Prøve GULL - Gratis
വെള്ളിത്തിരയിലെ കല്യാണമേളം
Vanitha
|August 06, 2022
സ്വപ്നം കണ്ടു കാത്തിരുന്ന വിവാഹവിശേഷങ്ങളുമായി ഇഷ്ട താരങ്ങൾ
ഉള്ളം ചേർന്നാമോദം തുള്ളിത്തൂവേ...
"വെള്ളിമൂങ്ങ' സിനിമയിൽ പള്ളിമേടയിൽ വച്ചു കാണുന്ന സുന്ദരി പെണ്ണിനെ നോക്കി ബിജു മേനോന്റെ ഒരു ഡയലോഗുണ്ട്, "ഇത്രയൊക്കെ സൗന്ദര്യമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ. 'ആരും മോഹിക്കുന്ന അഴകോടെ മലയാള സിനിമയുടെ പ്രിയനായികയായ നിക്കി ഗൽറാണി ഇക്കഴിഞ്ഞ മേയ് 18നാണ് ജീവിതനായകന്റെ കൈപിടിച്ചത്. തെലുങ്കിലെ യുവതാരം ആദി പിനിസെട്ടിയാണ് നിക്കിയുടെ വരൻ. വിവാഹസ്വപ്നം കണ്ടുതുടങ്ങിയ നാൾ മുതൽ ഏറ്റവും പ്രിയപ്പെട്ടവർ മാത്രം ചേരുന്ന ഇന്റിമേറ്റ് വിവാഹമായിരുന്നു മനസ്സിലെന്ന് നിക്കി പറയുന്നു.
“ട്രെഡീഷനൽ ചടങ്ങുകളെല്ലാം വിവാഹത്തിനു വേണമെന്ന് ആദ്യം മുതലേ മോഹമുണ്ടായിരുന്നു. അതുപോലെ തന്നെ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള തീർത്തും സ്വകാര്യമായ ചടങ്ങ്. ഏറ്റവും പ്രിയപ്പെട്ട, നമുക്കു വേണ്ടി പ്രാർഥിക്കുന്ന കുറച്ചുപേരുടെ അനുഗ്രഹാശിസ്സുകളോടെ ആദിയുടെ വധുവായ നിമിഷമാണ് ഏറ്റവും അനുഗ്രഹീതം. മാർച്ച് 26നായിരുന്നു നിക്കിയുടെയും ആദിയുടെയും വിവാഹനിശ്ചയം.
പെല്ലികൊടുക്കും... പെല്ലികുതുരു...
ഉത്തരേന്ത്യൻ ആചാരപ്രകാരമാണ് നിക്കിയുടെ വീട്ടിൽ വിവാഹത്തലേന്നു ചടങ്ങുകൾ നടന്നതെങ്കിൽ തനി തെലുങ്ക് രീതിയിലായിരുന്നു ആദിയുടെ വീട്ടിലെ ആഘോഷങ്ങൾ. തെലുങ്ക് ആചാരപ്രകാരമുള്ള ഹൽദി ചടങ്ങുകളെയാണ് പെല്ലികൊടുക്കു, പെല്ലികുതുരു' എന്നൊക്കെ വിളിക്കുന്നത്.
“വിവാഹത്തലേന്ന് ഹൽദി ചടങ്ങുകൾക്കു പുറമേ സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയുള്ള മെഹന്ദി ആഘോഷവും ഉണ്ടായിരുന്നു. പാട്ടും ഡാൻസുമായി എല്ലാവരും ചിരിച്ചുല്ലസിക്കുന്നതിനിടെ ഒരു നിമിഷം വേദി നിശബ്ദമായി. നോക്കുമ്പോൾ അതാ സ്റ്റേജിനു നടുവിൽ ആദി. എന്നെ അരികിലേക്ക് വിളിച്ച് കൈപിടിച്ച് ചേർത്തുനിർത്തി. പിന്നെ മുന്നിൽ മുട്ടുകുത്തിയിരുന്ന് ഒരു ചോദ്യം, "വിൽ യൂ മാരി മീ...' ഏഴുവർഷം മുൻപ് യെസ്' എന്നു പറഞ്ഞ അതേ സന്തോഷത്തോടെ ഞാൻ മറുപടി നൽകി. വിവാഹ തലേന്നുള്ള ആ സർപ്രൈസ് പ്രപ്പോസൽ വർഷങ്ങൾക്കു മുൻപ് ആദി പ്ലാൻ ചെയ്തിരുന്നതാണ്.
Denne historien er fra August 06, 2022-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

