試す 金 - 無料
സുമതി വളവ് ഒരു യൂ-ടേൺ
Manorama Weekly
|November 08,2025
സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയമോഹത്തെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുകയാണ് താരം.
ചെറുപ്പം മുതലേ അഭിനയമോഹം ഉള്ളിലുണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് എന്നാൽ സിനിമയിൽ ഒരു കൈ നോക്കിയേക്കാം എന്ന് ജൂഹി ജയകുമാർ എന്ന കോഴിക്കോട്ടുകാരിക്കു തോന്നിയത്. ജൂഹിയുടെ സിനിമാക്കമ്പം മനസ്സിലാക്കിയ സുഹൃത്തുക്കളും കുടുംബവും കട്ടയ്ക്കു കൂടെ നിൽക്കുകയും ചെയ്തതോടെ മാറ്റിയെഴുതപ്പെട്ടത് ജൂഹിയുടെ തലവരയാണ്. വിനീത് കുമാർ സംവിധാനം ചെയ്ത 2024 ൽ പുറത്തിറങ്ങിയ “പവി കെയർ ടേക്കർ' എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം. 2025 ൽ വിജയ് സേതുപതി നായകനായ തമിഴ് ചിത്രം തലൈവൻ തലൈവി'യിൽ ശ്രദ്ധേയമായ വേഷം. തൊട്ടുപിന്നാലെ "സുമതി വളവ്' എന്ന ചിത്രത്തിൽ ഗോകുൽ സുരേഷിന്റെ ഭാര്യാ കഥാപാത്രം.
സിനിമയെന്ന വലിയ സ്വപ്നത്തെ കൈപ്പിടിയിലൊതുക്കിയതിന്റെ സന്തോഷവും അഭിമാനവുമാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി ജൂഹി ജയകുമാറിന്റെ വർത്തമാനത്തിലുടനീളം. സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയമോഹത്തെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുകയാണ് താരം.
സിവിൽ എൻജിനീയറിങ്ങിൽ നിന്ന് സിനിമയിലേക്ക്
കുട്ടിക്കാലം മുതൽ പാട്ടിനോടും ഡാൻസിനോടും വലിയ താല്പര്യമായിരുന്നെങ്കിലും സിനിമയിലെത്തുമെന്നൊന്നും കരുതിയിരുന്നില്ല. കോവിഡ് സമയത്ത് കോഴിക്കോട് എഡബ്ല്യുഎച്ച് കോളജിലെ സിവിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് സിനിമയിൽ ഒരു കൈ നോക്കിയാലോ എന്ന ആശയം തലയിലുദിച്ചത്. അങ്ങനെ അവസരങ്ങൾ തേടി ഓഡിഷനുകൾക്കു പോയി തുടങ്ങി. എൻജിനീയറിങ് ഡിഗ്രി കയ്യിലുള്ളതു കൊണ്ട് സിനിമയില്ലെങ്കിൽ എന്തു ചെയ്യും എന്ന ടെൻഷനുമുണ്ടായില്ല.
സ്വപ്നങ്ങൾക്കു തണലേകുന്ന കുടുംബം
അച്ഛൻ ജയകുമാർ ബിസിനസുകാരനാണ്. അമ്മ ബിന്ദു ഹൗസ് വൈഫ്. ചേച്ചി ജിതി അബുദാബിയിൽ സെറ്റിൽഡ് ആണ്. സിനിമ പശ്ചാത്തലമൊന്നും ഇല്ലാത്തതു കൊണ്ട് കാര്യങ്ങൾ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് തോന്നിയിരുന്നു. കുടുംബത്തിന്റെ വലിയ പിന്തുണ ആ ടെൻഷൻ ഇല്ലാതാക്കി.
സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്ര അനായാസമാക്കിയതിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ പങ്കുണ്ട്. ഓഡിഷനുകൾക്ക് അച്ഛനും അമ്മയും ഒപ്പം വരുമായിരുന്നു. ഓഡിഷൻ കഴിഞ്ഞു നേരം വൈകി വരുമ്പോൾ പിക്ക് ചെയ്യാൻ കസിൻസോ സുഹൃത്തുക്കളോ വരും. ഞാൻ സിനിമയിലെത്തണമെന്ന് എന്നെപ്പോലെ തന്നെ അവരും ആഗ്രഹിച്ചിരുന്നു.
このストーリーは、Manorama Weekly の November 08,2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Manorama Weekly からのその他のストーリー
Manorama Weekly
പൂച്ചകൾക്കും പ്രമേഹം!
പെറ്റ്സ് കോർണർ
1 min
November 08,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മല്ലിയില ചിക്കൻ
1 mins
November 08,2025
Manorama Weekly
സുമതി വളവ് ഒരു യൂ-ടേൺ
സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയമോഹത്തെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുകയാണ് താരം.
3 mins
November 08,2025
Manorama Weekly
അങ്ങനെ പത്തുപേർ
കഥക്കൂട്ട്
2 mins
November 08,2025
Manorama Weekly
ഏതോ ജന്മകൽപനയാൽ...
വഴിവിളക്കുകൾ
1 mins
November 08,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചെമ്മീൻ മുരിങ്ങയ്ക്ക ചാറ്
1 mins
November 01, 2025
Manorama Weekly
ഹൃദയരാജ് സിങ്
വഴിവിളക്കുകൾ
1 mins
November 01, 2025
Manorama Weekly
പെണ്ണുകാണലല്ല
കഥക്കൂട്ട്
2 mins
November 01, 2025
Manorama Weekly
നായ്ക്കളുടെ പിൻതുടർന്നോട്ടം
പെറ്റ്സ് കോർണർ
1 min
November 01, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാന്താരി കുറുമ
1 mins
October 25, 2025
Listen
Translate
Change font size
