Facebook Pixel ഒന്നാകണം രണ്ടാകുമ്പോഴും | Vanitha - womens-interest - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

ഒന്നാകണം രണ്ടാകുമ്പോഴും

Vanitha

|

March 18, 2023

വിവാഹമോചന ശേഷം രണ്ടായി പിരിയുമ്പോഴും, മക്കളുടെ മാനസികാരോഗ്യത്തിനായി ഒന്നായി നിൽക്കാൻ 'കോ-പേരന്റിങ് മനസ്സിലാക്കാം

- രാഖി റാസ്

ഒന്നാകണം രണ്ടാകുമ്പോഴും

വിവാഹമോചനത്തിനു ശേഷം കുട്ടികളുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് ലഭിക്കുന്നു. ആഴ്ചയിൽ ഒരിക്കലാണ് അച്ഛനു കുട്ടികളെ കാണാനുള്ള അനുവാദം. അച്ഛൻ കാണാനെത്തുന്നതു തന്നെ ദേഷ്യം കൊണ്ടു ചുവന്ന മുഖവുമായാണ്. വന്നാലുടൻ സകല പ്രശ്നങ്ങൾക്കും കാരണം നിങ്ങളുടെ അമ്മയാണെന്ന പതിവുവാദം തുടങ്ങും. ഒടുവിൽ കൊണ്ടുവന്ന സമ്മാനപ്പൊതികളും മിഠായിയും വലിച്ചെറിഞ്ഞ് അച്ഛൻ കലിതുള്ളി ഇറങ്ങിപ്പോകും. 

ഒന്നോർത്തു നോക്കൂ, ആ കുരുന്നുകളുടെ കണ്ണീര് ഇപ്പറഞ്ഞതൊരു സാങ്കല്പിക കഥയുമൊന്നുമല്ല. ബാലവകാശ കമ്മിഷൻ വഴി സൈക്യാട്രിസ്റ്റിന്റെ മുന്നിലെത്തിയ കേസാണിത്. പതിനാറും ആറും വയസ്സുള്ള കുട്ടികളിൽ മുതിർന്നയാൾ സഹികെട്ടു ബാലാവകാശ കമ്മിഷനു കത്തയച്ചു. അതോടെ അച്ഛന്റെ സന്ദർശനത്തിനു വിലക്കു വീണു.

വിവാഹബന്ധം വേർപെടുത്തിയ പങ്കാളി മക്കളെ കാണാൻ വീട്ടിലെത്തുമ്പോൾ അതിഥിയായി കണക്കാക്കി മാന്യമായി പെരുമാറണം എന്നു മദ്രാസ് ഹൈക്കോടതി വിധിച്ചതു ബാങ്ക് ഉദ്യോഗസ്ഥയായ അമ്മയോടായിരുന്നു.

അച്ഛൻ വരുമ്പോൾ നന്നായി പെരുമാറണമെന്നും അതിഥിയായി കണ്ടു ചായയും ഭക്ഷണവും നൽകണമെന്നുമുള്ള കോടതിവിധി സാധാരണക്കാരിൽ ചിരി പടർത്തുമെങ്കിലും ഈ വിധി വിവാഹമോചിതരായവരുടെ മക്കളുടെ ദുരിതജീവിതത്തിലേക്കാണു വിരൽ ചൂണ്ടുന്നത്.

പിരിഞ്ഞ ശേഷവും പലരുടെയും മത്സരം തീരാറില്ല. പരസ്പരം തോൽപ്പിക്കാനുള്ള വെമ്പൽ തുടരും. അവർ ജയിക്കുകയുമില്ല. മക്കളുടെ മാനസികാരോഗ്യം ഉറപ്പായും തോൽവി ഏറ്റുവാങ്ങുകയും ചെയ്യും. മക്കളുടെ മുന്നിൽ അച്ഛനും അമ്മയും മോശമായി പെരുമാറുന്നതു കുട്ടികളോടുള്ള ക്രൂരത ആയാണു കോടതി കണക്കാക്കുന്നത് എന്നു പലരും ഓർക്കാറില്ല.

കുട്ടികളുടെ അവകാശം

 ഒന്നിച്ചു ജീവിക്കാനാകില്ലെങ്കിൽ പിരിഞ്ഞു പോകണം എന്നു പറയുന്നതുപോലെ എളുപ്പമല്ല, പിരിഞ്ഞു നിന്നു കൊണ്ടുള്ള പേരന്റിങ്. കുട്ടികളുടെ മാനസികാവസ്ഥയേക്കാൾ ഇത്തരക്കാർ പരിഗണിക്കുന്നതു പരസ്പരമുള്ള വിജയമായിരിക്കും. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കാതെ നോക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എന്താണു ചെയ്യേണ്ടത് എന്ന ധാരണ ഇല്ലാത്തവരുമുണ്ട്.

Vanitha からのその他のストーリー

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Translate

Share

-
+

Change font size