Prøve GULL - Gratis
രാവിലെ അഞ്ചുമണി മുതൽ 8 മണി വരെ മീൻകാരി; പിന്നെ നഗരസഭാ അധ്യക്ഷ
Mahilaratnam
|July 2024
രാവിലെ അഞ്ചുമണി മുതൽ 8 മണി വരെ വൈക്കത്തെ കോലോത്തു കടവ് മീൻമാർക്കറ്റിൽ ചെന്നാൽ കൂട്ടിയിട്ട മത്തിയുടെയും അയലയുടെയും നെത്തോലിയുടെയുമൊക്കെ പേര് വിളിച്ച് ആളെ ആകർഷിച്ചു കച്ചവടം ചെയ്യുന്ന പ്രീതാ രാജേഷിനെ പിന്നെ കാണുന്നത് നഗരസഭാ അധ്യക്ഷയുടെ കസേരയിൽ.
കോട്ടയം ജില്ലയിൽപ്പെട്ട വൈക്കം പലവിധ കാരണങ്ങളാൽ പ്രശസ്തവും പ്രസിദ്ധവുമായ ഒരു നഗരപ്രദേശമാണ്. കേരളചരിത്രത്തിൽ വരെ ഇടംപിടിച്ച സ്ഥലം. വൈക്കം സത്യാഗ്രഹം എന്ന ഒറ്റ സംഭവം മതി അതിന് അടിവരയിടുവാൻ.
ദക്ഷിണകാശി എന്ന പേരിൽ അറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രമാണല്ലോ. രാജ്യത്തെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആത്മീയ തീർത്ഥാടകരാണ് ഓരോ വർഷവും ഈ മഹാക്ഷേത്രം സന്ദർശിക്കുവാൻ എത്തുന്നത്. അക്കാര്യത്തിൽ ജാതിഭേദങ്ങളൊന്നും ഇല്ല എന്നുള്ളതാണ് എടുത്തു പറയേണ്ടുന്ന കാര്യം.
എന്നാൽ കൃത്യമായി പറഞ്ഞാൽ ഒരു നൂറ്റാണ്ടു മുമ്പ് വരെ അതായിരുന്നില്ല അവസ്ഥ. ക്ഷേത്രത്തിൽ ദർശനം നടത്തുവാൻ പോയിട്ട് ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയിലൂടെ വഴിനടക്കാൻ പോലും താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് ഒരുകാലത്ത് അവകാശമുണ്ടായിരുന്നില്ല. അതിനെതിരെ നടന്ന ഐതിഹാസികമായ സമരം ഇന്ത്യയുടെ തന്നെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കം കൂട്ടുന്ന ഒരു ഏടാണ്. ശ്രീനാരായണഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും പിന്തുണയും സത്യാഗ്രഹപ്പന്തൽ സന്ദർശനവും എടുത്തു പറയേണ്ടുന്ന സംഗതികളാണ്. 1924 മാർച്ച് 30ന് ആരംഭിച്ച സമരം 603 ദിവസം നീണ്ടു നിന്നപ്പോൾ പെരിയോർ ഇ. കെ. രാമസ്വാമി നായ്ക്കറും സത്യാഗ്രഹപ്പന്തലിലെത്തി സത്യാഗ്രഹികൾക്ക് ആവേശം പകർന്നു. അവർണരുടെ അവകാശ സംരക്ഷണത്തിനായി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ സവർണ്ണ ജാഥയും ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്.
ഈ വൈക്കത്താണ് സഖാക്കളുടെ സഖാവായ പി. കൃഷ്ണപിള്ളയും, ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറും പഞ്ചവൻ കാടിന്റെ കഥ പറഞ്ഞ വൈക്കം ചന്ദ്രശേഖരൻ നായരും മെഗാസ്റ്റാർ മമ്മൂട്ടിയുമൊക്കെ പിറവികൊണ്ടത്.
Denne historien er fra July 2024-utgaven av Mahilaratnam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Mahilaratnam
Mahilaratnam
ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.
സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി
2 mins
September 2025
Mahilaratnam
'അമ്മ മണമുള്ള ഓണം
ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി
2 mins
September 2025
Mahilaratnam
ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 2025
Mahilaratnam
അത്ഭുതം ആശങ്ക കൗതുകം
ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം
3 mins
September 2025
Mahilaratnam
ഓണം, മഹത്വവും മഹിമയും
ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ
1 min
September 2025
Mahilaratnam
പൂ വേണം...പൂവട വേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 2025
Mahilaratnam
ഓണവെയിലിൻ തിളക്കം പോൽ...
ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.
4 mins
September 2025
Mahilaratnam
മലയാളികളുടെ ലാലേട്ടൻ
ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.
2 mins
August 2025
Mahilaratnam
സ്ത്രീകളും നിശ്ശബ്ദകൊലയാളികളും
വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.
3 mins
August 2025
Mahilaratnam
ഒരു സർക്കസ്സ് കലാകാരി
സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്
3 mins
August 2025
Listen
Translate
Change font size

