Prøve GULL - Gratis

ഫാൽക്കെ പുരസ്ക്കാര നിറവിൽ മോഹൻലാൽ

Nana Film

|

October 1-15, 2025

1980 ലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ 2025 ലെ ഹൃദയ പൂർവ്വം വരെ വ്യത്യസ്തമായ എത്രയോ വേഷങ്ങളിലാണ് ഈ നടൻ പകർന്നാട്ടം നടത്തിയിരിക്കുന്നത്

- എൻ.ടി. സതീഷ്

ഫാൽക്കെ പുരസ്ക്കാര നിറവിൽ മോഹൻലാൽ

അഭിനയം ഒരു തീർത്ഥാടനമാക്കി ലക്ഷ്യസായൂജ്യം കൈവരിച്ച കലാകാരനാണ് മോഹൻലാൽ. മലയാള സിനിമയ്ക്ക് ഇന്ത്യൻ ചലച്ചിത്രകല യുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കേ പുരസ്ക്കാരം രണ്ടാമത് മോഹൻലാലിലൂടെ കൈവന്നതു തന്നെ ആ തീർത്ഥാടനയാത്രയെ അദ്ദേഹം വൈവിധ്യവും നിരന്തര കഠിനാദ്ധ്വാനമാക്കിയതിന്റെ ഫലമാണ്. അത്രമാത്രം മോഹൻലാലിന്റെ ചലച്ചിത്രയാത്ര അവിസ്മരണീയമാംവിധം തലമുറകളെ പ്രചോദിപ്പിക്കുന്നു എന്നത് വാക്കുകൾക്കതീതമായ അത്ഭുതമാണ്. അസാമാന്യപ്രതിഭയുള്ള നടൻ എന്നതിലുപരി നിർമ്മാതാവും സംവിധായകനുമാണ് മോഹൻലാൽ. അവ്വിധത്തിൽ ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് 2023 ലെ ഫാൽക്കെ പുരസ്ക്കാരം ഇപ്പോൾ ലാലിന് നൽകുന്നത്. 2004 ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ലഭിച്ച് രണ്ട് പതിറ്റാണ്ടാകുമ്പോഴാണ് ഈ ദേശീയ ബഹുമതി മലയാളസിനിമയിലേയ്ക്ക് വീണ്ടും എത്തുന്നത്. അതിലൂടെ കേരളം ഫാൽക്കെ നിറവിൽ അഭിമാനത്താൽ ഒരിക്കൽക്കൂടി വിനീതയാകുകയും ഹർഷപുളകിതയാകുകയും ചെയ്യുന്നു.

മോഹൻലാലിലെ നടനെ പലരും പല വിശേഷണ പദങ്ങൾ കൊണ്ട് അലങ്കരിക്കാറുണ്ട്. കംപ്ലീറ്റ് ആക്ടർ, ഫ്ളെക്സിബിൾ ആക്ടർ എന്നൊക്കെ. അത് ഏത് കഥാപാത്രത്തെയും സംവിധായകൻ ആഗ്രഹിക്കുന്ന, നിർദ്ദേശിക്കുന്ന രീതിയിൽ ഭാവസന്നിവേശം നടത്താനുള്ള ലാലിലെ അനിതരസാധാരണമായ കഴിവു കൊണ്ട് ലഭ്യമായതാണ്. അത്രയ്ക്ക് അഭിനയകലയെ അയന സുന്ദരവും അനായാസവുമാക്കിയ കലാകാരനാണ് മോഹൻലാൽ. ആക്ഷനും കട്ടിനുമിടയിൽ താൻ താനല്ലാതാകത്തക്കവിധം പ്രേക്ഷകന്റെ ആസ്വാദന രസരമുകുളങ്ങളെ ത്രസിപ്പിക്കക്കവിധം കഥാപാത്രത്തിലേയ്ക്ക് അപ്രതീക്ഷിത ഭാവചാരുത പകരാനും ജീവൻ പകരാനും മോഹൻലാലിന് പല ചിത്രങ്ങളിലൂടെയും കഴിഞ്ഞിരുന്നു. അഭിനയത്തിന്റെ അക്കാദമിക് തലങ്ങളിലെ യാതൊരു പരിശീലനവും അതിന്റെ ജാഡയും ശിരസ്സിലേറ്റാതെ തികച്ചും വിനയാന്വിത മായി ഏത് ജീവിതസാഹചര്യത്തെയും അഭിമുഖീകരിക്കുകയും അതിനെ സൂക്ഷ്മമായി അവതരിപ്പിച്ചു ഫലിപ്പിക്കാനും മോഹൻലാലിലെ നടൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ആ നിരന്തര ജാഗ്രതയാണ്, പ്രതിഭയാണ് ലാലിനെ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ബഹുമതിയിലേയ്ക്ക് അടുപ്പിച്ചിരിക്കുന്നത്.

FLERE HISTORIER FRA Nana Film

Nana Film

Nana Film

പനമ്പിള്ളി നഗറിലെ താമസക്കാർ

എറണാകുളം നഗരത്തിലെ സമ്പന്നരുടെ താമസസ്ഥലമാണ് പനമ്പിള്ളി നഗർ. ആ പനമ്പിള്ളി നഗറിൽ താമസക്കാരുടെ കഥ പറയുന്ന സിനിമയാണ് ജൈസൻ ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന 'പനമ്പിള്ളിനഗറിലെ താമസക്കാർ.

time to read

1 mins

December 1-15, 2025

Nana Film

Nana Film

മോഹനം ഈ ചന്ദ്രോദയം

ഇതൊരു ജീവിതകഥയാണ്... ഒരു ഫീൽ ഗുഡ് മൂവി ആണെന്ന് വായി ക്കുന്നവർക്ക് തോന്നുമെങ്കിലും.... ആ ജീവിതം അനുഭവിച്ചവർക്ക് അത് അങ്ങനെ ആയിരുന്നില്ല ..

time to read

1 mins

December 1-15, 2025

Nana Film

Nana Film

മരണവീട്ടിൽനിന്നും തമാശ

വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് സിനിമയുടെ രചയി താവും സംവിധായകനുമായ എസ്. വിപിൻ സംസാരിക്കുന്നു

time to read

2 mins

December 1-15, 2025

Nana Film

Nana Film

വീണ്ടും പഞ്ചാബി സുന്ദരി

ഹിന്ദി- തെലുങ്ക് സിനിമ വഴി തമിഴിൽ നെഞ്ചിനിലെ തുനിവിരുന്താൽ' എന്ന സിനിമയിലൂടെ നായികയായി എത്തിയ പഞ്ചാബി സുന്ദരിയാണ് മെഹ്റീൻ പിർസാഡ

time to read

1 mins

December 1-15, 2025

Nana Film

Nana Film

വീണ്ടും നയൻതാര

കഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു നായികാകഥാപാത്രമാണ് നയൻതാര ഇതിൽ അവതരിപ്പിക്കുക.

time to read

1 min

December 1-15, 2025

Nana Film

Nana Film

ശബ്ദം തിരിച്ചറിയപ്പെടുമ്പോൾ

എത്രയൊക്കെ വലിയ നടന്മാർക്ക് ശബ്ദം നൽകിയിട്ടുണ്ടെങ്കിലും എന്നെ എപ്പോഴും കുട്ടികൾ ഓർമ്മിക്കുന്നത് കണ്ടൻ പൂച്ചയുടെ ശബ്ദ ത്തിലൂടെയാണ് ഷോബി തിലകൻ.

time to read

3 mins

December 1-15, 2025

Nana Film

Nana Film

ജയന്റെ ഓർമകൾക്ക് 45 വയസ്സ്

ചിത്രജാലക്കാഴ്ചകൾ

time to read

2 mins

December 1-15, 2025

Nana Film

Nana Film

മോഹിനിയാട്ടം

ഭരതനാട്യത്തിനുശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹിനിയാട്ടം.

time to read

1 min

December 1-15, 2025

Nana Film

Nana Film

വാചാലമാകുന്ന മൗനം

അഭിനയത്തിൽ അച്ഛനെ മറികടക്കുമോ പ്രണവ് മോഹൻലാൽ

time to read

2 mins

December 1-15, 2025

Nana Film

Nana Film

ധനുഷിനൊപ്പം വീണ്ടും സായിപല്ലവി!

ധനുഷിനൊപ്പം \"മാരി-2', എന്ന ചിത്രത്തിലും, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത \"അമരൻ' എന്ന ചിത്രത്തിലും സായി പല്ലവി ഇതിനകം അഭിനയിച്ചിട്ടുണ്ട്.

time to read

1 min

December 1-15, 2025

Listen

Translate

Share

-
+

Change font size