試す 金 - 無料
വൈദ്യശാലയിലെ വെട്ടുകേസ്
Vanitha
|June 21, 2025
ഈ കേസ് കോടതിയിൽ എത്തിയപ്പോഴൊക്കെയും സാധാരണ വെട്ടു കേസ് എന്നതിനപ്പുറം പ്രാധാന്യം കൈവന്നോ എന്നു സംശയം തോന്നി
ഒക്കത്തിരിക്കുന്ന ഞ്ഞിനെയും കണ്ടപ്പോൾ രാജാരവിവർമയുടെ കരവിരുതിൽ വിരിഞ്ഞ അമ്മയും കുഞ്ഞും എന്ന ചിത്രമാണു മനസ്സിലേക്കു വന്നത്. ഞാൻ അന്നു തിരുവനന്തപുരത്ത് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്. 34 വർഷം മുൻപുള്ള കഥയാണെങ്കിലും മനസ്സിന്റെ ഗാലറിയിൽ ആ പെൺകുട്ടിയുടെ ചിത്രം മായാതെ നിൽക്കുന്നു.
ഏറിയാൽ ഇരുപതിനടുത്തു പ്രായം. മെലിഞ്ഞ ശരീ രം. വിഷാദം പെയ്യുന്ന മുഖം എങ്കിലും ആ കണ്ണുകളിൽ തിളക്കമുണ്ട്. കോളജിലൊക്കെ പഠിക്കേണ്ട സമയത്ത്, ഇത് ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞ് ഒരു കൈക്കുഞ്ഞുമായി കേസിൽ പ്രതിയായി നിൽക്കുന്നു. അങ്ങനെ യൊരു നൊമ്പരം മനസ്സിലേക്കു വന്നു. ന്യായാധിപനും മനുഷ്യനാണല്ലോ, ഇത്തരം ചിന്തകളൊക്കെ ആർക്കായാലും വരുമല്ലോ. അവൾക്കൊപ്പം കൂട്ടുപ്രതിയായി മുത്തച്ഛൻ എന്നു തോന്നിക്കുന്ന ഒരാളും കൂടിയുണ്ട്.
എന്താണു കേസ് എന്നു നോക്കി. അപ്പോഴാണ് ഞെട്ടിപ്പോയത്. അതു മുത്തച്ഛനല്ല, അവളുടെ ഭർത്താവാണ്. അവളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ അച്ഛൻ...
മായയുടെ കഥ
മായ എന്നായിരുന്നു അവളുടെ പേര്. ഒപ്പമുള്ള രാധാകൃഷ്ണ പിള്ള അവളുടെ നിയമപ്രകാരമുള്ള ഭർത്താവാണോ എന്നെനിക്ക് ഇപ്പോഴുമറിയില്ല. മായയെക്കുറിച്ച് ഞാൻ കൂടുതൽ പഠിച്ചു. നന്നേ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ടു. അതോടെ അവളെ അച്ഛൻ ഉപേക്ഷിച്ചു. പിന്നീടു ബന്ധുവീടുകളിലായി ജീവിതം. വീട്ടുജോലി ചെയ്താണ് അവൾ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. അതുകൊണ്ടുതന്നെ പത്താം ക്ലാസു വരെ പോലും പഠിക്കാനായില്ല. അപ്പോഴാണ് അവളുടെ ഗ്രാമത്തിലെ വാഹീദ് വൈദ്യന്റെ വൈദ്യശാലയിൽ പുറം പണിയൊക്കെ ചെയ്യുന്ന ജോലി കിട്ടിയത്. അവിടെ താമസിക്കുകയും ചെയ്യാം. അതോടെ ജീവിതം സുരക്ഷിതമാകും എന്നു ചിന്തിച്ചിരിക്കാം. പക്ഷേ, നടന്നതു മറ്റൊന്നായിരുന്നു.
അവിടെ വച്ച് അവളുടെ അച്ഛനെക്കാൾ പ്രായമുള്ള രാധാകൃഷ്ണപിള്ളയെ കണ്ടുമുട്ടി. അയാൾ വൈദ്യശാലയിലെ ജീവനക്കാരൻ മാത്രമല്ല വൈദ്യന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു. ഊരും പേരും പോലും അറിയാതെ എവിടെ നിന്നോ ആ നാട്ടിലെത്തിയ വാഹീദിനെ വൈദ്യം പഠിപ്പിച്ചതു രാധാകൃഷ്ണ പിള്ളയാണെന്നാണു പഴമക്കാർ പറഞ്ഞു നടന്നിരുന്നത്.
このストーリーは、Vanitha の June 21, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

