Prøve GULL - Gratis

റാവുവിനോടാണോ കളി?

Manorama Weekly

|

August 16, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

റാവുവിനോടാണോ കളി?

മേശയുടെ മുഖ്യാസനത്തിൽ ഇരിക്കേണ്ടതാരെന്ന തർക്കം തീർക്കാനാണ് വട്ട മേശ ഉണ്ടാക്കിയതെന്നു കേട്ടിട്ടുണ്ട്.

ശ്രീനാരായണഗുരുവും അതുപോലൊന്നു ചെയ്തിട്ടുണ്ട്. അരുവിപ്പുറത്തു ചേർന്ന വാവൂട്ടുയോഗമാണ്, 1894ൽ അരുവിപ്പുറം ക്ഷേത്രയോഗമായും 1903ൽ ശ്രീനാരായണ ധർമ പരിപാലന (എസ്എൻഡിപി) യോഗമായും വികസിച്ചത്. പതിനൊന്ന് അംഗങ്ങൾ അടങ്ങിയതായിരുന്നു ആ യോഗം. ആദ്യം ആരുടെ പേരാണു വരേണ്ടത്, ഒടുവിലത്തെ പേരുകാരന്റെ ജാള്യം മാറ്റാൻ എന്തു ചെയ്യണം എന്നായി പലരുടെയും ആലോചന. പതിനൊന്ന് അംഗങ്ങളെയും വമ്പന്മാരും മുമ്പന്മാരുമായി അംഗീകരിച്ചു കൊണ്ടുള്ളതായിരുന്നു സ്വാമികളുടെ തീരുമാനം: പതിനൊന്നാളുകളുടെയും പേർ വൃത്താകൃതിയിൽ എഴുതിച്ചു.

സത്യജിത് റായിയെ വിശ്വപ്രശസ്തിയിലേക്കുയർത്തി 'പഥേർ പാഞ്ചലി നിർമിക്കാൻ ബംഗാൾ ഗവൺമെന്റ് സാമ്പത്തിക സഹായം നൽകിയെന്നതിലല്ല, അതു നൽകാനുള്ള പഴുതു കണ്ടുപിടിച്ചതെങ്ങനെ എന്നതിലാണതിന്റെ പെരുമ.

ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ നിന്നു വായ്പയെടുത്ത 7,500 രൂപയും സുഹൃത്തുക്കൾ നൽകിയ 2,000 രൂപയും കൊണ്ട് ക്യാമറ വാടകയ്ക്കെടുത്താണ് റായ് ഷൂട്ടിങ് തുടങ്ങിയത്. ഭാര്യയുടെയും അമ്മയുടെയും ആഭരണങ്ങൾ വിറ്റെങ്കിലും 4000 അടി ഷൂട്ട് ചെയ്തപ്പൊഴേക്കും പണമെല്ലാം തീർന്നു.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size