ ബാക്കി കാര്യങ്ങളിലെ പോരായ്കളിൽ ഇളവ് കിട്ടാം. എഡിഎച്ച്ഡി ലക്ഷണങ്ങൾ അവഗണിക്കപ്പെടാം. ഇവർ മുതിരുമ്പോഴാണു കുഴപ്പങ്ങൾ നേരിടേണ്ടി വരിക.
ഇത്തരക്കാർ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യതയും സ്വഭാവവൈകല്യങ്ങളോ ബൈപോളാർ ഡിസോഡറോ വരാനുള്ള സാധ്യതയും കൂടുതലാണ്.
Denne historien er fra June 08, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

