6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ
Vanitha Veedu|April 2024
പഴയ കളിപ്പാട്ടങ്ങൾ, ഓട്, മൺകട്ട എന്നിവകൊണ്ടു നിർമിച്ച ഇരുനിലവീട് ഇങ്ങനെയൊന്ന് ലോകത്ത് വേറെയുണ്ടാകില്ല.
സിനു കെ. ചെറിയാൻ
6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ

കൊച്ചുകുട്ടിക്ക് പുതിയൊരു കളിപ്പാട്ടം കിട്ടുമ്പോൾ തോന്നുന്ന അതേ വിസ്മയം. കുറ്റ്യാടിക്കടുത്ത് കാക്കുനിയിലെ ശ്രീജേഷിന്റെയും രാഗിയുടെയും വീടിന്റെ പടികയറുന്ന ആരുമത് ഒരിക്കൽക്കൂടി അനുഭവിച്ചറിയും കളിപ്പാട്ടങ്ങളും ഓടും അടുക്കി നിർമിച്ച ഭിത്തി, മേൽക്കൂരയ്ക്കുള്ളിലൂടെ തല പുറത്തേക്കിട്ടു വളരുന്ന മരങ്ങൾ, വീടിനുള്ളിലൂടെ ഒഴുകുന്ന നീർച്ചാൽ... വിസ്മയങ്ങളുടെ കലവറയാണ് കൺമുന്നിൽ. സമകാലിക വാസ്തു കലയ്ക്ക് വേറിട്ട ഭാവുകത്വം പകർന്ന ആർക്കിടെക്ട് വിനു ദാനിയേലാണ് ശിൽപി.

ഭൂമിക്ക് ഭാരമാകാത്തൊരു വീടു വേണം

മണ്ണിനോടും മരങ്ങളോടും പെരുത്തിഷ്ടമുള്ളവരാണ് വീട്ടുകാർ. തറവാടിനോട് ചേർന്നുള്ള സ്ഥലത്ത് ഭൂമിക്കു ഭാരമാകാത്ത രീതിയിലൊരു വീടു വേണം എന്ന ആഗ്രഹം കുറേ നാളായി മനസ്സിലുള്ളതാണ്. വെട്ടുകല്ല്, മുള, മൺകട്ട എന്നിവകൊണ്ടുള്ള വീടിനെപ്പറ്റി ആലോചിച്ചെങ്കിലും അതു പോരാ എന്നൊരു തോന്നൽ. ഭൂമിയെ തെല്ലും ഉപദ്രവിക്കാതെ, ചെറിയൊരളവിലെങ്കിലും ആശ്വാസം പകരുന്ന രീതിയിലൊരു വീട് മതി എന്നായിരുന്നു ചിന്ത. ഒരുപാടുനാളത്തെ കാത്തിരിപ്പിനും അന്വേഷണത്തിനും ഒടുവിലാണ് ആർക്കിടെക്ട് വിനു ദാനിയേലിനെ പരിചയപ്പെടുന്നത്. പത്തനംതിട്ടയിലെ ബിജു മാത്യുവിന്റെ വീട്ടിൽ താമസിക്കാനിടവന്ന സുഹൃത്താണ് ആ വീട് ഡിസൈൻ ചെയ്ത വിനുവിനെപ്പറ്റി പറയുന്നത്.

വിനുവുമായുള്ള കൂടിക്കാഴ്ചയിലും വീട്ടുകാർ പറഞ്ഞത് മുറികളുടെ വലുപ്പത്തെയോ വേണ്ട സൗകര്യങ്ങളെപ്പറ്റിയോ ആയിരുന്നില്ല. ഊർജ ഉപയോഗം പരമാവധി കുറച്ച്, സ്ഥലത്തിന്റെ തട്ടുതട്ടായുള്ള ഘടനയ്ക്കും അവിടെയുള്ള മരങ്ങൾക്കും ഉപദ്രവമൊന്നും വരുത്താതെ വീട് നിർമിക്കുന്നതിനെപ്പറ്റിയായിരുന്നു അധികം സംസാരവും.

ഏറ്റവും പരിസ്ഥിതി സൗഹാർദമായ നിർമാണവസ്തു മണ്ണാണെങ്കിലും മണ്ണിൽ കുന്നുകൂടുന്ന പലതരം വേസ്റ്റിനെ കൂടി അഭിസംബോധന ചെയ്യാതെ സുസ്ഥിര ശൈലിയിലുള്ള നിർമാണം സാധ്യമല്ലെന്ന വിനുവിന്റെ കാഴ്ചപ്പാട് വീട്ടുകാർക്കും സ്വീകാര്യമായി. മണ്ണിനെ മലിനമാക്കുന്ന വസ്തുക്കളെ പുനരുപയോഗിക്കുന്ന വീട് എന്ന നിലയിലായി പിന്നീടുള്ള അന്വേഷണം.

കാലിൽ തടഞ്ഞ ലെഗോ ബ്ലോക്ക്

この記事は Vanitha Veedu の April 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Vanitha Veedu の April 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

VANITHA VEEDUのその他の記事すべて表示
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
Vanitha Veedu

ഇത്രയും മഴ...എന്നിട്ടും വരൾച്ച?!

പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?

time-read
2 分  |
May 2024
കരുതലോടെ മതി വിഷപ്രയോഗം
Vanitha Veedu

കരുതലോടെ മതി വിഷപ്രയോഗം

ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ

time-read
2 分  |
May 2024
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
Vanitha Veedu

ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ

പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം

time-read
1 min  |
May 2024
ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല
Vanitha Veedu

ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല

ഓരോ മുറിയുടെയും ആവശ്യവും മൂഡും നോക്കി വേണം ലൈറ്റിങ് നിശ്ചയിക്കാൻ

time-read
1 min  |
May 2024
Vlog space @ Home
Vanitha Veedu

Vlog space @ Home

നിങ്ങൾ ഒരു ബ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം

time-read
2 分  |
May 2024
ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...
Vanitha Veedu

ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...

20 വർഷത്തിലധികമായി ഇന്തൊനീഷ്യയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഫാക്ടറിയുടെ സാരഥി സംസാരിക്കുന്നു

time-read
2 分  |
May 2024
Comfy Bathrooms
Vanitha Veedu

Comfy Bathrooms

വ്യക്തിശുചിത്വത്തിനുള്ള ഇടമായ ബാത്റൂം ശ്രദ്ധിച്ചു ഡിസൈൻ ചെയ്താൽ കാര്യക്ഷമമായി ഉപയോഗിക്കാം

time-read
1 min  |
May 2024
വീടിനകത്ത് പീസ് ലില്ലി
Vanitha Veedu

വീടിനകത്ത് പീസ് ലില്ലി

വായു ശുദ്ധീകരിക്കുന്ന ചെടി എന്ന നിലയിൽ പീസ് ലില്ലിക്ക് അകത്തളത്തിലും വലിയ സ്ഥാനമുണ്ട്

time-read
1 min  |
May 2024
പുതിയ കാലം പുതിയ മുഖം
Vanitha Veedu

പുതിയ കാലം പുതിയ മുഖം

വിനോദ സഞ്ചാര രംഗത്ത് ആലപ്പുഴയുടെ മുഖമുദ്രയായ വഞ്ചിവീടിന്റെ ആകൃതിയിലുള്ള പുതിയ ഇരുമ്പുപാലം ശ്രദ്ധ നേടുന്നു

time-read
1 min  |
April 2024
പോർട്ടബിൾ എസി
Vanitha Veedu

പോർട്ടബിൾ എസി

ആവശ്യാനുസരണം ഏത് മുറിയിലേക്കു വേണമെങ്കിലും കൊണ്ടുപോകാം എന്നതാണ് സവിശേഷത

time-read
1 min  |
April 2024