Prøve GULL - Gratis
മുത്തേ, നീയാണ് ദുനിയാവ്
Vanitha
|June 11, 2022
മാപ്പിളപ്പാട്ടുകൾക്ക് മധുരസ്വരം നൽകിയ ഗായകൻ സലിം കോടത്തൂരിന് ഹന്നയെന്ന നിധിയെ കിട്ടിയിട്ട് ഇപ്പോൾ പത്തുവർഷം
"ഉപ്പാന്റെ ഭാഗ്യക്കുട്ടി എവിടേ.... ഈ ദുനിയാവിലെ ഉപ്പാന്റെ സ്വത്ത്...മലപ്പുറം കോടത്തൂരെ നമ്പിശേരിയിൽ വീടിന്റെ പൂമുഖപ്പടിയിൽ നിന്നു സലിം ഉള്ളിലേക്ക് നോക്കി വിളിച്ചു. ആ വിളിക്കുത്തരം പോലെ വീടിന്റെ കിലുക്കാം പെട്ടി ഓടിയെത്തി. പിന്നെ തെരുതെരാ ഉമ്മകൾ... ഇത്തിരി നേരം മാറിനിന്നതിന്റെ പരിഭവം പറച്ചിൽ. സലിം ചോദ്യം വീണ്ടും ആവർത്തിച്ചു.
"ദുനിയാവിലെ ഉപ്പാന്റെ ചിങ്കിടി മാലാഖ ആരാ...?
"ഞാൻ..
ഹന്ന കൊഞ്ചിച്ചിരിച്ചു.
ഇമ്പവും ഇശലും പിരിശവും ഇഴചേർന്ന് മാപ്പിളപ്പാട്ടുകൾക്ക് മധുരസ്വരം നൽകിയ കലാകാരൻ സലിം കോടത്തൂരിന് ഹന്നയെന്ന നിധിയെ കിട്ടിയിട്ടു വർഷം പത്താകുന്നു. ഈ കുട്ടി ജനിക്കില്ലെന്നായിരുന്നു ആദ്യത്തെ വിധിയെഴുത്ത്. പിന്നെ, ജനിച്ചാലും ജീവിക്കില്ലെന്നായി. ഇനി ജീവിച്ചാലും നരകിച്ച് കഴിയേണ്ടി വരുമെന്നും ഒരു ഘട്ടത്തിൽ പറഞ്ഞു. '' സലിം ഓർമിക്കുന്നു.
പത്തു വയസുകാരി ഹന്നയെ കുറവുകൾ ഉള്ളവളെന്ന് ലോകം വിളിച്ചപ്പോൾ, കുട്ടി മികവുകൾ ഉള്ളവളാണെന്ന് ലോകത്തെ കൊണ്ട് തിരുത്തി പറയിച്ച ഒരുപ്പയുടെ നിശ്ചയദാർഢ്യത്തിന്റെ കഥയാണിത്.
അറിഞ്ഞു നൽകിയ നിധി
“എന്റെയും സുമീറയുടേയും ജീവിതത്തിലേക്ക് പടച്ചോൻ മൂന്നാമതായി തന്ന നിധിയാണ് ഹന്നക്കുട്ടി. മൂത്തയാൾ സിനാൻ പ്ലസ് കഴിഞ്ഞു. രണ്ടാമത്തവൾ സന പത്താം ക്ലാസിലും സുമീറ മൂന്നാമതും ഗർഭിണി ആണന്ന് അറിഞ്ഞപ്പോൾ എല്ലാവർക്കും വല്യ സന്തോഷം. ഏറ്റവും മികച്ച ആശുപത്രിയിൽ തന്നെ കൊണ്ടുപോയി.
മരുന്നും ഭക്ഷണവും സ്കാനിങ്ങും പരിശോധനകളും കൃത്യസമയത്തു തന്നെ നടന്നു. വിദേശത്തും സ്വദേശത്തുമുള്ള പ്രോഗ്രാമിന്റെ തിരക്കുകൾക്കിടയിലും ഓരോ വട്ടവും ഞാൻ സുമീറയുടെ അടുക്കൽ ഓടിയെത്തുമായിരുന്നു. “ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ തരണേ' എന്നു മാത്രമേ പ്രാർഥിച്ചിട്ടുള്ളു.
ഏഴാം മാസത്തിലാണ് അതുവരെ പറയാത്ത കാര്യം ഡോക്ടർ അറിയിച്ചത്. കുഞ്ഞിന് മതിയായ ഭാരം ഇല്ല. അൽപം ടെൻഷനായെങ്കിലും ഡോക്ടറോടു തന്നെ പരിഹാരം ചോദിച്ചു. “നന്നായി ഭക്ഷണം കഴിക്കു' എന്നു പറഞ്ഞു. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തെക്കുറിച്ചുള്ള നിർദേശങ്ങളും മരുന്നും തന്നു.
Denne historien er fra June 11, 2022-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

