Facebook Pixel നെറ്റ് സീറോ വീടുകൾ അനിവാര്യമാകുമ്പോൾ | Vanitha Veedu - home - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

നെറ്റ് സീറോ വീടുകൾ അനിവാര്യമാകുമ്പോൾ

Vanitha Veedu

|

December 2023

നിയന്ത്രണമില്ലാതെ നാം പണിതു കൂട്ടുന്ന കെട്ടിടങ്ങളാണ് ഹരിതഗൃഹ വാതകങ്ങൾക്ക് പ്രധാന കാരണം

നെറ്റ് സീറോ വീടുകൾ അനിവാര്യമാകുമ്പോൾ

പരിസ്ഥിതിക്കു പരിക്കേൽപ്പിക്കാത്ത, സുസ്ഥിരമായ ഭാവി കൂടി പരിഗണിക്കുന്ന വ്യത്യസ്തമായ നിർമിതികൾ ഒറ്റപ്പെട്ട ബദലുകൾ ആയി മാത്രം കണ്ട് ആഘോഷിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്ന കാലം ഏതാണ്ട് അവസാനിക്കാറായി. സുസ്ഥിരമായ നിർമാണ സംസ്കാരം ഇന്ന് ഒരു അനിവാര്യതയായി മാറിയിരിക്കുകയാണ്. അതല്ലാതെ നമുക്ക് മറ്റൊരു മാർഗ വുമില്ല. ചെലവ് താങ്ങാനാവും എന്നതുകൊണ്ട് മാത്രം പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ഉപയോഗിച്ച് തീർക്കാൻ നമുക്ക് അവകാശമില്ല. അതുപോലെത്തന്നെ ചെലവ് കുറയ്ക്കുന്നു എന്നത് കൊണ്ട് മാത്രം കണ്ണടച്ച് ചില നിർമാണ രീതികൾ സ്വീകരിക്കാനും വയ്യ. അതിന പുറത്തേക്ക് ഇതെല്ലാം പ്രകൃതിയെ എങ്ങനെ ബാധിക്കും എന്ന അന്വേഷണം കൂടി ഉണ്ടാവേണ്ടതുണ്ട്.

143 കോടിയോളം മനുഷ്യർ താമസിക്കുന്ന ഇന്ത്യ ഇന്ന് ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിൽ തന്നെ ഒന്നാമതെത്തിയിരിക്കുന്നു. ഇത് നിർമാണ സാമഗ്രികളുടെയും ഊർജത്തിന്റെയും കാര്യത്തിലുള്ള നമ്മുടെ ആലോചനകളെ കൂടുതൽ ഗൗരവമുള്ളതാക്കുന്നുണ്ട്. പുനർനിർമിക്കാനാവാത്ത വിഭവങ്ങൾ കുറയുന്നതും കൂടി വരു ന്ന കാർബൺ പുറന്തള്ളലും കാലാവസ്ഥയ്ക്ക് അനുയോജ്യമായ കെട്ടിടങ്ങൾ നിർമിക്കേണ്ടതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. മൊത്തം ഊർജ ഉപയോഗത്തിന്റെയും അനുബന്ധ ഹരിതഗൃഹ വാതകത്തിന്റെയും മൂന്നിലൊന്നിനേക്കാളുമധികം ഭാഗത്തിന് ഉത്തരവാദികൾ, നാം നിയന്ത്രണമില്ലാതെ നിർമിച്ചു കൂട്ടുന്ന കെട്ടിടങ്ങളാണ് എന്നതാണ് വസ്തുത.

ഗ്ലോബൽ കാർബൺ പ്രോജക്ടിന്റെ പഠനമനുസരിച്ച് 2017 ലെ ആഗോള ബഹിർഗമനത്തി ന്റെ ഏഴ് ശതമാനത്തിലധികം വരുന്ന കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ നാലാമതാണ് ഇന്ത്യ. 2070 ആകുമ്പോഴേക്കും നമ്മുടെ രാജ്യം നെറ്റ് സീറോ ആവും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്ലാസ്ഗോയിൽ നടന്ന COP26 ഉച്ചകോടിയിൽ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.

നെറ്റ് സീറോ

“നെറ്റ് സീറോ' എന്ന പദം മനുഷ്യന്റെ പ്രവർത്തനം മൂലം ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് മുഴുവനായും ഇല്ലാതാക്കുക എന്നതാണ് പ്രാഥമികമായി അർഥമാക്കുന്നത്. അങ്ങനെ പുറന്തള്ളൽ കുറയ്ക്കുന്നതോടൊപ്പം, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിനുള്ള രീതികൾ നടപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Vanitha Veedu からのその他のストーリー

Vanitha Veedu

Vanitha Veedu

വീടാണെങ്കിൽ ലളിതമാവണം

പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

വീട് റോബോട്ട് വൃത്തിയാക്കും

നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.

time to read

3 mins

May 2026

Vanitha Veedu

Vanitha Veedu

ഗ്രേ നിറം കൂടുതലാണോ? വിരസത വരാം

അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...

time to read

1 mins

May 2026

Vanitha Veedu

Vanitha Veedu

പഴയ തറവാട്, പുതിയ ബിസിനസ്

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു

time to read

2 mins

May 2026

Vanitha Veedu

Vanitha Veedu

ക്ലാഡിങ്ങിന് പിയു പാനൽ

ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പൂച്ചെടി + ബോൺസായ് = അഡീനിയം

നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്

time to read

1 min

May 2026

Vanitha Veedu

Vanitha Veedu

പുൽത്തകിടി വേനലിൽ വേണം കരുതൽ

നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

എംഎൽസിആർ പാനൽ

ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി

time to read

1 min

April 2026

Vanitha Veedu

Vanitha Veedu

Style Diary By Minisha

പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.

time to read

2 mins

April 2026

Vanitha Veedu

Vanitha Veedu

ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം

വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്

time to read

2 mins

March 2026

Translate

Share

-
+

Change font size