Prøve GULL - Gratis
നമ്മുടെ മകൻ/മകൾ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന് എങ്ങനെ തിരിച്ചറിയാം
Grihalakshmi
|June 16-30, 2022
സെക്സ് എജ്യുക്കേഷൻ ടോപിക്സ് കൗമാരപ്രായത്തിലെ ലൈംഗിക സംശയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കുന്ന പംക്തി
എങ്ങനെയാണ് ഒരു വ്യക്തി സ്വയം ട്രാൻസ്ജെൻഡർ ആണെന്ന് തിരിച്ചറിയുന്നത്?
ട്രാൻസ്ജെൻഡർ വ്യക്തികൾ സ്വന്തം ഐഡന്റിറ്റി തിരിച്ചറിയുന്നത് വ്യത്യസ്ത അനുഭവങ്ങളിലൂടെയും പല പ്രായത്തിലും ആയിരിക്കും. എല്ലാവർക്കും ഒരുപോലെ ആവണം എന്നില്ല ഇത്. എങ്കിൽ കൂടിയും തനിക്ക് ചാർത്തപ്പെട്ട ലിംഗത്തിൽ താൻ "ഫിറ്റ്' ആവുന്നില്ല എന്ന ഒരു ചിന്ത ഇവർക്ക് എല്ലാവർക്കുമുണ്ടാകും. കൗമാരപ്രായത്തോടടുപ്പിച്ചോ അതിനു ശേഷമോ ആണ് ഇത് കൂടുതലായും അവർ തിരിച്ചറിയുന്നത്.
തങ്ങൾക്ക് നൽകപ്പെട്ട അസൈൻഡ് സെക്സുമായി ചേർന്നു പോകാത്ത ആഗ്രഹങ്ങളും താല്പര്യങ്ങളും ഉണ്ടാവുന്നതായി ഇവർക്ക് അനുഭവപ്പെടാം. ചിലർ ഇത്തരം ചോദനകളെ സന്തോഷത്തോടെ ആസ്വദിക്കുമ്പോൾ ചിലർക്ക് ഇത്തരം ചിന്തകൾ വലിയ മാനസിക സമ്മർദമാവും നൽകുക. തനിക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് ചിന്തിക്കുന്ന അവർക്ക് വലിയ ആശയക്കുഴപ്പവും നാണക്കേടും ഉണ്ടാകാറുണ്ട്.
കുറച്ചെങ്കിലും ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തങ്ങളുടെ അസൈൻഡ് സെക്സിലും അതുപ്രകാരമുള്ള ജെൻഡർ റോളുകളിലും ജീവിക്കുക കടുത്ത മാനസിക സംഘർഷങ്ങൾ ഉണ്ടാക്കാം. അവരുടെ ജെൻഡർ ഐഡന്റിറ്റി അനുസരിച്ചുള്ള ശരീര പ്രത്യേകത കൾ ഇല്ലാത്തത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കാം. തന്റെ ജെൻഡർ ഐഡന്റിറ്റി അനുസരിച്ചുള്ള ശരീരം വേണമെന്ന് അതിയായ ആഗ്രഹം ഉള്ളവരും ഉണ്ടാകാം. ഈ അവസ്ഥയെ ആണ് ജെൻഡർ ഇൻകോൺഗുവൻസ് ജെൻഡർ ഡിസ്ഫോറിയ എന്ന് പറയുക. ഇവർ ചിലപ്പോൾ ഹോർമോൺ ചികിത്സ, ജെൻഡർ അഫർമേഷൻ സർജറി ഇവയൊക്കെ എടുക്കാൻ താല്പര്യം കാണിക്കാം.
മക്കൾ ഇത്തരത്തിലുള്ള സ്വഭാവവ്യതിയാനങ്ങൾ പ്രകടിപ്പിച്ചാൽ മാതാപിതാക്കൾ എന്തുചെയ്യണം?
നമ്മുടെ സമൂഹം ട്രാൻസ്ജെൻഡർ വ്യക്തികളോട് കാണിക്കുന്ന അവഗണന കൊണ്ടുതന്നെ സ്വന്തം മക്കൾ ഇത്തരത്തിൽ പെരുമാറുന്നത് അധിക മാതാപിതാക്കളും ഭീതിയോടെ ആയിരിക്കും നോക്കിക്കാണുക. അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനോ അവരെ ഉൾക്കൊള്ളാനോ പലപ്പോഴും മാതാപിതാക്കൾക്ക് സാധിക്കാറില്ല. അതുകൊണ്ട് കൂടിയാണ് നമ്മൾ ഈ വിഷയം ഇത്രകണ്ട് പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നത്.
Denne historien er fra June 16-30, 2022-utgaven av Grihalakshmi.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Grihalakshmi
Grihalakshmi
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
3 mins
May 16 - 31, 2023
Grihalakshmi
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
2 mins
May 16 - 31, 2023
Grihalakshmi
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
2 mins
May 16 - 31, 2023
Grihalakshmi
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
4 mins
May 16 - 31, 2023
Grihalakshmi
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
1 min
May 16 - 31, 2023
Grihalakshmi
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
1 min
May 16 - 31, 2023
Grihalakshmi
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
2 mins
May 16 - 31, 2023
Grihalakshmi
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
1 mins
May 16 - 31, 2023
Grihalakshmi
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
1 mins
May 16 - 31, 2023
Grihalakshmi
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
3 mins
May 16 - 31, 2023
Translate
Change font size
