試す 金 - 無料
ഓണം കഴിഞ്ഞും ഓണമുണ്ണാം
Vanitha
|September 03, 2022
ഓണത്തിന് ബാക്കിവരുന്ന വിഭവം പിറ്റേന്ന് പുത്തൻ പുതിയ രുചിയായി മാറുന്ന മാജിക്. ഫ്രിഡ്ജ് വരും മുൻപുള്ള ആ അടുക്കള വിശേഷങ്ങൾ
മത്തപ്പൂ വിരിഞ്ഞാൽ ഓണം വന്നുവെന്നാണ് പഴമക്കാരുടെ കണക്ക്. പച്ച വട്ടയിലകൾക്കിടയിൽ നക്ഷത്രക്കണ്ണു തുറന്നു കിടക്കുന്ന മഞ്ഞപ്പൂക്കളുടെ ലാസ്യഭംഗിയോടെ ഓണം വിരുന്നിനെത്തും.
കർക്കടകത്തിലെ തിരുവോണം മുതൽ ചിങ്ങത്തിലെ തിരുവോണം വരെ നീളുന്ന 28 ദിവസവും ഓണത്തിന്റെ നിറങ്ങൾ ചാർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്. ഇതിൽ അവസാന പത്തു ദിവസങ്ങളിൽ, ചിങ്ങത്തിലെ അത്തം മുതൽ കുറച്ചു കൂടുതൽ ആഘോഷമുണ്ടാകുമെന്നുമാത്രം.
പൂക്കളമിട്ടാലും ഓണക്കോടി ഉടുത്താലും ഓണം തിരുവോണമാകില്ല. "ഓണം ഉണ്ടറിയണം' എന്നാണ്. 28 കൂട്ടം വിഭവങ്ങളാണ് ഓണസദ്യയ്ക്ക് ഇന്ന പോലെ ഓൺലൈനിൽ ഓർഡറിടുന്ന പാഴ്സൽ ഓണമായിരുന്നില്ല. അടുക്കളയിൽ പുകഞ്ഞും അരിഞ്ഞും വറുത്തും അരച്ചും ഉണ്ടാക്കുന്ന സ്വാദേറും സദ്യയാണ്. തിരുവോണത്തിന്റെയന്ന് സദ്യയുണ്ട്. നാലും കൂട്ടി മുറുക്കി, തായം കളിച്ച്, ഊഞ്ഞാലാടി, കൈകൊട്ടി കളിച്ച് ആഘോഷിച്ചു തിമർക്കും.
ഓണപ്പിറ്റേന്ന് ഓണത്തിന്റെ മാത്രമല്ല, മലയാളിയുടേയും മുഖം വാടിയിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം' എന്ന ചൊല്ല് യാഥാർഥ്യമാക്കിയതിന്റെ പങ്കപ്പാട് ഉമ്മറവാതിലിനപ്പുറത്ത് കാത്തുനിൽക്കുന്നുണ്ടാകും. ഓണപ്പിറ്റേന്നുള്ള വിഭവങ്ങളിലും ദാരിദ്ര്യം കൈവയ്ക്കും. പക്ഷേ, അന്നത്തെ നമ്മുടെ സമർഥരായ വീട്ടമ്മമാരുടെ അടുത്ത് ദാരിദ്ര്യത്തിന്റെ വേലയിറക്കൽ വല്ലതും നടക്കുമോ? തലേന്നത്തെ ചോറു കൊണ്ടു കൊണ്ടാട്ടം ഉണ്ടാക്കുന്നതു പോലെ അവർ തിരുവോണസദ്യ ബാക്കി കൊണ്ടു പുത്തൻ വിഭവങ്ങളുണ്ടാക്കും. പഴമയുടെ കൈപുണ്യമുള്ള പുതു വിഭവങ്ങൾ
“ഒന്നാം ഓണം ഓടിയും ചാടിയും രണ്ടാം ഓണം ഇരുന്നും നിന്നും മൂന്നാം ഓണം മുക്കിയും മൂളിയും നാലാം ഓണം നക്കിയും പെറുക്കിയും അഞ്ചാം ഓണം അഞ്ചിയും കുഞ്ചിയും ആറാം ഓണം അരിഞ്ഞും തിരിഞ്ഞും ഏഴാം ഓണം എരന്നും കരഞ്ഞും...' തിരുവോണനാളിലെ ആഘോഷത്തിനു ശേഷം വീട്ടകങ്ങളിലെ അവസ്ഥയാണ് ഈ ചൊല്ലുകളിൽ തെളിയുന്നത്. അതിനോടൊപ്പം ചേർന്നിരിക്കുന്നുണ്ട് ഓണപ്പിറ്റേന്നിലെ രുചികളും
ഓണപ്പിറ്റേന്ന് കണ്ടോണം
പറഞ്ഞു പഴകിയ ഒരു നമ്പൂതിരി ഫലിതമുണ്ട്. ഒരിക്കൽ സദ്യ കഴിച്ച് കഴിഞ്ഞ് ശ്വാസം കഴിക്കാൻ വിമ്മിഷ്ഠപ്പെടുന്ന നമ്പൂതിരിയോട് കാര്യസ്ഥൻ പറഞ്ഞു.
このストーリーは、Vanitha の September 03, 2022 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Translate
Change font size
