試す - 無料

പെയിന്റിലെഴുതിയ നൊമ്പരങ്ങൾ

Manorama Weekly

|

July 05,2025

വഴിവിളക്കുകൾ

- മുഹമ്മദ് അബ്ബാസ്

പെയിന്റിലെഴുതിയ നൊമ്പരങ്ങൾ

തൊഴിൽ തേടിയാണ് മലബാറിൽ നിന്ന് കന്യാകുമാരി ജില്ലയിലെ വേളിമല, തക്കല പ്രദേശങ്ങളിൽ ഉപ്പ മുഹമ്മദും ഉമ്മ സൈനബയും എത്തുന്നത്. ഞാൻ അവരുടെ പത്തു മക്കളിൽ എട്ടാമത്തെയാളാണ്. ഞാൻ ജനിച്ചതും എട്ടാംക്ലാസ്വരെ പഠിച്ചതും തമിഴ്നാട്ടിലാണ്.

ഉപ്പയ്ക്ക് പ്രായമാവുകയും ചേട്ടന്മാരിൽ ഒരാൾക്കുണ്ടായ പ്രണയദുരന്തവുമെല്ലാം കാരണം ഞങ്ങൾക്ക് അവിടെനിന്ന് ഉപ്പയുടെ നാടായ കോട്ടയ്ക്കലിലേക്കു പോരേണ്ടി വന്നു. അവിടെനിന്നു കുറച്ചു മാറി വലിയ റമ്പിൽ തമിഴ്നാട്ടിലെ വീടു വിറ്റു കിട്ടിയ കാശിനു വാങ്ങിയ സ്ഥലത്ത് ചെറിയ ഓലവീട് കെട്ടി താമസം തുടങ്ങി. നാട്ടിൽ എത്തുമ്പോഴും എനിക്കു മലയാളം സംസാരിക്കാൻ മാത്രമാണ് അറിയാമായിരുന്നത്.

ഇവിടെ സ്കൂളിൽ ചേർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ചേട്ടനൊപ്പം പെയിന്റിങ് പണിക്കു സഹായിയായി പോയി. മതചിട്ടയുള്ള ആളായിരുന്ന അദ്ദേഹം വളരെ കർക്കശക്കാരനായിരുന്നു. ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യപ്പെടുകയും അടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അതിനു മുൻപ് ഉമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു വീട്ടിൽ വീട്ടുജോലിയും ചെയ്തിട്ടുണ്ട്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size