Facebook Pixel കരുതലാണ് ഔഷധം | Vanitha - womens-interest - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

കരുതലാണ് ഔഷധം

Vanitha

|

November 12, 2022

വീട്ടിലൊരാൾക്ക് പ്രമേഹം ബാധിച്ചാൽ മനസ്സു തകരേണ്ടതില്ല.' ചിട്ടയായ ജീവിതവും ശരിയായ ചികിത്സയും വഴി പ്രമേഹത്തെ വരുതിയിൽ നിർത്താം. വിദഗ്ധർ നൽകുന്ന മാർഗനിർദേശങ്ങൾ...

- രാഖി റാസ്

കരുതലാണ് ഔഷധം

സന്തോഷകരമായ ജീവിതം മുന്നോട്ട് പോകുന്നതിനിടയ്ക്കാകും കുടുംബത്തിലൊരാൾക്ക് അൽപം ക്ഷീണവും പരവേശവും അനുഭവപ്പെടുക. വൈറ്റമിൻ മരുന്നുകൾ കൊടുത്താൽ മാറും എന്നു കരുതും. ഡോക്ടറെ സമീപിക്കുമ്പോഴാകും പ്രമേഹമാണെന്ന് തിരിച്ചറിയുക.

പല കുടുംബങ്ങൾക്കും ഇത് ആഘാതം തന്നെയാണ്. പ്രമേഹമുള്ളവരെ അയൽപക്കത്തും ബന്ധുവീടുകളിലും ഓഫിസിലും നടവഴിയിലും നിത്യേന കണ്ടുമുട്ടുന്നുണ്ടങ്കിലും വീട്ടിലൊരാൾക്ക് പ്രമേഹം ആണ് എന്ന് തിരിച്ചറിയുമ്പോൾ പലരും തളർന്നു പോകുന്നു.

പ്രമേഹത്തെക്കുറിച്ചുള്ള യഥാർഥ അറിവിലേക്ക് വളരുകയാണ് ഈ ഘട്ടത്തിൽ വേണ്ടത്. പ്രമേഹം ഗുരുതരാവസ്ഥയിലേക്ക് നീങ്ങാവുന്ന രോഗമാണെങ്കിലും ശരിയായി നിയന്ത്രിച്ചാൽ പ്രശ്നങ്ങളില്ലാതെ ജീവിക്കാനാകും എന്ന അറിവ് തന്നെയാണ് ആശ്വാസമാകേണ്ടത്.

അടുത്തത് രോഗിയായ വ്യക്തിയെ വേണ്ടത് ആത്മവിശ്വാസം കൊടുത്ത് രോഗത്തെ ശരിയായി നിയന്ത്രിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കുകയാണ്.

ആദ്യ സ്പർശം വേണ്ടത് മനസ്സിന്

 വീട്ടിലെ ഒരു അംഗത്തിന് പ്രമേഹമുണ്ട് എന്ന അറിവ് ആദ്യം ബാധിക്കുക പ്രമേഹമുള്ള വ്യക്തിയുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെയാണ്. ഇതിൽ നിന്ന് ആദ്യം മുക്തി നേടേണ്ടത് കുടുംബാംഗങ്ങളാണ്.

പ്രമേഹബാധിതർ നിരാശയിലേക്ക് വീണുപോകാതെ പരിരക്ഷിക്കണം. സ്നേഹവും പിന്തുണയും പ്രമേഹമുള്ള വ്യക്തിക്ക് കരുത്താകണം. ശരിയായ അറിവ് രോഗിയും കുടുംബാംഗങ്ങളും ഉണ്ടാക്കുകയാണ് വേണ്ടത്. നമുക്ക് ചുറ്റും എത്രയോ പേർ പ്രമേഹവുമായി സന്തോഷകരമായി ജീവിക്കുന്നുണ്ടെന്ന് അറിയുക.

പ്രമേഹ ബാധിതരെ ഉൾക്കൊള്ളുക എന്നത് ദുരിതമേറിയ കാര്യമല്ല. ആഹാരത്തിലും മറ്റും വളരെ ചെറിയ ചില മാറ്റങ്ങൾ മാത്രമേ വരുത്തേണ്ടി വരികയുള്ളു

ചികിത്സ കൃത്യമായി പിന്തുടരുന്നതിനൊപ്പം കാപ്പി, ചായ എന്നീ പാനീയങ്ങൾ പഞ്ചസാരയിടാതെ കഴിക്കുക, മധുരപലഹാരങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിൽ ഉപ്പ്, എണ്ണ എന്നിവയുടെ അളവ് കുറയ്ക്കുക, സമീകൃതാഹാരം കഴിക്കുക എന്നീ പതിവുകൾ ശീലിക്കണം.

ആഹാരത്തിൽ നിന്നു തുടങ്ങണം

രക്തപരിശോധനയിൽ പഞ്ചസാരയുടെ നില ബോർഡർ ലൈനിലാണെങ്കിൽ നമ്മൾ പ്രീ ഡയബറ്റിക് വിഭാഗത്തിലാണ് ഉള്ളത്. പ്രമേഹം വരുന്നത് ഒഴിവാക്കാവുന്ന സുവർണാവസരമാണിത്.

Vanitha からのその他のストーリー

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Vanitha

Vanitha

എന്ന തവം ശെയ്തനേ യശോദാ.

കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര

time to read

3 mins

April 11, 2026

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Translate

Share

-
+

Change font size