試す 金 - 無料
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
SAMPADYAM
|December 01,2024
പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
-
നാലു പതിറ്റാണ്ടായി ഈ രംഗത്തുള്ള താങ്കൾ മലയാളിയുടെ യാത്രയിൽ ഇപ്പോൾ കാണുന്ന മാറ്റങ്ങൾ എന്തെല്ലാം?
മുൻപ് മലയാളിയുടെ വിദേശയാത്ര എന്നത് ഹജ്ജ് തീർഥാടനവും ജോലിതേടി ഗൾഫിലേക്കുള്ള യാത്രയും ആയിരുന്നു. ഇവ രണ്ടും ഇന്നും വർധിച്ച രീതിയിൽ തുടരുന്നുണ്ട്. ഒപ്പം യാത്രകളുടെ സ്വഭാവവും ഉള്ളടക്കവും എല്ലാം വലിയ തോതിൽ വൈവിധ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനും ഒറ്റയ്ക്കും കൂട്ടായും വിനോദസഞ്ചാരത്തിനുമുള്ള യാത്രകളും പുത്തൻ ഡെസ്റ്റിനേഷനുകളും ട്രാവൽ ഇൻഡസ്ട്രിയെ വൻ തോതിൽ വികസിപ്പിക്കുകയാണ്.
എല്ലാവരും യാത്രയ്ക്കായി മുന്നോട്ടുവരുകയാണ്. അവരോട് എന്താണ് പറയാനുള്ളത്?
ഓരോ യാത്രയുടെയും ജനുസ്സ് അനുസരിച്ച് മനസ്സിനെ നേരത്തേ ഒരുക്കുന്നത് യാത്ര എളുപ്പമാക്കും. യാത്രകളുടെ സ്വഭാവമനുസരിച്ച് മാനസികമായ ഒരുക്കങ്ങൾ നടത്തണം. ഉദാഹരണത്തിന് ഫണ്ട്, ഉംറ തുടങ്ങിയ തീർഥാടകർ ത്യാഗം, ക്ഷമ തുടങ്ങിയവയ്ക്ക് മനസ്സൊരുക്കണം. ഇതിനർഥം അവർക്കു സേവനം നൽകുന്ന ഏജൻസികൾക്കു പ്രൊവൈഡർമാർക്കും എന്തുമാവാം എന്നല്ല. അതുപോലെ തൊഴിലും വിദ്യാഭ്യാസവും തേടിയുള്ള യാത്രകൾ എളുപ്പത്തിലും തടസ്സമില്ലാതെയും സാധിക്കുമെന്നു കരുതരുത്. ഏതുതരം യാത്രയായാലും ലക്ഷ്യസ്ഥാനം വളരെ പ്രധാനമാണ്. ഓരോ സ്ഥലത്തും വ്യത്യസ്ത നിയമങ്ങളും രീതികളും ആയിരിക്കും. അതിനനുസരിച്ച് ഒരുക്കങ്ങളും വേണം. ഏതു യതികനും യാത്രാസംഘത്തിനും പ്രധാനമായി വേണ്ടത് യാത്രയുടെ ലക്ഷ്യം, യാത്ര പോകുന്ന സ്ഥലം എന്നിവയെക്കുറിച്ചുള്ള ധാരണയാണ്. അത് ആസ്വാദ്യകരമാകുവാനും ചതിക്കുഴികളിൽ പെടാതിരിക്കാനും ഇതു സഹായിക്കും.
ചതിക്കുഴികളെയും അപകടങ്ങളെയും കുറിച്ച് ബോധവും ജാഗ്രതയും വേണം. ഗൾഫ് രാജ്യങ്ങളിലേക്കു പോകുന്നവർ മറ്റുള്ളവർ ഏൽപിക്കുന്ന എന്തും കണ്ണടച്ചു വാങ്ങിയതു മൂലമുള്ള എത്രയോ പ്രശ്നങ്ങൾ നാം കേട്ടിട്ടുണ്ട്. ഇവിടെയെല്ലാം, പരിചയസമ്പന്നരും വിശ്വസ്തരുമായ ഏജൻസിയുടെയും മറ്റും ഉപദേശങ്ങളും സേവനവും ഉപകരിക്കും. അക്ബർ ട്രാവൽസ് ചെയ്തു കൊണ്ടിരിക്കുന്നത് അതാണ്.
പോക്കറ്റിന് ഇണങ്ങുംവിധം കുറഞ്ഞ ചെലവിൽ മികച്ച യാത്രയ്ക്കായി എന്തെല്ലാം ശ്രദ്ധിക്കണം?
このストーリーは、SAMPADYAM の December 01,2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
SAMPADYAM からのその他のストーリー
SAMPADYAM
പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.
2 mins
January 01,2026
SAMPADYAM
എൻപിഎസിൽ വലിയ മാറ്റം
85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല
1 mins
January 01,2026
SAMPADYAM
ചിന്താവിഷ്ടയായ ഭാര്യമാർ
നാടോടിക്കാറ്റിലെ വിജയനല്ല, മറ്റൊരു വിജയനുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ.
1 mins
January 01,2026
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
SAMPADYAM
ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ
നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.
2 mins
December 01,2025
Listen
Translate
Change font size
