"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
KARSHAKASREE
|October 01, 2024
കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ
സർവീസിൽനിന്നു വിരമിക്കുമ്പോൾ നൽകുന്ന യാത്രയയപ്പുകളിൽ പലരും ശിഷ്ട ജീവിതം ഐശ്വര്യ-ആരോഗ്യ സമ്പൂർണമാകട്ടെ എന്ന് ആശംസിക്കാറുണ്ട്. വിരമിക്കുന്നവർക്ക് ഇതു കേൾക്കുമ്പോൾ വല്ലാതെ തോന്നും. എന്നാൽ, ഈ "ശിഷ്ട ജീവിതത്തെ "വിശിഷ്ടമാക്കാൻ ഒരു വഴിയുണ്ട്. അതാണ് കൃഷി.
വിരമിക്കുന്നതോടെ ഇനി ഉത്തരായനം കാത്തുകിടക്കാം എന്ന മട്ടാണ് പലർക്കും. എന്നാൽ, ജീവിതത്തിന്റെ നല്ല പാതി ഇനിയും ബാക്കിയാണെന്നു തിരിച്ചറിഞ്ഞാൽ അവർക്കും കുടുംബത്തിനും കൊള്ളാം. അല്ലാതെ നമുക്ക് എന്തെര് ജീവിതത്തിന്റെ ഒന്നാം പാദം പഠനവും മറ്റുമായി കഴിയും. രണ്ടാം പാദത്തിൽ ജോലി, വിവാഹം, കുട്ടികൾ, അവരുടെ പഠനം എന്നിവയിൽ മുഴുകി പെട്ടെന്നങ്ങു കടന്നുപോകും. പിന്നെ കുട്ടികൾ പറക്കമുറ്റും. വിദൂരത്തേക്കു പോകും. അവരായി, അവരുടെ ജോലി യായി, കുടുംബമായി. അപ്പോൾ ഇനിയെന്ത് എന്ന ആശയക്കുഴപ്പമാണ് പലർക്കും. എന്നാൽ ഇനിയാണ് നമ്മൾ ജീവിതം ആസ്വദിക്കാൻ പോകുന്നതെന്നു നിനച്ച്, കൃഷിയിലേക്കു കടന്നാൽ പല ഗുണങ്ങളുണ്ട്.
“പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ'' എന്നു പറയുന്നതുപോലെ കൃഷിയിൽ ഓരോരുത്തരും തേടുന്നത് ഓരോന്നാകും. അവയൊന്നു നോക്കാം. (വി)ശിഷ്ട ജീവിതത്തിന്റെ വിരസത മാറ്റുക, മാലിന്യ-വിഷമുക്തമായ ഭക്ഷണം സ്വന്തമായി ഉൽപാദിപ്പിക്കുക. പണ്ടേ കൃഷി ഇഷ്ടമായിരുന്നു, ജോലിത്തിരക്കിൽ അതിനു കഴിഞ്ഞില്ല. ലേറ്റായാലും ലേറ്റസ്റ്റാ'യി ഒരു കൈ നോക്കാം എന്ന ചിന്ത, മടിപിടിച്ചിരിക്കാതെ നാടിന് നന്മ ചെയ്യുന്ന, കുറച്ചുപേർക്കെങ്കിലും തൊഴിൽ കൊടുക്കാൻ കഴിയുന്ന എന്തെങ്കിലും ചെയ്യുക, വരുമാനത്തിൽ പെട്ടെന്നുണ്ടായ ഇടിവ് പരിഹരിക്കൽ, ശരീരത്തിനു വ്യായാമം, മനഃ ശാന്തി. ലക്ഷ്യമെന്തുമാകട്ടെ, കൃഷി-അനുബന്ധപ്രവർത്തനങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പൂർവാശ്രമത്തിൽ നിങ്ങൾ സിംഹമോ പുലിയോ ഒക്കെ ആയിരിക്കാം, പക്ഷേ കൃഷിയിൽ തുടക്കക്കാരനായതിനാൽ ഞാനെന്ന ഭാവം മാറ്റിവച്ച്, മറ്റു കർഷകരിൽനിന്നും അനുഭവസമ്പന്നരിൽ നിന്നും പഠിക്കാനുള്ള എളിമ വേണം. “കുനിഞ്ഞു കയറണം, ഞെളിഞ്ഞിറങ്ങണം'' എന്നാണല്ലോ ചൊല്ല്.
മൂലധനം എത്ര, ഏതൊക്കെ കാര്യങ്ങളിലാണ്, വിനിയോഗം, നേടാനുള്ള കാര്യങ്ങൾ എന്നിവ അനുഭവസമ്പന്നരുമായി ചർച്ചചെയ്ത് വ്യക്തമായ രൂപരേഖ ഒരുക്കണം.
このストーリーは、KARSHAKASREE の October 01, 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
KARSHAKASREE からのその他のストーリー
KARSHAKASREE
മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ
ചോദ്യം ഉത്തരം
1 min
December 01,2025
KARSHAKASREE
സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ
കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും
2 mins
December 01,2025
KARSHAKASREE
സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം
വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം
1 min
December 01,2025
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
Listen
Translate
Change font size

