Facebook Pixel ദുഷ്ടതകൾ നിവാരണം ചെയ്യുന്ന പുണ്യമാസം | Jyothisharatnam - religious-spiritual - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

ദുഷ്ടതകൾ നിവാരണം ചെയ്യുന്ന പുണ്യമാസം

Jyothisharatnam

|

July 16-31, 2025

മിഥുനം വന്നാൽ ദുരിതം വന്നു, കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു എന്നാണ് പഴമക്കാർ പറയാറ്. പഞ്ഞമാസമെന്നറിയപ്പെട്ടിരുന്ന കള്ള കർക്കിടകത്തെ പണ്ട് പലർക്കും ഭയമായിരുന്നു. എന്നാൽ ഇപ്പോൾ അത് പുണ്യദായകമായ രാമായണമാസമായി മാറി. രാമനാമ ജപത്തിലൂടെ സമസ്ത ദുരിതങ്ങളിൽ നിന്നും വിമോചനം നേടാം എന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ മനസ്സാണ് കർക്കിടക മാസത്തെ രാമായണ മാസമാക്കി തീർത്തത്.

- ബാബുരാജ് പൊറത്തിശ്ശേരി

ദുഷ്ടതകൾ നിവാരണം ചെയ്യുന്ന പുണ്യമാസം

രാമായണപാരായണം, രാമായണശ്രവണം തുടങ്ങിയവ ഇരുമാർഗ്ഗങ്ങളാണെങ്കിൽ രാമായണ കഥാപാത്ര ദർശനം മോക്ഷകവാടമാകുന്നു. അതിനെത്തുടർന്നാണ് നാലമ്പല ദർശനത്തിന് പ്രാധാന്യം ലഭിച്ചതും. പുതുവർഷത്തിൽ ഉത്തമജീവിതം നയിക്കാനുള്ള തയ്യാറെടുപ്പായും ഈ രാമായണ മാസത്തെ ആചരിക്കാം. തൃപയാർ ശ്രീരാമനും, ഇരിങ്ങാലക്കുട ഭരതനും മൂഴിക്കുളത്ത് ലക്ഷ്മണനും പായമ്മൽ ശത്രുഘ്നനും വാണരുളുന്ന ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടനം ചെയ്യുന്നതിനെയാണ് നാലമ്പല ദർശനം എന്നുപറയുന്നത്.

രാമായണധ്വനിയും, ഗണപതിഹോമവും ത്രികാല പൂജയും നിറഞ്ഞുനിൽക്കുന്ന കർക്കിടകത്തിൽ മംഗല്യവതികളും കന്യകമാരും എല്ലാദിവ സവും തലമുടിയിൽ ദശ പുഷ്പം ചൂടണമെന്നത് നിർബന്ധമാണ്. എന്നും രാവിലെ കുളി കഴിഞ്ഞ് കണ്ണെഴുതി ചാന്ത് ചാർത്തി ചന്ദനം തൊട്ട് ദശപുഷ്പം ചൂടി ശ്രീഭഗവതിയുടെ പ്രതിരൂപം എന്നപോലെ മംഗല്യവതികൾ ഒരുങ്ങണം.

കർക്കിടകത്തിൽ കല്യാണം ആകാമോ?

പൊതുവെ കർക്കിടകത്തിൽ കല്യാണം നടത്താറില്ല. എത്ര സമയമില്ലെങ്കിലും കർക്കിടമാസത്തിൽ കല്യാണം നടത്തുന്നതിനോട് മുൻതലമുറയ്ക്ക് താൽപ്പര്യമില്ലായിരുന്നു. മലയാള മാസങ്ങളിൽ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ കർക്കിടകമാസത്തെ കള്ളക്കർക്കിടകമെന്നാണ് പണ്ട് വിശേഷിപ്പിച്ചിരുന്നത്. ഈ പ്രയോഗത്തിൽ നിന്നുതന്നെ എന്തോ ഒന്ന് ഇതിനുപിന്നിൽ ഒളിച്ചിരിക്കുന്നുവെന്ന് ബോധ്യമാകും.

കർക്കിടകത്തിനു ശേഷം വരുന്ന മാസം നറുനിലാവിന്റെ കുളിർമ്മ പോലെ ചിങ്ങമാണെന്നതും അതിനാൽ പ്രസ്തുത മാസത്തിലാകാം കല്യാണമെന്നുമാണ് സങ്കൽപ്പം. കല്യാണമെന്നല്ല പല പ്രധാനപ്പെട്ട ചടങ്ങുകളും കർക്കിടകത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.

വിവാഹമെന്നാൽ മാനസികമായും ശാരീരികമായും ഏറെ ബദ്ധപ്പാടുള്ള ഒന്നാണ്. അതിനാൽ ഇതിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കർക്കിടകമാസത്തിൽ പൊതുവെ പ്രകൃതി പ്രതികൂലമായതിനാൽ ആരോഗ്യവിഷയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ആരോഗ്യപരമായി ഈ മാസം അത്ര നല്ലതല്ലാത്തതു കൊണ്ടാണ് കർക്കിടകത്തിൽ കല്യാണം പാടില്ലെന്ന് ആചാര്യന്മാർ വിധിയെഴുതിയത്.

മോക്ഷം ലഭിക്കുവാൻ വേണ്ടി ഈശ്വരപ്രാർത്ഥനകളിൽ മുഴുകുമ്പോൾ മറ്റുപല ആഘോഷങ്ങളും മാറ്റിവയ്ക്കുക തന്നെ വേണം. ഒരു പക്ഷേ ഈ മോക്ഷലക്ഷ്യത്തെ തിരിച്ചറിഞ്ഞതിനാലാവാം കർക്കിടകം ആഘോഷങ്ങളിൽ നിന്ന് മാറിനിന്നത്.

FLERE HISTORIER FRA Jyothisharatnam

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Listen

Translate

Share

-
+

Change font size