with love Fahinoor
Kudumbam
|June 2024
പ്രണയ സിനിമ പോലെ മനോഹരമാണ് നൂറിൻ ഷെരീഫിന്റെയും ഫാഹിം സഫറിന്റെയും ജീവിതം. ആദ്യ ബലിപെരുന്നാൾ സന്തോഷത്തിനൊപ്പം തിരക്കഥയൊരുക്കുന്ന സിനിമയുടെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്നു
ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം. ഏതൊരു താരത്തിന്റെയും ആഗ്രഹമാണത്. അത്തരമൊരു അപൂർവ ഭാഗ്യം ലഭിച്ച താരമാണ് നൂറിൻ ഷെരീഫ്. ഒരു അഡാർ ലവി'ലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നൂറിൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തിരക്കുള്ള താരംതന്നെയാണ്. ഇപ്പോൾ സിനിമയിലൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്നവരോട് കൃത്യം മറുപടിയുണ്ട് നൂറിനും ഭർത്താവ് നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറിനും.
ഒരു വർഷത്തോളമായി സ്വന്തമായി തിരക്കഥയൊരുക്കുന്ന സിനിമയുടെ തിരക്കുകളിലാണ് ഇരുവരും. ജൂലൈയിലാണ് ഷൂട്ടിങ് ആരംഭിക്കുക. അതിനിടെ വിവാഹം കഴിഞ്ഞുള്ള ആദ്യ ബലിപെരുന്നാളിന്റെ തിരക്കുമുണ്ട് ഇരുവർക്കും.
ഞങ്ങളുടെ സിനിമ വരുന്നതു തന്നെയാണ് വലിയ വിശേഷം
ഫാഹിം: ഞങ്ങളുടെ സിനിമ വരുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ വിശേഷം. വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായിരുന്ന ധനഞ്ജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ്, വിനീത് ശ്രീനി വാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഭഭബ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് ഗോകുലം മൂവീസാണ്.
കഥയുടെ ആദ്യ ആശയം പങ്കിട്ടത് നൂറിനായിരുന്നു. തിരക്കഥ എഴുത്ത് എനിക്ക് പ്രശ്നമുള്ള വിഷയമായിരുന്നില്ല. എന്നാൽ, നന്നായി വായിക്കുന്ന ആളായിട്ടും ചെറിയ ചെറിയ കഥകൾ എഴുതുന്ന ആളായിട്ടും തിരക്കഥയിൽ പങ്കാളിയായി നൂറിൻ എത്തിയത് ഏറെ ആലോചിച്ച ശേഷമാണ്. ഒരുമിച്ച് എഴുതാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് വളരെ വേഗം കണക്ടായി. കാരണം, രണ്ടാൾക്കും സിനിമയെന്നാൽ അത്രത്തോളം ഇഷ്ടമാണ്.
നൂറിൻ എഴുതുന്ന സമയത്ത് അഭിപ്രായ വ്യത്യാസങ്ങളൊക്കെ വരും. അത് വ്യക്തിജീവിതത്തെ ബാധിക്കുമോയെന്ന് ഭയന്നു. പക്ഷേ, എഴുത്തിന്റെ സമയത്തുള്ള തീരുമാനങ്ങൾ ഞങ്ങൾ അവിടെത്തന്നെ അവസാനിപ്പിക്കും. അതൊരിക്കലും കൊണ്ടുനടക്കില്ല. അതുതന്നെയായിരുന്നു ഏറ്റവും വലിയ ആശ്വാസവും.
പിന്നെ ഹോട്ട്സ്റ്റാറിലെ ഒരു വെബ് സീരീസിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.
このストーリーは、Kudumbam の June 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Kudumbam からのその他のストーリー
Kudumbam
ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും
ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...
2 mins
December-2025
Kudumbam
സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...
3 mins
December-2025
Kudumbam
വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട
നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1 mins
December-2025
Kudumbam
ദൈവത്തിന്റെ കെ
അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...
2 mins
December-2025
Kudumbam
രോഗമില്ലാത്ത രോഗികൾ
അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...
2 mins
December-2025
Kudumbam
'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല
സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ
2 mins
December-2025
Kudumbam
കേടാകാതെ സൂക്ഷിക്കാം, ആഹാരം
ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...
3 mins
December-2025
Kudumbam
കുട്ടികളോട് വേണ്ട, ഈ വാക്കുകൾ
ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
HAPPY JOURNEY WITH KIDS
ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
കാസ്പിയൻ തീരത്തെ സ്വപ്നഭൂമി
കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...
4 mins
December-2025
Listen
Translate
Change font size

