Prøve GULL - Gratis

ദാസേട്ടൻ പഠിപ്പിച്ച പാഠം

Manorama Weekly

|

February 22,2025

വഴിവിളക്കുകൾ

-  കൈതപ്രം

ദാസേട്ടൻ പഠിപ്പിച്ച പാഠം

കോഴിക്കോട് മാതൃഭൂമിയിൽ ജോലി ചെയ്യുന്ന സമയത്ത് എനിക്കൊരു ഫോൺ കോൾ വന്നു. സംവിധായകൻ ഫാസിലിന്റെ കോളായിരുന്നു. തന്റെ പുതിയ ചിത്രത്തിലേക്ക് പാട്ടെഴുതാൻ ആലപ്പുഴയിൽ എത്താൻ വേണ്ടിയുള്ള കോളാണ്. എന്റെ ആത്മസുഹൃത്തായ ഇ.സി.തോമസ് പറഞ്ഞിട്ടാണ് ഫാസിൽ എന്നെ വിളിച്ചതെന്ന് പിന്നീട് ഞാൻ അറിഞ്ഞു.

ആലപ്പുഴയിൽ എത്തിയപ്പോൾ ഫാസിൽ ജെറി അമൽ ദേവിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നു. ജെറി മാഷിന് ഒരു പ്രത്യേകതയുണ്ട്, അദ്ദേഹം ഒറ്റയടിക്ക് പാട്ടിലേക്കു കടക്കില്ല.

ആ ദിവസം മുഴുവൻ ഞങ്ങൾ സംസാരിച്ചു. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. അന്ന് ട്യൂൺ ഇട്ട് എഴുതാനൊന്നും എനിക്ക് അറിയില്ല. മാഷ് അത് കൂളായിട്ട് കൈകാര്യം ചെയ്തു.

വയലാർ ഗാനം എഴുതാൻ താമസിച്ചിരുന്ന ബ്രദേഴ്സിലെ റൂമാണ് എഴുത്തിനു വേണ്ടി എനിക്കു തന്നത്. അതെനിക്ക് നല്ലൊരു തുടക്കമായി തോന്നി. അവിടെ വച്ചാണ് "ദേവദുന്ദുഭി' എന്ന ഗാനം എഴുതുന്നത്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size