試す - 無料

വായനയും സാനുമാഷും

Manorama Weekly

|

May 10, 2025

വഴിവിളക്കുകൾ

-  സജിതാശങ്കർ

വായനയും സാനുമാഷും

കുമാരനല്ലൂരിൽ ഞാൻ ജനിച്ചു വളർന്ന വീടിനു മുന്നിലുള്ള ഒരു വയലാണ് കരിയ പാടം. അതു നോക്കിയിരുന്നാണ് ഞാൻ വരച്ചു തുടങ്ങുന്നത്. സ്കൂളിൽ നിന്നു മടങ്ങിയെത്തിയാൽ പാടവരമ്പത്തുകൂടെ നടക്കുന്നത് ഇഷ്ടമായിരുന്നു.

വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ വീടിനു മുന്നിലെ ചിതൽപ്പുറ്റുകൾ ശേഖരിക്കുന്നതായിരുന്നു എന്റെ പ്രധാന വിനോദം. അടുത്തുള്ള കാവുകളിൽ നിന്നു പുറ്റുകൾ ഇളക്കി വീട്ടിൽ കൊണ്ടുവരും. അതിന് അമ്മയുടെ വഴക്കും കിട്ടിയിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന പുറ്റ് കുഴച്ച് കുഞ്ഞുകുഞ്ഞു ശിൽപങ്ങളുണ്ടാക്കുമായിരുന്നു. അങ്ങനെയാണ് എന്റെ തുടക്കം.

പിന്നീട് വീട്ടിൽ വരുന്ന ധർമക്കാരെ പിടിച്ചിരുത്തി പടം വരയ്ക്കാൻ തുടങ്ങി. അമ്മ അവർക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്ന സമയത്ത് അവരെ നോക്കി വരയ്ക്കും. ഞാൻ വരച്ചു കഴിയുന്നതുവരെ അമ്മ അവർക്ക് ചോറു കൊടുത്തു കൊണ്ടേയിരിക്കും. അന്ന് എനിക്ക് ആറ്, ഏഴ് വയസ്സാണു പ്രായം.

അങ്ങനെ സ്ഥിരം വരുമായിരുന്ന ഒരു അമ്മച്ചിയുടെ ചിത്രം പ്രമുഖ ആർട്ടിസ്റ്റും നോവലിസ്റ്റുമായ ഇന്ദ്രജിത്ത് സാറിനെ അച്ഛൻ കാണിച്ചു. അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു വരാൻ അച്ഛനോടു പറഞ്ഞു.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size