Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

ചിരിയിൽ പൊതിഞ്ഞ സന്ദേശം

Manorama Weekly

|

January 10,2026

ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം

- എം. എസ്. ദിലീപ്

ചിരിയിൽ പൊതിഞ്ഞ സന്ദേശം

ശ്രീനിവാസൻ തന്റേതായ ഒരു സിനിമാശൈലിയുണ്ടാക്കി, മലയാളി മധ്യവർഗത്തിന്റെ ജീവിതസന്ദർഭങ്ങളെയും സംഘർഷങ്ങളെയും ചിരിയിൽ പൊതിഞ്ഞ സന്ദേശങ്ങളായി അവതരിപ്പിച്ചു. സിനിമ ആത്യന്തികമായി ഒരു വിനോദോപാധിയാണെന്നും മനസ്സു തുറന്നു ചിരിക്കാനും ഹൃദയത്തിൽ നോവു പടരുന്നത് അറിയാനും സന്തോഷവും നൻമയും നിറഞ്ഞ മനസ്സോടെ തിയറ്റർ വിടാനും കഴിയുമ്പോഴാണു സിനിമ മാസ് ആകുന്നതെന്നും ശ്രീനിവാസൻ തെളിയിച്ചു. എന്നും കണ്ടുമുട്ടുന്ന മനുഷ്യരെ അദ്ദേഹം തന്റെ കഥാപാത്രങ്ങളാക്കി. താനും അവരിൽ ഒരാളായി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നിങ്ങനെ സിനിമയിൽ തന്റെ പ്രതിഭയുടെ ശ്രീ നിറച്ചു.

ശ്രീനിവാസനുമായി പതിവ് അഭിമുഖ സംഭാഷണങ്ങൾ സാധ്യമായിരുന്നില്ല. ചോദ്യങ്ങളുടെ എല്ലാ ചട്ടക്കൂടുകളും ലംഘിച്ച സംഭാഷണങ്ങൾ പല തലങ്ങളിലേക്കും പല മേഖ ലകളിലേക്കും കൊണ്ടുപോകുന്നതിൽ വിരുതനായിരുന്നു, അദ്ദേഹം. അതായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണത്തി ന്റെ പ്രത്യേകത.

കെട്ടുപാടുകൾക്ക് അതീതനായിരുന്നു ശ്രീനിവാസൻ. എല്ലാ ചട്ടക്കൂടുകളും ലംഘിച്ച സ്വതന്ത്ര മനുഷ്യജീവിയായിരുന്നു അദ്ദേഹം. ശരിയായാലും തെറ്റായാലും ആ സ്വാതന്ത്യം അദ്ദേഹം വിനയോഗിക്കുകയും അങ്ങനെ തന്നെ ജീവിക്കുകയും ചെയ്തു. കണ്ണൂരിന്റെ നിഷ്കളങ്കതയും സാമൂഹിക ബോധത്തിന്റെ കാതലും അദ്ദേഹം മനസ്സിൽ സൂക്ഷിച്ചു.

ശ്രീനിവാസനുമായി സംസാരിച്ച് അഭിമുഖങ്ങൾ തയാറാക്കിയ വേളകൾ ധാരാളം ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ അസുഖമായിരിക്കെ അപ്രതീക്ഷിതമായി ഒരു ദിവസം എന്നെ വിളിച്ചു സംസാരിച്ചതാണ് ഏറ്റവും അവിസ്മരണീയം. ഓഫിസിൽ ഒരു മീറ്റിങ്ങിന്റെ തിരക്കിനിടയിലും ആ കുഴഞ്ഞ ശബ്ദത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ശാരീരികമായ ഒരു കുറവിനും കുഴച്ചിലിനും വഴങ്ങാത്ത മാനസികമായ വിമോചനവും ധൈര്യവും അദ്ദേഹത്തിൽ ഉണ്ടായിരുന്നു എന്നു തോന്നി. ആ സംഭാഷണത്തിൽനിന്ന് ചിലത്...

ആരോഗ്യപ്രശ്നങ്ങൾ സിനിമാജീവിതത്തെ നന്നായി ബാധിച്ചോ?

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back