試す - 無料

പേരിന്റെ പൊല്ലാപ്പ്

Manorama Weekly

|

December 07, 2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

പേരിന്റെ പൊല്ലാപ്പ്

ഈയിടെ യാത്ര ചെയ്യുമ്പോൾ മലയ ളത്തിലുള്ള ഭീമാകാരമായ ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടു: മോസ്കോ കള്ളുഷാപ്പ്. പല നിറങ്ങൾ ചാലിച്ച വലിയ അക്ഷരങ്ങളിൽ. കള്ളുഷാപ്പിന്റെ ബോർഡ് വയ്ക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഉണ്ട്. ഒരു മീറ്റർ നീളവും മുക്കാൽ മീറ്റർ വീതിയുമുള്ള ബോർഡിൽ വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിൽ ടോഡി ഷാപ്പ് എന്നെഴുതണം. ടോഡി ഷാപ്പ് എന്നതിനു മലയാളത്തിൽ എന്തെഴുതുമെന്ന് പറഞ്ഞിട്ടില്ലാത്തതിനാൽ കള്ള്, കള്ളുഷാപ്പ് എന്നൊക്കെ എഴുതിപ്പോരുന്നു. ലൈസൻസ് നമ്പരും ലൈസൻസിയുടെ പേരും എഴുതണം. മദ്യ പാനം ആരോഗ്യത്തിന് ഹാനികരമാണ്' എന്ന് മലയാളത്തിലും ഇംഗ്ലിഷിലും എഴുതേണ്ടതുണ്ട്. ഇവിടെ നിയമം പാലിച്ച് കള്ളു ബോർഡ് വച്ചിട്ട് മോസ്കോ ഷാപ്പ് എന്നു മാത്രം വലിയ അക്ഷരത്തിൽ കളർഫുള്ളായി എഴുതിയിരിക്കുകയാണ്.

താങ്കളിപ്പൊഴും മോസ്കോയിൽ നിൽക്കുകയാണോ? ഞാൻ ഇങ്ങു തെങ്ങണയിലാണ്. ഈ മോസ്കോ ബോർഡിനടുത്ത്. കോട്ടയത്ത് ഇത്തരം കൂടുതൽ ബോർഡുകൾ കണ്ടാലും ബേജാറാവണ്ട. മോസ്കോ എന്നു പേരുള്ള എട്ടു സ്ഥലങ്ങൾ കോട്ടയം ജില്ലയിൽ തന്നെയുണ്ട് മോസ്കോയിലെ ലെനിൻ ഗാഡ്'എന്നൊക്കെപറയുന്നതുപൊലെ തെങ്ങണയ്ക്കടുത്ത മോസ്കോയെന്നു പറയുമ്പോൾ തെങ്ങണയുടെ പ്രതാസങ്ങ് പൊങ്ങുന്നത് നോക്കുക.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size