Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

പ്ലാസ്റ്റിക് സർജറിയുടെ പുതിയ സാധ്യതകൾ

Manorama Weekly

|

August 09,2025

മനുഷ്യശരീരത്തിൽനിന്നു നഷ്ടപ്പെട്ടുപോയ ഭാഗങ്ങളെ പുനർനിർമിച്ചു നൽകുന്ന ശസ്ത്ര ക്രിയകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. മുച്ചിറി പോലെയുള്ള ജന്മവൈകല്യങ്ങൾ നികത്തൽ, പൊള്ളലിനുള്ള ചികിത്സ, അപകടങ്ങളിൽ നഷ്ടപ്പെടുന്ന ദശകൾക്കുള്ള പുനർനിർമാണം, കാൻസർ ചികിത്സയുടെ ഭാഗമായ ഓങ്കോപ്ലാസ്റ്റിക് റീകൺസ്ട്രക്ഷൻ എന്നിവയെല്ലാം റീകൺസ്ട്രക്റ്റീവ് ശസ്ത്രക്രിയകളുടെ ശ്രേണിയിലുള്ള ശസ്ത്രക്രിയകൾ ആണ്.

- ഡോ. ഷീജ രാജൻ

പ്ലാസ്റ്റിക് സർജറിയുടെ പുതിയ സാധ്യതകൾ

ആദ്യകാലങ്ങളിൽ പ്ലാസ്റ്റിക് സർജറി എന്ന വാക്കിന് പൊതുജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന സങ്കൽപം വളരെ വ്യത്യസ്തമായിരുന്നു. ഫാഷൻ മാഗസിനുകളിലും ടാബ്ലോയിഡുകളിലും മറ്റും വായിക്കുന്ന, ഗ്ലാമർ പരിവേഷമുള്ള ഒരു ശസ്ത്രക്രിയാ വിഭാഗം എന്ന നിലയിലായിരുന്നു ഇത് പ്രശസ്തം. പ്ലാസ്റ്റിക് സർജറിക്ക് താരപരിവേഷം ലഭിച്ചത് സിനിമാതാരങ്ങളെപ്പോലെ പ്രശസ്തരും പണമുള്ളവരും അവരുടെ സൗന്ദര്യം നിലനിർത്താനും വർധിപ്പിക്കാനും ചെയ്യുന്ന ശസ്ത്രക്രിയകൾ എന്ന നിലയിലാണ്. ചില പ്രശസ്തരുടെയെങ്കിലും അനാവശ്യ ശസ്ത്രക്രിയകളും അവയുടെ പാർശ്വഫലങ്ങളും വാർത്തകളിൽ ഇടം പിടിച്ചതോടെ കുറച്ചൊക്കെ അപഖ്യാതിയും പ്ലാസ്റ്റിക് സർജറിക്കു വന്നുചേർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറെക്കാലം പ്ലാസ്റ്റിക് സർജറി സാധാരണ ജനങ്ങൾക്കുള്ളതല്ല, മറിച്ച് ഒരു ആഡംബര ചികിത്സാരീതിയാണ് എന്നൊരു മിഥ്യാധാരണയും നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്നു.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back