試す - 無料

അക്കൗണ്ടുകളിൽ നിന്നു പണംതട്ടൽ

Manorama Weekly

|

May 24, 2025

സൈബർ ക്രൈം

- ഇ. എസ്. ബിജുമോൻ സൂപ്രണ്ട് ഓഫ് പൊലീസ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, (സൈബർ ക്രൈം ആൻഡ് ഫൊറൻസിക് ഇൻവെസ്റ്റിഗേറ്റർ)

അക്കൗണ്ടുകളിൽ നിന്നു പണംതട്ടൽ

സൈബർ ഇടങ്ങളിലെ സാമ്പത്തിക തട്ടിപ്പുകൾ പലപ്പോഴും പരസ്യമായതോ എളുപ്പത്തിൽ കണ്ടെത്താനാവുന്നതോ ആയിരിക്കണമെന്നില്ല. മറ്റുള്ളവരെ തന്ത്രപരമായി കബളിപ്പിക്കു ന്നതും കെണിയിൽ വീഴ്ത്തുന്നതുമായ ഒട്ടേറെ രീതികളാണു നില വിലുള്ളത്. ജോലി വാഗ്ദാനം ചെയ്തും അക്കൗണ്ടുകൾ വാങ്ങിയുമെല്ലാം ഇത്തരക്കാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നു.

മ്യൂൾ അക്കൗണ്ടുകൾ

പണം തട്ടിയെടുക്കുന്നതിന് സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന അക്കൗണ്ടുകളാണ് മണി മ്യൂൾ അക്കൗണ്ടുകൾ. നിയമ വിരുദ്ധമായി സമ്പാദിച്ച പണം മറ്റൊരാൾക്കു കൈമാറാൻ വ്യക്തികൾ (മണി മ്യൂളുകൾ) ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് "മണി മ്യൂൾ അക്കൗണ്ടുകൾ.' ജോലി വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും സമൂഹമാധ്യമങ്ങൾ വഴിയുമെല്ലാം മണി മ്യൂളുകളായി പ്രവർത്തിക്കാൻ തട്ടിപ്പുകാർ ആളെ കണ്ടെത്താറുണ്ട്. പലപ്പോഴും തങ്ങൾ നിയമവിരുദ്ധമായ കാര്യങ്ങളിലാണ് ഏർപ്പെടുന്നതെന്ന് അറിയാത്ത വ്യക്തികളും അറിവുണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്ന വരും കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന പൂർണബോധ്യമുള്ളവരും ഇക്കൂട്ടത്തിലുണ്ടാകും.

തട്ടിപ്പിന്റെ രീതികളും ഇരയാകുന്നവരും

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size