Facebook Pixel അഭിനയം "Just Kidding" അല്ല | Vanitha - womens-interest - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

അഭിനയം "Just Kidding" അല്ല

Vanitha

|

November 08,2025

പ്രേമലു സക്സസ് സെലിബ്രേഷന് ശ്യാമിന്റെ തോളിൽ തട്ടി സൂപ്പർ സംവിധായകൻ രാജമൗലി പറഞ്ഞു. “ആദിയാണ് എന്റെ ഫേവറിറ്റ്...

- രൂപാ ദയാബ്ജി

അഭിനയം "Just Kidding" അല്ല

ജസ്റ് കിഡിങ് എന്ന ഒറ്റ ഹുക്ക് ഡയലോഗിലൂടെ മലയാളത്തിന്റെ ഹൃദയത്തിലേക്കു കൊളുത്തിക്കയറിയ നടനാണു ശ്യാം മോഹൻ. കുറച്ചു തള്ളും ഇത്തിരി കുന്നായ്മയുമുണ്ടെങ്കിലും “പ്രേമലു'വിലെ ആദിയെ മലയാളി സിനിമാ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

പുതിയ തെലുങ്കു സിനിമയുടെ ഷൂട്ടിങ്ങിനു പോകുന്ന തിരക്കിനിടയിലാണു ശ്യാം വനിതയോടു സംസാരിച്ചത്. അഭിനയവും സിനിമയുമെല്ലാം രക്തത്തിൽ അലിഞ്ഞു ചേർന്ന ശ്യാമിന്റെ ഫ്ലാഷ്ബാക്കിൽ സിനിമാക്കഥ പോലെ ട്വിസ്റ്റുകളുണ്ട്.

“അഭിനയിക്കുന്നത് എങ്ങനെയെന്ന് അറിയാത്ത പ്രായത്തിൽ 'കിലുക്കം' സിനിമയിൽ ബാലതാരമായി തല കാണിച്ചു'. അമ്മയുടെ നാടകങ്ങൾ സ്റ്റേജിന്റെ ഒരു വശത്തുനിന്നു കണ്ടുവളർന്ന കുട്ടിക്കാലമാണു മനസ്സിൽ അഭിനയമോഹം നിറച്ചത്.

അന്നു സ്വപ്നം കണ്ടതൊക്കെ ഇപ്പോൾ നേടുമ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാൻ അച്ഛനും അമ്മയും ഒപ്പമില്ലാത്തതിന്റെ വിഷമമുണ്ട്.'' അഭിനയം ഒട്ടും കിഡ്ഡിങ് ആയി കാണാത്ത ശ്യാം മോഹന്റെ വിശേഷങ്ങൾ.

അമ്മയാണോ അഭിനയത്തിലെ ആദ്യ ഗുരു ?

ഞാൻ ജനിച്ചതു ചിറയിൻകീഴിലെ അച്ഛന്റെ വീട്ടിലാണ്. അമ്മ നിമ്മി അറിയപ്പെടുന്ന ഡ്രാമ ആർട്ടിസ്റ്റായിരുന്നു. അച്ഛൻ മോഹൻ കുമാർ നാടക സമിതി മാനേജരും. രണ്ടുപേരും നാടകത്തിന്റെ തിരക്കിലായതു കൊണ്ട് എന്നെ അച്ഛന്റെ വീട്ടിൽ തന്നെ നിർത്തി. വല്യച്ഛൻ ചന്ദ്രകുമാറിനു വിഎ എസിയിലായിരുന്നു ജോലി. വല്യച്ഛന്റെ മക്കൾക്കൊപ്പം ഒന്നാം ക്ലാസ്സിൽ ചേർത്തെങ്കിലും കരഞ്ഞും ഭക്ഷണം കഴിക്കാതെ സമരം ചെയ്തും ഞാൻ ബഹളമുണ്ടാക്കി. അങ്ങനെ അച്ഛൻ വന്ന് ഒപ്പം കൊണ്ടുപോയി.

അമ്മൂമ്മയുടെ വീട്ടിൽ നിന്നു പഠനം തുടങ്ങിയെങ്കിലും മിക്കവാറും നാടക സെറ്റിലാകും ഞാൻ. സ്റ്റേജിന്റെ സൈഡിലിരുന്ന് നാടകം കാണുന്നതാണു ഹരം. ദൂരദർശനിലെ സീരിയലുകളിലും ആ സമയത്ത് അമ്മ അഭിനയിച്ചിരുന്നു. ആ ഗമയിലാണു ഞാൻ സ്കൂളിലേക്കു പോകുക. നാടകവും സീരിയലും കണ്ടു ശീലിച്ച കുട്ടിക്കാലം തന്നെയാണ് അഭിനയത്തിന്റെ ആദ്യ പാഠശാല.

പക്ഷേ, അത് അധികകാലം നീണ്ടില്ല. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്, ഹൃദയ സംബന്ധമായ അസുഖമായിരുന്നു. പ്ലസ് ടുവിനു പഠിക്കുമ്പോൾ അമ്മയും പോയി.

ആ കാലത്ത് അഭിനയമോ പാട്ടോ പരീക്ഷിച്ചിരുന്നോ ?

Vanitha からのその他のストーリー

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size