Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

അക്ഷരവരം

Manorama Weekly

|

September 06, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

അക്ഷരവരം

വാക്കുകൾ നമ്മൾ ഉദ്ദേശിക്കുന്ന അർഥത്തിൽത്തന്നെ കേൾക്കുന്നയാൾക്കും മനസ്സിലാവുന്നുണ്ടോ എന്നത് അങ്കമാലിയിൽ വെടിവച്ചതിനുശേഷം അന്വേഷിക്കേ ണ്ട കാര്യമല്ല.

വിമോചനസമരം 1959ൽ ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ് അങ്കമാലി പൊലീസ് വെടിവയ്പിൽ ഏഴുപേർ മരിച്ചത്.

"പള്ളയ്ക്ക് വെയ്ക്കടാ വെടി' എന്നാണ് വടക്കനായ പൊലീസ് ഇൻസ്പെക്ടർമാരാർ പറഞ്ഞത്. അദ്ദേഹത്തിന്റെ നാട്ടിൽ അതിന്റെയർഥം വശങ്ങളിലേക്കു വെടിവയ്ക്കുക എന്നാണ്. അങ്കമാലിയിലെ പൊലീസുകാർ വെടിവച്ചത് വയറ്റിലേക്കും.

മലയാള ഭാഷ സംബന്ധിച്ച പല കാര്യങ്ങളിലും അവസാനവാക്കാവാൻ കഴിവുള്ള എസ്.ഗുപ്തൻ നായർ 2003ൽ ഒരു വാക്ക് ഇംഗ്ലിഷിൽ ചിന്തിച്ചശേഷം മലയാളത്തിൽ പറഞ്ഞപ്പോൾ വിവാദത്തിൽ പെടുകയുണ്ടായി. ചങ്ങമ്പുഴയുടെ രമണൻ ഒരു പൊട്ടകൃതിയാണെന്നാണ് ഗുപ്തൻ നായർ പറഞ്ഞത്. തന്റെ മനസ്സിലുണ്ടായിരുന്നതു "സില്ലി' എന്ന ഇംഗ്ലിഷ് വാക്ക് ആയിരുന്നെന്നും അതു മലയാളീകരിച്ചപ്പോൾ പൊട്ട എന്നായിപ്പോയതാണെന്നും വിശദീകരിച്ച ഗുപ്തൻ നായർ ക്ഷമ ചോദിച്ച് ആ വാക്കു പിൻവലിച്ചു. ഇംഗ്ലിഷ് പഠിപ്പിക്കുകയും അനേക പുസ്തകങ്ങൾ ഇംഗ്ലിഷിൽ നിന്ന് അതുല്യമാം വിധം മലയാളത്തിലാക്കുകയും ചെയ്ത സി.ജെ.തോമസ്തലച്ചോറിൽ കാൻസർ ബാധിച്ച ശേഷം മലയാളമല്ലാതെ ഒരു ഇംഗ്ലിഷ് വാക്കു പോലും കിട്ടുന്നില്ലെന്നു പറഞ്ഞതായി നിരൂപകൻ ഡോ.ജോർജ് ഇരുമ്പയം എഴുതിയിട്ടുണ്ട്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back