Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

പത്രപ്പേരുകൾ

Manorama Weekly

|

October 11,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

പത്രപ്പേരുകൾ

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രസിദ്ധീകരണങ്ങൾ എടുത്തണിഞ്ഞ പേര് "വിദ്യാവിലാസിനി' ആണെന്നു തോന്നുന്നു. ആ പേരിൽ നാലു പ്രസിദ്ധീകരണങ്ങളെങ്കിലുമുണ്ടായി.

തിരുവനന്തപുരത്ത് 1881ൽ ആരംഭിച്ച വിദ്യാവിലാസിനിയാണ് ആദ്യത്തേത്. വിളയത്തു കൃഷ്ണൻ നായർ പത്രാധിപരായി കൊല്ലത്ത് ഒരു വിദ്യാവിലാസിനി 1897 ൽ പുറത്തുവന്നു.

രണ്ടു വർഷം കൂടി കഴിഞ്ഞ് 1899ൽ ഇ.വി. രാമൻ ഉണ്ണിത്താൻ പ്രിന്ററും പബ്ലിഷറുമായി കൊട്ടാരക്കരയ്ക്കടുത്ത് വെളിയത്ത് മറ്റൊരു വിദ്യാവിലാസിനി ഉണ്ടായി. കരുവാ കൃഷ്ണനാശാന്റെ ഉടമസ്ഥതയിൽ കൊല്ലം പ്രാക്കുളത്തുനിന്ന് 1902ൽ പുറത്തുവന്ന വിദ്യാവിലാസിനിയായിരുന്നു ആ പരമ്പരയിൽ അവസാനത്തേത്.

നവജീവൻ എന്ന പേരിൽ മൂന്നു പ്രസിദ്ധീകരണങ്ങളെങ്കിലും ഉണ്ടായിരുന്നു. കേരളകൗമുദി' സ്ഥാപിച്ചശേഷം സി.വി.കുഞ്ഞുരാമൻ തിരുവനന്തപുരത്ത് ആരംഭിച്ച നവജീവനാണ് അവയിൽ ആദ്യത്തേത്. നവീനവും പുരോഗമനാത്മകവുമായ സാഹിത്യം നിറഞ്ഞ ഈ മാസിക 1934 മുതൽ 1942 വരെ നടന്നു.

സ്വാതന്ത്ര്യസമരകാലത്ത് കണ്ണൂരിൽ നിന്ന് മഹാകവി പി.കുഞ്ഞിരാമൻ നായർ പ്രസിദ്ധീകരിച്ചതും നവജീവൻ തന്നെ.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ആദ്യം തൃശൂരിൽ നിന്നും പിന്നീട് കോഴിക്കോട്ടു നിന്നും പ്രസിദ്ധീകരിച്ചതാണ് അവസാനത്തെ നവജീവൻ.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back