試す - 無料

ലളിതപദങ്ങളുടെ പെരിയ അനുഭൂതി

Manorama Weekly

|

June 14, 2025

വഴിവിളക്കുകൾ

- പി. രാമൻ

ലളിതപദങ്ങളുടെ പെരിയ അനുഭൂതി

പട്ടാമ്പി കോളജിലെ ലൈബ്രറിയിൽ നിന്നു വായിച്ച വിദേശ പുസ്തകങ്ങൾ എന്നെ കവിതയിലേക്ക് വല്ലാതെ അടുപ്പിച്ചിട്ടുണ്ട്. അതിലൊന്ന് ഗില്ലി വിക് എന്ന ഫ്രഞ്ച് കവിയുടെ ഗണിതം ഉള്ളടക്കമായുള്ള പുസ്തകമാണ്. അവിടെ എന്റെ അധ്യാപികയായ സുജാത ടീച്ചറാണ് (സുഗതകുമാരി ടീച്ചറിന്റെ സഹോദരി ) ഇംഗ്ലിഷ് കവിതകളിലേക്കുള്ള വഴികാട്ടിയായത്.

എന്റെ കുട്ടിക്കാലം ഏകാന്തത നിറഞ്ഞതായിരുന്നു. ഇതിൽ നിന്നായിരിക്കും എഴുതുവാനുള്ള ഒരു കഴിവ് കിട്ടിയതെന്നാണ് ഞാൻ കരുതുന്നത്. പ്രീഡിഗ്രി കാലത്തോടെ എന്റെ എഴുത്ത് പുതിയ രീതിയിലേക്കു മാറി, അതിന് എന്നെ സഹായിച്ചത് എന്റെ സൗഹൃദങ്ങളും ചുറ്റുമുള്ള മനുഷ്യരുമാണ്.

പട്ടാമ്പി ഗവൺമെന്റ് കോളജിലെ പഠനകാലവും അധ്യാപകരും സഹപാഠികളും ഇവിടത്തെ ലൈബ്രറിയും എന്റെ എഴുത്തിനെ സഹായിച്ചിട്ടുണ്ട്. അക്കാലത്തെ ക്യാംപസുകളിൽ നിറഞ്ഞുനിന്നിരുന്ന സച്ചിദാന ന്ദൻ, സുഗതകുമാരി, ഒ.എൻ.വി. കുറുപ്പ്, വി ഷ്ണു നാരായണൻ നമ്പൂതിരി, ആറ്റൂർ രവി വർമ, ബാലചന്ദ്രൻ ചുള്ളിക്കാട്, അയ്യപ്പൻ തുടങ്ങിയ പല കവികളുടെയും അനുകരണങ്ങളാണ് ആ സമയത്തെ എന്റെ കവിതകളിൽ ഉണ്ടായിരുന്നത്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size