Prøve GULL - Gratis
ആകാശപൂവ്
Eureka Science
|EUREKA-JAUGUST 2024
ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം
വിടർന്നു നിൽക്കുന്ന പൂവ് എത്ര ഭംഗിയാണല്ലേ? ചെടി നട്ട്, നനച്ച്, വളമിട്ട്, പൂവ് വിരിയാനായി ഒരു കാത്തിരിപ്പുണ്ട് ഹോ! ഇനി ആ പൂവ് ആകാശത്ത് വിരിയുന്നതാണെങ്കിലോ? രണ്ട് ഫുട്ബോൾ ഗ്രൗണ്ടുകളെക്കാളും വലുതാണെങ്കിലോ? എന്തു ഭംഗിയായിരിക്കും! എത്രയോ ദൂരെ നിന്ന് അതിനെ കാണാനാവും! അങ്ങനെ വിരിയുമ്പോൾ ആ പൂവിനും എന്തു സന്തോഷമായിരിക്കും?
അങ്ങനെ വിരിഞ്ഞ ഒരു പൂവാണ് ഞാൻ. പക്ഷേ ഞാൻ വിരിഞ്ഞപ്പോൾ എനിക്ക് ഒട്ടും സന്തോഷമുണ്ടായിരുന്നില്ല. എന്തിന്, വിരിയാൻ പോലും എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഞാൻ വിരിഞ്ഞ നിമിഷം കുട്ടികളേ, നിങ്ങളുടെ കണ്ണുകൾ വറ്റി, വരണ്ടുനീറി, തൊലി ഉരുകിത്തിളച്ച് അടർന്നുവീണു. നിങ്ങളുടെ മാംസം വെന്തു കരിഞ്ഞ് ആവിയായിപ്പോയി, നിങ്ങളുടെ അസ്ഥികൾ പോലും ബാക്കിയില്ലാതായി. എല്ലാം ഏതാനും നിമിഷങ്ങൾകൊണ്ട് കഴിഞ്ഞു. ഇങ്ങനെയെല്ലാം ആലോചിച്ചു നോക്കൂ, എന്തു വേദനയായിരിക്കും എന്ന്. കുഞ്ഞുങ്ങളേ, നിങ്ങളെ വേദനിപ്പിക്കുമെങ്കിൽ, നിങ്ങളുടെ പുഞ്ചിരികൾ മായ്ച്ചു കളയുമെങ്കിൽ എനിക്ക് വിരിയാൻ ആഗ്രഹം ഉണ്ടാകുമോ? ഇപ്പോൾ നിങ്ങൾക്ക് എന്നെ മനസ്സിലായിട്ടുണ്ടാകും. ഹിരോഷിമയിലും നാഗസാ ക്കിയിലും അമേരിക്ക 'ലിറ്റിൽ ബോയ്' എന്നും ഫാറ്റ്മാൻ' എന്നും പേരുള്ള അണുബോംബുകൾ ഇട്ടപ്പോൾ വിരിഞ്ഞ തീ തുപ്പുന്ന രാക്ഷസപ്പൂവാണ് ഞാൻ. ഇങ്ങനെയുള്ള എന്നെ നിങ്ങൾക്ക് ഇഷ്ടമാകുമോ? എന്ത് ചോദ്യമാണ് അല്ലേ; എനിക്കുതന്നെ എന്നെ ഇഷ്ടമല്ല.
മനുഷ്യരാണ് എന്നെ വിരിയിച്ചത്. എന്തിനെന്നോ മനുഷ്യരെത്തന്നെ കൊല്ലാൻ. അവരുടെ വീടും സ്കൂളും കൃഷിസ്ഥലവും കെട്ടിടങ്ങളും പാലങ്ങളും അങ്ങനെ പ്രിയപ്പെട്ടവയെല്ലാം നശിപ്പിക്കാൻ. എന്നെ ആദ്യമായി വിരിയിച്ച “വിത്ത് ഒരു ബോംബായിരുന്നു. അതിന്റെ പേര് - ലിറ്റിൽ ബോയ്. ആ ആറ്റം ബോംബ്, ഭൂമിയിൽ വീണിട്ടല്ല പൊട്ടിയത്. മനപ്പൂർവം ഭൂമിയിൽ നിന്ന് അര കിലോമീറ്ററോളം മുകളിൽ വച്ച് പൊട്ടിക്കുകയാണ് ചെയ്തത്. എന്തിനെന്നോ? എങ്കിലേ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകൂ, കൂടുതൽ പേർ മരണപ്പെടൂ. മനുഷ്യൻ എന്തിനാണ് മനുഷ്യനെ ഇത്രത്തോളം വെറുക്കുന്നത്? കുട്ടികളേ, നിങ്ങൾക്ക് പരസ്പരം ഇത്രത്തോളം വെറുക്കാൻ ആവുമോ?
Denne historien er fra EUREKA-JAUGUST 2024 -utgaven av Eureka Science.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Eureka Science
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Eureka Science
എന്റെ അവധിക്കാലം
നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.
2 mins
EUREKA 2025 MAY
Eureka Science
മുതല സങ്കടത്താൽ കണ്ണീരൊഴുക്കും
കേട്ടുകേൾവി വസ്തുതകൾ
1 min
EUREKA 2025 APRIL
Eureka Science
കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ
എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക
1 min
EUREKA MARCH 2025
Eureka Science
സുനിത വില്യംസ് എന്ന് മടങ്ങും?
2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക
1 mins
EUREKA 2025 FEBRUARY
Listen
Translate
Change font size
