Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

സ്പോർട്സിനെ പ്രണയിക്കണം ഡാർലി ഡിക്രൂസ് ക്രോയേഷ്യയിൽ നടന്ന 6-ാമത് ലോക മാസ്റ്റേഴ്സ് ഗെയിംസിലെ ഇൻഡ്വൻ ഹാൻഡ്ബോൾ ടീം ക്യാപ്റ്റൻ)

Mahilaratnam

|

July 2023

ഒരു പ്രായം കഴിഞ്ഞ് കായികരംഗത്ത് നിന്നും പിന്മാറി നിൽക്കുന്നവരുടെ ഒരു കൂട്ടായ്മ യാണ് മാസ്റ്റേഴ്സ് ഗെയിംസിന് പിന്നിലുള്ളത്.അതുവഴി ശാരീരികവും മാനസികവുമായ ഒരു ഫിറ്റ്നസ് ലഭിക്കുന്നു. വീട്ടുകാര്യത്തിനായാലും മക്കളുടെ കാര്യത്തിനായാലുമൊക്കെ ഒരു പ്രത്യേക ഉത്സാഹം ലഭിക്കും.

- പി.ജയചന്ദ്രൻ  

സ്പോർട്സിനെ പ്രണയിക്കണം ഡാർലി ഡിക്രൂസ് ക്രോയേഷ്യയിൽ നടന്ന 6-ാമത് ലോക മാസ്റ്റേഴ്സ് ഗെയിംസിലെ ഇൻഡ്വൻ ഹാൻഡ്ബോൾ ടീം ക്യാപ്റ്റൻ)

ചിലരങ്ങനെയാണ്. ജോലിഭാരവും ഉത്തരവാദിത്തവുമൊക്കെ കൂടുന്നത് അവർക്ക് വലിയ ഹരമാണ്. തങ്ങളുടെ കഴിവുകൾ പരമാവധി പുറത്തെടുക്കുവാനും വിനി യോഗിക്കുവാനുമുള്ള ഏറ്റവും നല്ല അവസരമായാണ് അവർ അതിനെ കാണുന്നത്. അങ്ങനൊരു സവിശേഷ സ്വഭാവത്തിനുടമയാണ് കൊല്ലം തങ്കശ്ശേരി സ്വദേശിനി ഡാർലി ഡിക്രൂസ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് എഞ്ചിനീയർ എന്ന നിലയിൽ പൊതുമരാമത്ത് വകുപ്പിലെ ആദ്യവനിതാ ചീഫ് എഞ്ചിനീയർ) പിടിപ്പത് ജോലിഭാരമുള്ള ഡാർലി, കിഫ്ബിയുടെ പ്രോജക്ട് എക്സിക്യൂഷന്റെ അധികച്ചുമതല കൂടി ഏറ്റെടുക്കുവാനുള്ള നിർദ്ദേശം സന്തോഷത്തോടെ സ്വീകരിച്ചത്. അധികഭാരം വെല്ലുവിളിയായി ഏറ്റെടുക്കുവാനുള്ള താൽപര്യം ഒന്നുകൊണ്ടു മാത്രമാണ് സംസ്ഥാനത്തുടനീളം ഏതാണ്ട് 650 കോടി രൂപയോളം എസ്റ്റിമേറ്റുള്ള പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നത് എന്നറിഞ്ഞാലേ ആ അധികഭാരത്തിന്റെ ഭാരം ഊഹിക്കാനാകൂ. കാസർഗോഡ് മുതൽ പാറശ്ശാല വരെ യുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ മുതൽ എം.എൽ.എമാർ വരെ, കിഫ്ബിയെ കൊണ്ട് പദ്ധതികൾ ഏറ്റെടുപ്പിക്കുവാനായി നിരന്തര മെന്നോണമാണ് ഫോണിലും നേരിട്ടും ഡാർലിയെ ബന്ധപ്പെടുന്നത്. പലപ്പോഴും ഊണുപേക്ഷിച്ചു. നേരം ഏറെ വൈകുവോളവും ആ കൂടിക്കാഴ്ചകൾക്ക് സമയം കണ്ടത്തുവാൻ ഡാർലിക്ക് വിഷയമേതുമില്ല. സന്തോഷമേയുള്ളൂ എന്നാണ് സഹപ്രവർത്തകർ പറയുന്നത്.

അതിന്റെ കൂടെയാണ് കണ്ണൂർ, കോഴിക്കോ ട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലക ളുടെ സിറ്റിറോഡ് ഇംപ്രൂവ്മെന്റ് പ്രോജ ക്ടിന്റെ സി.ഇ.ഒയുടെ ചുമതലയും ഡാർലി ഡിക്രൂസിന്റെ ചുമതലയിൽ തന്നെ വന്നത്. അതും പക്ഷേ ജോലിയുടെ ഒരു ഭാഗമായിക്കണ്ട് ആസ്വദിക്കുകയാണ് ഡാർലി.

പുതുതായി ഓരോ ചുമതലകൾ ഏറ്റെടുക്കേണ്ടി വരുമ്പോഴും അതൊരു വെല്ലുവിളിയായിട്ടാണ് ഞാൻ കാണുന്നത്. ഒരിക്കലും പ്രശ്നങ്ങളുടെ മുന്നിൽ ഞാൻ പതറാറില്ല. ഒന്നിനുപിറകെ ഒന്നായി ചുമതല കളും പ്രശ്നങ്ങളും വരുമ്പോൾ വല്ലാത്തൊരു ഊർജ്ജം എന്നിൽ നിറയും. ആ ഊർജ്ജം പ്രദാനം ചെയ്യുന്നത് സ്പോർട്സാണ്. അതുകൊണ്ടാണല്ലോ പെൻഷൻ പറ്റാറായ ഈ പ്രായത്തിലും ഇൻഡ്യൻ ടീമിനെയും നയിച്ച് ലോക മാസ്റ്റേഴ്സ് ഗെയിമിനായി ക്രൊയേഷ്യയിൽ പോയതും, ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുത്തതും എന്നാണ് ഡാർലി ചോദിക്കുന്നത്. ഒപ്പം, നാൽപ്പതിലും അമ്പതിലും അറുപതിലുമൊക്കെ എത്തുമ്പോഴും കായിക വിനോദങ്ങളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു.

FLERE HISTORIER FRA Mahilaratnam

Mahilaratnam

Mahilaratnam

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.

സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

'അമ്മ മണമുള്ള ഓണം

ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

time to read

3 mins

September 2025

Mahilaratnam

Mahilaratnam

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

time to read

3 mins

September 2025

Mahilaratnam

Mahilaratnam

ഓണം, മഹത്വവും മഹിമയും

ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

time to read

1 min

September 2025

Mahilaratnam

Mahilaratnam

പൂ വേണം...പൂവട വേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ഓണവെയിലിൻ തിളക്കം പോൽ...

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.

time to read

4 mins

September 2025

Mahilaratnam

Mahilaratnam

മലയാളികളുടെ ലാലേട്ടൻ

ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.

time to read

2 mins

August 2025

Mahilaratnam

Mahilaratnam

സ്ത്രീകളും നിശ്ശബ്ദകൊലയാളികളും

വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.

time to read

3 mins

August 2025

Mahilaratnam

Mahilaratnam

ഒരു സർക്കസ്സ് കലാകാരി

സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്

time to read

3 mins

August 2025

Translate

Share

-
+

Change font size