Prøve GULL - Gratis
എന്നും പി.ടിയുടെ സഹയാത്രിക
Mahilaratnam
|July 2022
വിജയസോപാനത്തിൽ നിന്ന് ഉമാതോമസ് ജീവിതം പറയുമ്പോൾ
തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന്റെ ആഹ്ലാദാരവങ്ങൾ അടങ്ങിയിരുന്നില്ല. സ്വീകരണങ്ങൾ, പൊതു യോഗങ്ങൾ, നന്ദിപ്രകടനങ്ങൾ ഉമാതോമസിനെ സംബന്ധിച്ചിടത്തോളം ഇലക്ഷൻ കഴിഞ്ഞെങ്കിലും തിരക്കിൽ തന്നെയായിരുന്നു നിയുക്ത എം.എൽ.എ. എങ്കിലും "മഹിളാരത്നത്തിനുവേണ്ടി ഒരു അഭിമുഖം ആവശ്യപ്പെട്ടപ്പോൾ നിറഞ്ഞ സന്തോഷത്തോടെ സമ്മതിച്ചു. പകൽ പലവിധ തിരക്കുകളാകും. രാത്രിയിലാണെങ്കിൽ സ്വസ്ഥമായി സംസാരിക്കാം എന്ന നിർദ്ദേശം മുമ്പോട്ടുവച്ചത് ഉമാ തോമസു തന്നെയാണ്.
തിരക്കുകളും യാത്രയുമൊക്കെ ഉമാതോമസിനു നേരത്തേതന്നെ പരിചിതമാണ്. പി.ടി. തോമസിന്റെ ഇലക്ഷൻ പ്രചരണത്തിനായി എന്നും മുൻനിരയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തൃക്കാക്കര മണ്ഡലവും അപരിചിതമല്ല.
പി.ടി. തോമസിന്റെ വിയോഗം ഒരു വലിയ മുറിപ്പാടായി അലട്ടുന്നുണ്ടെങ്കിലും തൃക്കാക്കരയിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്ന് ഉമാ തോമസ് പറയുന്നു. പ്രത്യേകിച്ചും, വീട്ടമ്മമാരുടെ സ്നേഹവും സൗഹാർദ്ദവും. എവിടെച്ചെന്നാലും വീട്ടമ്മമാർ തന്റെയടുത്ത് ഓടിയെത്തുന്നത് ഒരിക്കലും മറക്കാനാവില്ലെന്നും അവർ പറഞ്ഞു.
കാമ്പസ് രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന കാലഘട്ടത്തിനുശേഷം ഇപ്പോഴാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ സജീവ കെ.എസ്.യു പ്രവർത്തകയായിരുന്നു. അന്നാണ് ആദ്യമായി പി.ടി. തോമസിനെ കാണുന്നതും പരിചയപ്പെടുന്നതും. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ വനിതാ പ്രതിനിധിയായി മത്സരിച്ചു ജയിച്ചു. ഡിഗ്രിക്ക് പഠിക്കുമ്പോൾ കോളേജ് യൂണിയൻ ഭാരവാഹിയായി. അന്ന് പി.ടി തോമസ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റാണ്. പല പ്രോഗ്രാമുകൾക്കും മഹാരാജാസ് കോളേജിൽ എത്തും. ഇരുവരുടേയും കണ്ടുമുട്ടലും പരിചയപ്പെടലുമൊക്കെ അങ്ങനെയാണുണ്ടായത്.
പി.ടി. തോമസുമായുള്ള വിവാഹത്തോടെ രാഷ്ട്രീയത്തിൽനിന്നും തീർത്തും വിട്ടുനിന്നു. എങ്കിലും അടിയുറച്ച കോൺഗ്രസുകാരി തന്നെയായിരുന്നു. ഇലക്ഷൻ പ്രവർത്തനങ്ങളിലൊക്കെ നിഴലായി പി.ടിയുടെ കൂടെ ഉണ്ടായിരുന്നുതാനും. പി.ടി ഇപ്പോൾ കൂടെയില്ലെങ്കിലും അദ്ദേഹത്തിന്റെ സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടർച്ചയാണ് താൻ നടത്തുന്നതെന്ന് ഉമ തോമസ് വ്യക്തമാക്കുന്നു. രാഷ്ട്രീയവും കുടുംബജീവിതവും ജീവിതസങ്കല്പങ്ങളും വ്യക്തമാക്കിക്കൊണ്ട് ഉമാ തോമസ് "മഹിളാരത്നം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.
Denne historien er fra July 2022-utgaven av Mahilaratnam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Mahilaratnam
Mahilaratnam
ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.
സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി
2 mins
September 2025
Mahilaratnam
'അമ്മ മണമുള്ള ഓണം
ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി
2 mins
September 2025
Mahilaratnam
ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 2025
Mahilaratnam
അത്ഭുതം ആശങ്ക കൗതുകം
ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം
3 mins
September 2025
Mahilaratnam
ഓണം, മഹത്വവും മഹിമയും
ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ
1 min
September 2025
Mahilaratnam
പൂ വേണം...പൂവട വേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 2025
Mahilaratnam
ഓണവെയിലിൻ തിളക്കം പോൽ...
ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.
4 mins
September 2025
Mahilaratnam
മലയാളികളുടെ ലാലേട്ടൻ
ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.
2 mins
August 2025
Mahilaratnam
സ്ത്രീകളും നിശ്ശബ്ദകൊലയാളികളും
വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.
3 mins
August 2025
Mahilaratnam
ഒരു സർക്കസ്സ് കലാകാരി
സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്
3 mins
August 2025
Translate
Change font size

