Prøve GULL - Gratis

സർഗാത്മകത

Manorama Weekly

|

September 21,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

സർഗാത്മകത

മകൻ രാജനെപ്പറ്റിയുള്ള ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ' പ്രഫ. ടി.വി.ഈ ചരവാരിയർ അവസാനിപ്പിക്കുന്നതു നമ്മുടെയൊക്കെ നെഞ്ചുപൊട്ടുന്ന ഒരു ചോദ്യവുമായാണ്. എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്തു നിർത്തിയിരിക്കുന്നത്? പൊള്ളുന്ന ഈ വാചകം എങ്ങനെയാണുണ്ടായതെന്ന് ആ പുസ്തകം എഴുതാൻ സഹായിച്ച് രവി കുറ്റിക്കാടിനോടു ഞാൻ ചോദിച്ചു.

എഴുത്തിന്റെ നക്കൽ വായിച്ച "ദേശാഭി മാനി അസോഷ്യേറ്റ് എഡിറ്റർ അപ്പുക്കുട്ടൻ വള്ളിക്കുന്ന് എഴുതിച്ചേർത്തതാണ് എന്നായിരുന്നു രവിയുടെ മറുപടി.

ലോകം കണ്ട നിഷ്ഠൂര ഏകാധിപതികളിലൊരാളായ ജോസഫ് സ്റ്റാലിന്റെ മരണ സമയത്ത് തൃശൂർ എക്സ്പ്രസിന്റെ മുഖ പ്രസംഗത്തിന്റെ അവസാനം അതുകൊണ്ട് പരേതാത്മാവിന് പുനർജന്മമില്ലാത്ത നിത്യ ശാന്തി നേരുന്നു' എന്നെഴുതിയത് ആരെന്നു കണ്ടുപിടിക്കാനായതും ഇതുപോലെ ചാരിതാർഥ്യം നൽകി.

"എക്സ്പ്രസിലെ പ്രശസ്തമായ മുഖ പ്രസംഗങ്ങളിൽ മിക്കതും എഴുതിയ കെ. കരുണാകരൻ നമ്പ്യാർ എന്നുമുതൽക്കാണ് മുഖപ്രസംഗം എഴുതിത്തുടങ്ങിയതെന്നു കണ്ടുപിടിക്കാൻ പഴയ ഫയലുകൾ പരിശോധിച്ച പിൽക്കാല "എക്സ്പ്രസ് പത്രാധിപർ പി.ശ്രീധരൻ എഴുതി: ഈ വാചകം എഴുതിയതു മുതൽക്കെങ്കിലും കരുണാകരൻ നമ്പ്യാർ മുഖപ്രസംഗമെഴുത്ത് ആരംഭിച്ചു.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size