Facebook Pixel സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി വിജയത്തിലേക്കുള്ള ജൈത്രയാത്ര എൻ എം പണിക്കർ | Unique Times Malayalam - business - Les denne historien på Magzter.com

Prøve GULL - Gratis

സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി വിജയത്തിലേക്കുള്ള ജൈത്രയാത്ര എൻ എം പണിക്കർ

Unique Times Malayalam

|

November - December 2024

ദുബായ് വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും മുഖ്യകേന്ദ്രമായി അതിവേഗം വളർന്നു കൊണ്ടിരുന്ന കാലഘട്ടമായിരുന്നു 1970 കളുടെ അവസാനം. ഈ അവസരം മുതലെടുക്കുന്നതിൽ രണ്ടാമതൊന്ന് ആലോചിക്കാതെ പണിക്കർ മറൈൻ റിപ്പയർ ആൻഡ് സർവ്വീസ് ഇൻഡസ്ട്രിയിൽ പ്രവേശിച്ചു.

സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി വിജയത്തിലേക്കുള്ള ജൈത്രയാത്ര എൻ എം പണിക്കർ

ശാന്തമായ കടൽ ഒരിക്കലും വിദഗ്ദ്ധനായ ഒരു നാവികനെ സൃഷ്ടിക്കില്ല. ഈ പഴഞ്ചൊല്ല്, മിഡിൽ ഈസ്റ്റിലെ പ്രവാസി മലയാളികൾക്കിടയിലെ ഇതിഹാസമായ എൻ എം പണിക്കരുടെ കാര്യത്തിൽ അക്ഷരാർഥത്തിൽ സത്യമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് അതായത് 1978-ൽ വെറും 800 ദിർഹവുമായി യുഎഇയുടെ തീരത്ത് തുടങ്ങിയ സംരംഭകത്വയാത്ര, ഇന്ന് ദുബായ്, ഇന്ത്യ, ചൈന,ഫിലിപ്പൈൻസ്, ഇറ്റലി എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു അന്താരാഷ്ട്ര മറൈൻ വ്യവസായത്തിന്റെ നായകത്വത്തിൽ എത്തി നിൽക്കുന്നു. വാസ്തവത്തിൽ, വിജയം ഒരു ശതമാനം പ്രചോദനവും 99 ശതമാനം വിയർപ്പും ആണെന്ന് അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിച്ചു. മറ്റ് കുടിയേറ്റ തൊഴിലാളികളോടൊപ്പം യുഎഇയിലെ എസി ഇല്ലാത്ത ചൂടുള്ള കുമ്മായം പൂശിയ വീട്ടിൽ നിന്ന്, മറൈൻ വ്യവസായലോകത്ത് ഒരു സാമ്രാജ്യം കെട്ടിപ്പടുത്തത് നിശ്ചയദാർഢ്യവും വിശകലന കഴിവുകളും കൊണ്ട് മാത്രമാണ്.

ഒരു എളിയ തുടക്കം

കേരളത്തിലെ കൊല്ലം ജില്ലയിലെ ചെമ്മക്കാട് ഗ്രാമത്തിൽ ഒരു ഇടത്തരം കുടുംബത്തിലെ ഏഴ് മക്കളിൽ നാലാമനായിരുന്നു എൻ എം പണിക്കർ. ദാരിദ്ര്യവും പ്രതികൂലസാഹചര്യങ്ങളുമായിരുന്നു ചെറുപ്പകാലത്ത് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. 1950-കളിലെ ഗ്രാമീണ കേരളത്തിൽ അവസരങ്ങൾ വളരെ കു റവായിരുന്നതിനാൽ സാധാരണക്കാരുടെ ജീവിതം ഏറെ ദുഷ്കരമായിരുന്നു. ഇല്ലായ്മകളിൽ നിന്ന് മോചനം നേടാനുള്ള തീക്ഷ്ണമായ ദൃഢനിശ്ചയം പണിക്കരിൽ ചെറുപ്പം മുതലേയുണ്ടായിരുന്നു. വിദ്യാഭ്യാസമല്ലാതെ മറ്റൊന്നും തനിക്ക് കൈമുതലായില്ലായിരുന്നുവെന്നും സത്യസന്ധതയും കഠിനാധ്വാനവും ഒരു ദിവസം തന്റെ സ്വപ്നങ്ങളിലേക്ക് തന്നെ എത്തിക്കുമെന്ന് ശക്തമായി വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ തീവ്രാഭിലാഷമാണ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെഷീൻ ഓപ്പറേഷനിൽ ഡിപ്ലോമ പൂർത്തിയാക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. നാഷണൽ അപ്രന്റിസ്ഷിപ്പോടെ ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ കരിയർ ആരംഭിച്ച അദ്ദേഹത്തിന്റെ മെഷിനറി പ്രവർത്തനങ്ങളിലുള്ള വൈദഗ്ധ്യം ശോഭനമായ ഭാവിയിലേക്കുള്ള വാതായനങ്ങൾ തുറക്കുന്നതായിരുന്നു.

വളർച്ചയിലേക്കുള്ള കുതിപ്പ്

FLERE HISTORIER FRA Unique Times Malayalam

Unique Times Malayalam

Unique Times Malayalam

വർണ്ണവിസ്മയക്കാഴ്ചയൊരുക്കി കുറുമ്പാലക്കോട്ട

പ്രകൃതി സൗന്ദര്യത്തോടൊപ്പം ചരിത്രപരമായ കൗതുകവും സമന്വയിപ്പിക്കുന്ന ഒരു ആകർഷകമായ കുന്നിൻപ്രദേശമാണിത്. ഒരുകാലത്ത് പ്രാദേശിക ഗോ ത്രവർഗ്ഗങ്ങളായ കുറുമ്പ സമൂഹത്തിന്റെ താമസകേന്ദ്രമാ യിരുന്നതിനാലാണ് “കുറുമ്പാലക്കോട്ട' എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചതെന്നാണ് വിശ്വാസം.

time to read

1 mins

April - May 2026

Unique Times Malayalam

Unique Times Malayalam

വേനൽക്കാല ചർമ്മസംരക്ഷണം

സൗന്ദര്യം

time to read

1 mins

April - May 2026

Unique Times Malayalam

Unique Times Malayalam

ഭാവിയിലെ തർക്കങ്ങൾ തടയാൻ നിങ്ങളുടെ ഇച്ഛാശക്തിക്ക് വ്യക്തതയുണ്ടോ?

പരസ്പര വിൽപത്രം സാധാരണ വിൽപത്രത്തേക്കാൾ ഒരു പടി മുന്നി ലാണ്. ഇത് രണ്ട് ആളുകൾ തമ്മിലുള്ള ഒരു വ്യക്തമായ ധാരണയാണ്, ഒരാൾ മരിച്ചാലും, അവർ ഇരുവരും മുൻകൂട്ടി തീരുമാനിച്ച ആഗ്രഹങ്ങളിൽ മാറ്റം വരുത്തില്ലെന്ന ഉറപ്പ്. അതിനാൽ, ഇത് ഒരു സാധാരണ വാഗ്ദാനം മാത്രമല്ല, നിയമപരമായ ബാധ്യതയുള്ള ഒരു കരാറുപോലെയാണ് ഇത് പ്രവർത്തിക്കുന്നത്.

time to read

3 mins

April - May 2026

Unique Times Malayalam

Unique Times Malayalam

മൂത്രാശയാണുബാധ: സ്ത്രീകൾ നിർബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മൂത്രനാളം വഴി ബാക്ടീരിയകൾ മൂത്രസഞ്ചിയിലേക്ക് പ്രവേശിച്ച് അവിടെ അണുബാധ ഉണ്ടാകുന്നതാണ് യുടിഐ (UTI). ഈ അണുബാധ മൂത്രവ്യ വസ്ഥയിലെ ഏതെങ്കിലും ഭാഗത്തെയോ അതായത് വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്. സമയബന്ധിതമായ ചികിത്സ ലഭിക്കാതെ പോയാൽ, ഈ അണുബാധ വൃക്കകളിലേക്കും വ്യാപിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

time to read

1 mins

April - May 2026

Unique Times Malayalam

Unique Times Malayalam

പനനൊങ്ക് - വേനലിലെ പ്രകൃതിയുടെ ശീതള സമ്മാനം

എപ്പോഴും പുതുമയുള്ള നൊങ്ക് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്

time to read

1 min

April - May 2026

Unique Times Malayalam

Unique Times Malayalam

GST 2.0: ലാഭേച്ഛാവിരുദ്ധതയും നിയമ യാഥാർത്ഥ്യവും - വൈ വൈ കേസിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ

ആനുകൂല്യങ്ങൾ അന്തിമ ഉപഭോക്താവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, ബിസിനസുകൾ അവ പോക്കറ്റ് ചെയ്യുന്നില്ലെന്നും ഉറപ്പാക്കാനും വേണ്ടി, 2017 ലെ സെൻട്രൽ ഗുഡ്സ് ആൻഡ് സർവിസസ് ടാക്സ് ആക്ടിൽ സർക്കാർ സെക്ഷൻ 171 ചേർത്തു.

time to read

6 mins

April - May 2026

Unique Times Malayalam

Unique Times Malayalam

സ്ത്രികൾ മുൻഗണന നൽകേണ്ട ഏഴ് ആരോഗ്യശീലങ്ങൾ

ഒരു സ്ത്രീക്ക് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആരോഗ്യശീല ങ്ങളിലൊന്ന് പ്രതിരോധ പരിശോധനകളിൽ സ്ഥിരത പുലർത്തുകയെന്ന താണ്. സ്തനാർബുദം, സെർവിക്കൽ ക്യാൻസർ, ഓസ്റ്റിയോപൊറോസിസ് എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ അവസ്ഥകൾ അവയുടെ പ്രാരംഭ ഘട്ടത്തിലോ, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപോ തന്നെ ഈ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ ഇത്തരം പരിശോധനകൾ സഹായിക്കുന്നു.

time to read

3 mins

April - May 2026

Unique Times Malayalam

Unique Times Malayalam

ദൂരം സമ്പർക്കത്തെ നേർപ്പിക്കുമ്പോൾ: ഹൈബ്രിഡ് ജോലിയുടെ മറഞ്ഞ പ്രതിഫലം

ബിസിനസ് വികസനം പലർക്കും ഒരു “ഡീൽ ക്ലോസിംഗ് \" ജോലിയെന്നതുപോലെ തോന്നാം, പൈപ്പ് ലൈനുകൾ, പ്രൊപ്പോസലുകൾ, ടാർഗെറ്റുകൾ. പക്ഷേ അതിന്റെ യഥാർത്ഥ സ്വഭാവം അതിനേക്കാൾ വളരെ ആഴമുള്ളതാണ്. ഒടുവിലിത് മനുഷ്യർ ക്കിടയിലെ ഒരു ബന്ധനിർമ്മാണ പ്രക്രിയയാണ്. ഒരു ഇടപാട് വിജയിക്കുമ്പോൾ അത് സാധാരണയായി ഒരു ഡോക്യുമെന്റിന്റെ ശക്തികൊണ്ട് മാത്രമല്ല, മറിച്ച് അതിനു മുൻപ് രൂപപ്പെട്ട വിശ്വാസത്തിന്റെ ശക്തികൊണ്ടാണ്. ആ വിശ്വാസം പെട്ടെന്ന് പൊട്ടിമുളയ്ക്കുന്നതല്ല.

time to read

4 mins

April - May 2026

Unique Times Malayalam

Unique Times Malayalam

വർക്ക്ഫോഴ്സ് പുനർരൂപകൽപ്പന ജോലികളിൽ നിന്ന് നൈപുണ്യ വാസ്തുവിദ്യയിലേക്ക്

ഡാറ്റ പ്രോസസ്സിംഗ്, പതിവ് വിശകലനം, ഡോക്യുമെന്റേഷൻ, അടിസ്ഥാന തീരുമാനമെടുക്കൽ തുടങ്ങി ഒരുകാലത്ത് ചില റോളു കളുടെ പ്രധാന ഘടകങ്ങളായിരുന്ന ജോലികൾ കൂടുതൽ കൂടുതൽ യാന്ത്രികമാകുന്നു. നേരെമറിച്ച്, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, എ ഐ മേൽനോട്ടം, ഡാറ്റ വ്യാഖ്യാനം, അൽഗോരിതമിക് എത്തിക്സ്, ക്രോസ്-ഡിസിപ്ലിനറി പ്രശ്നപരിഹാരം തുടങ്ങി പുതിയ കഴിവുകൾ നിരന്തരം ഉയർന്നുവരുന്നു.

time to read

3 mins

April - May 2026

Unique Times Malayalam

Unique Times Malayalam

ചിന്തകൾ സാധ്യതകളാക്കി അനിഷ് കെ. ജോയിയുടെ ബഹുമുഖ ബിസിനസ് യാത്ര

ഘട്ടംഘട്ടമായി പക്വത കൈവരിക്കുന്ന, ദിശാബോധത്തോടും ദീർഘകാല കാഴ്ചപ്പാടോടും കൂടിയ ഒരു വികസന പാത

time to read

7 mins

April - May 2026

Listen

Translate

Share

-
+

Change font size