Prøve GULL - Gratis
മലയാളത്തിലെ പെരുന്തച്ചൻ
Vellinakshatram
|August 2024
1955 ലാണ് കോളേജ് പഠനം ഉപേക്ഷിച്ച് തിലകൻ സുഹൃത്തുക്കളുമായി മുണ്ടക്കയം നാടക സമിതിക്ക് രൂപം കൊടുക്കുന്നത്. പിന്നീട് 1966 വരെ കെ. പി. എ. സിയുടെ ഭാഗമായിരുന്നു. കൂടാതെ കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ നാടക സംഘങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പിജെ ആന്റണിയുമായുള്ള സൗഹൃദം തിലകന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു അദ്ധ്യായം തുറന്നു. പിജെ ആന്റണി സംവിധാനം ചെയ്ത 1973 ലെ സിനിമയായ 'പെരിയാർ' എന്ന സിനിമയിലൂടെ യായിരുന്നു തിലകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിജെ ആന്റണിയുടെ മരണശേഷം അദ്ദേഹത്തിന്റെ നാടക ട്രൂപ്പ് തിലകൻ ഏറ്റെടുത്ത് നടത്തി. 1979 ൽ പുറത്തിറങ്ങിയ കെ. ജി ജോർജ് ചിത്രം "ഉൾക്കടലി'ലൂടെയാണ് തിലകൻ എന്ന അതുല്യ നടൻ മലയാള സിനിമയിൽ സജീവമായി തുടങ്ങിയത്.
അഭിനയ തീവ്രതയുടെ ഭാവഭേദങ്ങൾ തന്റെ കഥാപാത്രങ്ങളിലൂടെ മലയാളിക്ക് കാണിച്ചു തന്ന അതുല്യ പ്രതിഭ അതാണ് മലയാളിക്ക് തിലകനെന്ന നടൻ. മലയാള സിനിമയിൽ സമാനതകളില്ലാതെ അയാൾ ജീവിച്ചു. എന്നാൽ പിന്നീട് മലയാള സിനിമ തിലകനെ മാറ്റി നിർത്തി. പക്ഷേ ആ കാലത്ത് തോറ്റുപോയത് തിലകനായിരുന്നില്ല, മലയാള സിനിമയായിരുന്നു.
1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ പി.എസ്.കേശവൻ ദേവയാനി ദമ്പതികളുടെ മകനായാണ് സുരേന്ദ്രനാഥ തിലകന്റെ ജനനം. മുണ്ടക്കയം സി.എം.എസ്. സ്കൂൾ, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണൽ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു.
Denne historien er fra August 2024-utgaven av Vellinakshatram.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vellinakshatram
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Vellinakshatram
നല്ല അവസരം ലഭിച്ചാൽ ഞാൻ മടങ്ങിവരും
മലയാളം ഉൾപ്പെടെ നിരവധി ഭാഷാചിത്രങ്ങളിൽ നിറഞ്ഞുനിന്ന താരമാണ് ജനീലിയ ഡിസൂസ. വിവാഹം കഴിഞ്ഞതോടെ സിനിമകളിൽ നിന്നും അവർ വിട്ടുനിൽക്കുകയാണ്. മലയാളത്തിൽ ഉറുമി എന്ന ചിത്രത്തിൽ മാത്രമാണ് ജനീലിയ അഭിനയിച്ചതെങ്കിലും കേരളത്തിലും ആരാധകരെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലേക്കു തിരിച്ചുവരാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ജനീലിയ.
1 min
September 2025
Vellinakshatram
ആക്ടിംഗ് ഈസ് മൈ ഗെയിം
എനിക്ക് ആദ്യം കിട്ടിയത് സംസ്ഥാന അവാർഡാണ്. ഇത്രയും നാൾ അഭിനയി ച്ചിട്ടും സർക്കാരിന്റെ അംഗീകാരം കിട്ടിയത് 2023ലെ സിനിമയ്ക്കാണ്. 54 വർഷമായി ഞാൻ അഭിനയ രംഗത്തെത്തിയിട്ട്. ആദ്യ 15 വർഷം നാടകം മാത്രമായിരുന്നു. പിന്നീട് സിനിമയിലെത്തി. എവിടെയാണെങ്കിലും അഭിനയം വലിയ പാഷനായി കൊണ്ടുനടക്കുന്ന ആളാണ് ഞാൻ.
4 mins
September 2025
Vellinakshatram
അപകടം മോഹൻലാലിന്റെ സഹയാത്രികൻ
അടുത്ത ഷോട്ടിനു വേണ്ടി മലമ്പാമ്പിനെ കൊണ്ടുവന്നു. സൂപ്പർ മലമ്പാമ്പ്. അതുകണ്ട് ആരാധകരുടെ കമന്റ് ലാലേട്ടനു പറ്റിയ എതിരാളി. രഞ്ജൻ പ്രമോദും അസിസ്റ്റന്റുമാരും ടെൻഷനിലായിരുന്നു
3 mins
September 2025
Vellinakshatram
അർജുൻ ഇനി പാൻ ഇന്ത്യൻ
പുതിയ സിനിമാ വിശേഷങ്ങൾ അർജുൻ 'വെള്ളിനക്ഷത്ര'ത്തോട് പങ്കുവയ്ക്കുന്നു
1 mins
September 2025
Vellinakshatram
കളളിയങ്കാട്ടു നീലിയുടെ ലോക
ഞാൻ കണ്ട സിനിമ
1 min
September 2025
Listen
Translate
Change font size
