試す - 無料

നിരാകരണങ്ങൾ

Manorama Weekly

|

June 21,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

നിരാകരണങ്ങൾ

വലിയ പദവികൾ വേണ്ടെന്നു വയ്ക്കാൻ കഴിയുന്നത് അതിനെക്കാൾ വലിയ മനസ്സുള്ളവർക്കു മാത്രമാണ്.

ഇന്ത്യയുടെ പ്രധാനമന്ത്രിപദം നിരസിച്ച രണ്ടു പേരേയുള്ളൂ: സോണിയ ഗാന്ധിയും ഡോ. ശങ്കർ ദയാൽ ശർമയും.

രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ സോണിയ ഗാന്ധിയെ അവരോധിക്കാൻ പാർട്ടി നേതാക്കൾ ശ്രമിച്ചതാണ്. മക്കളുടെ ഭാവിയാണു പ്രധാനമെന്നു പറഞ്ഞ് അവർ മാറി നിന്നപ്പോൾ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിൽ പ്രധാനിയായിരുന്ന പി.എൻ. ഹക്സറുടെ ഉപദേശം തേടാൻ സോണിയയോടു പറഞ്ഞത് കെ.നട്വർ സിങ്ങാണ്. ഹക്സർ ഉപരാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമയുടെ പേരു പറഞ്ഞു.

ശർമയെ കാണാൻ നിയോഗിക്കപ്പെട്ടത് അരുണ അസഫ് അലിയും നട്വർസിങ്ങുമാണ്. തീർത്തും അപ്രതീക്ഷിതമായിരുന്നു ശർമ്മയുടെ പ്രതികരണം. 'ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നു പറയുന്നത് ഒരു മുഴുവൻ സമയ ജോലിയാണ് രാജ്യത്തെ ഏറ്റവും വലിയ പദവിയോടു നീതി കാട്ടാവുന്ന പ്രായത്തിലും ആരോഗ്യത്തിലുമല്ല ഞാൻ.

സോണിയ വീണ്ടും ഫക്സറുടെ അഭിപ്രായം തേടി. അങ്ങനെയാണ് രാഷ്ട്രീയത്തിൽ നിന്നു റിട്ടയർ ചെയ്യാൻ വേണ്ടി പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യാതെ മാറിനിന്ന പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായത്.

കോൺഗ്രസും സഖ്യകക്ഷികളും 200 ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയപ്പോൾ പ്രധാനമന്ത്രിയാവാൻ വീണ്ടും സമ്മർദ്ദമുണ്ടായെങ്കിലും സോണിയ പകരം മൻമോഹൻ സിങ്ങിനെ ആക്കുകയായിരുന്നു.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size