Prøve GULL - Gratis
വികാരങ്ങളുടെ കുടമാറ്റങ്ങൾ
Mathrubhumi Arogyamasika
|January 2023
അച്ചടക്കത്തിന്റെ ഭാഗമായി അവശ്യംവേണ്ട വിമർശനത്തിന്റെയും ശിക്ഷയുടെയും ശിക്ഷണത്തിന്റെയും അഭാവം വ്യക്തിത്വത്തിന്റെ അനാരോഗ്യകരമായ വളർച്ചയ്ക്ക് വളമാകാൻ സാധ്യതയുണ്ട്
ഒരു യുവതി ചെറുപ്പക്കാരനായ മനശ്ശാസ്ത്രവിദഗ്ധനെ കാണാനെത്തി. നിറപ്പകിട്ടുള്ള വസ്ത്രവും ആകർഷകമായ അലങ്കാരങ്ങളും അവരുടെ യുവത്വത്തിന് മാറ്റുകൂട്ടി. എന്നാൽ, പ്രണയഭംഗവും കടുത്ത വിഷാദ അനുഭവങ്ങളുമാണ് അവർ വിശദീകരിച്ചത്. നഷ്ടബോധത്തിൽ അവർ വിങ്ങിപ്പൊട്ടി. എന്നാൽ, കാഴ്ചയിലും സംസാരത്തിലുമുള്ള പൊരുത്തക്കേടുകൾ ചികിത്സകനെ കുഴക്കി. കാമുകനോട് ഇപ്പോൾ തോന്നുന്ന വികാരങ്ങൾ എന്തൊക്കെയാണെന്ന് വിശകലനം ചെയ്യാൻ ശ്രമിച്ചപ്പോൾ, യുവതിയുടെ വാക്കുകളിലും വികാരങ്ങളിലും ദേഷ്യവും അവജ്ഞയും പകയും കടന്നുവന്നു. അയാളുടെ ജീവിതം നശിപ്പിക്കാൻ മാത്രമാണ് ഇനിയുള്ള തന്റെ ജീവിതം എന്ന ചിന്തയിലേക്ക് അവർ നീങ്ങിത്തുടങ്ങി. നിരാശയിൽ നിന്ന് അവരെ മടക്കിക്കൊണ്ടുവരാൻ ആ ബന്ധത്തിലെ ആനന്ദത്തിന്റെ അവസരങ്ങൾ ഓർമിക്കാൻ ചികിത്സകൻ ആവശ്യപ്പെട്ടു. അപ്പോൾ അവരുടെ മുഖം ക്രമേണ പ്രകാശമാനമായി. ആദ്യമായി കണ്ടുമുട്ടിയ രംഗവും അനുരാഗത്തിന്റെ ദിനങ്ങളും വർണിക്കുമ്പോൾ നാണം കൊണ്ട് ആ മിഴികൾ കൂമ്പി, കവിളുകൾ തുടുത്തു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ആദ്യത്തെ സെഷൻ തീരാറായപ്പോൾ, പ്രത്യാശയുടെ കിരണങ്ങൾ അവരിൽ നിറയ്ക്കണം എന്ന ഉദ്ദേശ്യത്തോടെ ചികിത്സകൻ ഭാവിപരിപാടികളിലേക്ക് അവരുടെ ചിന്തയെ നയിച്ചു. ഉപദേശങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ, പോകാൻ തുടങ്ങവേ അവർ പറഞ്ഞു: ആദ്യമായി പരിചയപ്പെടുകയാണെങ്കിലും, നിങ്ങളെ എനിക്കിഷ്ടപ്പെട്ടു. നിങ്ങൾ സുന്ദരനും ചെറുപ്പക്കാരനും ആരോഗ്യവാനും ആണ്. നിങ്ങൾ എന്നെ നന്നായി ശ്രദ്ധിക്കുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട്. നിങ്ങൾക്കും എന്നെ ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. നമുക്ക് എന്തുകൊണ്ട് വിവാഹിതരായിക്കൂടാ?
Denne historien er fra January 2023-utgaven av Mathrubhumi Arogyamasika.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Mathrubhumi Arogyamasika
Mathrubhumi Arogyamasika
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
1 min
May 2023
Mathrubhumi Arogyamasika
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
2 mins
May 2023
Mathrubhumi Arogyamasika
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
1 min
May 2023
Mathrubhumi Arogyamasika
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
1 min
May 2023
Mathrubhumi Arogyamasika
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
2 mins
May 2023
Mathrubhumi Arogyamasika
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
1 min
May 2023
Mathrubhumi Arogyamasika
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
2 mins
May 2023
Mathrubhumi Arogyamasika
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
2 mins
May 2023
Mathrubhumi Arogyamasika
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
2 mins
May 2023
Mathrubhumi Arogyamasika
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്
2 mins
May 2023
Translate
Change font size
