試す 金 - 無料
കൂൺ ഫാക്ടറിയിൽ കൂളായി സംരംഭകൻ
KARSHAKASREE
|June 01,2025
ദേ, കൃഷിബിരുദക്കാരൻ കൃഷി ചെയ്യുന്നു.
ഒരു ലക്ഷം ബെഡുകളുമായി ഒരു കൂൺശാല ഇതല്പം കൈവിട്ട കളിയല്ലേയെന്നു ചോദിക്കുന്നവരുടെ മുൻപിൽ സച്ചിൻ തികച്ചും കൂൾ. ചിപ്പിക്കൂണിനെ സംസ്ഥാന ത്തിനു പുറത്തുപോലും വിപുലമായ വിപണന ശൃംഖലയുള്ള അഗ്രിബിസിനസായി വളർത്തുകയാണ് കാസർകോട് കാഞ്ഞങ്ങാട് സ്വദേശി സച്ചിൻ പൈ. പൂർണതോതിൽ ഉൽപാദനമെത്തിയാൽ ഇവിടെനിന്നു ദിവസേന 100-120 കിലോവരെ കൂൺ വിപണിയിലെത്തും.
ഉൽപാദനം മുതൽ വിപണനം വരെ വിശദമായി പഠിച്ച് കൃത്യമായി ആശയ രൂപീകരണം നടത്തിയാണ് സച്ചിൻ ഈ സംരംഭത്തിനു തുനിഞ്ഞത്. “രണ്ടു വർഷമായി ചെറിയ തോതിൽ കൂൺ കൃഷി ചെയ്യുന്നുണ്ടായിരുന്നു. ഉൽപാദനം, വിപണനം എന്നിവ സംബന്ധിച്ച കൃത്യമായ ധാരണ കിട്ടാൻ അതു സഹായിച്ചു. പഠനകാലത്തും പിന്നീട് സിപിസി ആർഐയിൽ പ്രവർത്തിച്ചപ്പോഴും ലഭിച്ച, ടിഷ്യു കൾചർ ലാബിലെ പ്രവ്യത്തിപരിചയം വിത്തുൽപാദനത്തിൽ ഏറെ ഉപകരിച്ചു. കൂൺകൃഷിയിലെ എന്റെ താൽപര്യം തിരിച്ചറിഞ്ഞതോടെ വീട്ടുകാരുടെ പ്രോത്സാഹനവും കിട്ടി സച്ചിൻ പറഞ്ഞു. കൃഷി പഠിച്ചു സംരംഭകരാകാൻ ആഗ്രഹിച്ച പല സഹപാഠികൾക്കും വീട്ടിൽ നിന്നു പിന്തുണയില്ലാതെ പിന്മാറേണ്ടി വന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കാഞ്ഞങ്ങാട് സ്വദേശിയാണെങ്കിലും കാസർകോട് പരപ്പയ്ക്കു സമീപം എടത്തോടിലാണ് സച്ചിന്റെ ന്യൂ ട്രിബഡ്സ് മഷ്റൂം ഫാം. ഒരേക്കർ റബർ തോട്ടം വാങ്ങി ഫാമിനായി ക്രമീകരിക്കുകയായിരുന്നു. 1.75 കോടി രൂപയോളം മുതൽമുടക്കു വേണ്ടിവന്ന ഈ സംരംഭത്തിനു കേന്ദ്രസർക്കാരിന്റെ അഗ്രി ഇൻഫ്രാ ഫണ്ട് പദ്ധതിയിലൂടെ 1.07 കോടി രൂപയോളം വായ്പ ലഭിച്ചു. 120 ചതുരശ്ര മീറ്റർ വീതം വിസ്തൃതിയുളള 3 ഗോ റൂമുക ളാണ് ഇവിടെയുള്ളത്. ഫാൻ ആൻഡ് പാഡ് സംവിധാനത്തിലൂടെ ചൂടും ഈർപ്പവുമൊക്കെ നിയന്ത്രിക്കുന്ന ഹൈ ടെക് ഫാം. എന്നാൽ, ഇക്കഴിഞ്ഞ വേനലിന്റെ കാഠിന്യം മൂലം ഫാൻ ആൻഡ് പാഡ് സിസ്റ്റത്തിനൊപ്പം മഞ്ഞുനന കൂടി നൽകിയാണ് ഈർപ്പവും താപനിലയുമൊക്കെ ഉചിതമായ തോതിൽ ക്രമീകരിച്ചത്. ഇത്തരം കൃത്രിമ സംവിധാനങ്ങളുണ്ടെങ്കിൽ മാത്രമേ ആണ്ടുവട്ടം ആദായകരമായി തോതിൽ കൂണുപാദനം സാധ്യമാവുകയുള്ളൂവെന്നു സച്ചിൻ. വിളവെടുത്ത കൂൺ സംഭരിക്കുന്നതിന് 10 അടി 10 അടി x10 അടി വലുപ്പമുള്ള കോൾഡ് സ്റ്റോറേജ് സംവിധാനവും കൂൺ വിത്തുൽപാദനത്തിനു ഹൈടെക് ലാബുമുണ്ട്.
ലംബ കൃഷിരീതി
このストーリーは、KARSHAKASREE の June 01,2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
KARSHAKASREE からのその他のストーリー
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size
