試す - 無料

വിജയപൂർവം ഹൃദയം

Manorama Weekly

|

December 07, 2024

നെഞ്ചുവേദന വന്നാൽ എത്രയും വേഗം അടുത്തുള്ള ഡോക്ടറെ കാണണം

- എം.എസ്. ദിലീപ്

വിജയപൂർവം ഹൃദയം

ഈ വർഷം കേരളശ്രീ പുരസ്കാരം നൽകി കേരള സർക്കാർ ആദരിച്ച ഡോ. ടി.കെ. ജയകുമാർ ഹൃദയാരോഗ്യ പരിപാലനത്തിനായി ജീവിതം സമർപ്പിച്ച ഇന്ത്യയിലെ തന്നെ മികച്ച ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാണ്. ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ ആശുപ്രതിയിൽ നടത്തിയത് ഡോക്ടർ ജയകുമാറിന്റെ നേതൃത്വത്തിലാണ്. ഇതിനകം അദ്ദേഹം കോട്ടയം മെഡിക്കൽ കോളജിൽ പത്തു ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. കൂടാതെ, ആയിരക്കണക്കിന് ബൈപാസ് സർജറികളും അനുബന്ധ ശസ്ത്രക്രിയകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. രോഗികളുമായി നിരന്തരം സമ്പർക്കം പുലർത്താനും വേണ്ട നിർദേശങ്ങൾ നൽകാനും എപ്പോഴും അദ്ദേഹത്തിന്റെ ടീം ജാഗരൂകരാണ്. ഹൃദയാരോഗ്യത്തിനു വേണ്ടിയുള്ള മുൻകരുതലുകളെപ്പറ്റിയും രോഗപ്രതിരോധത്തിനായി നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ഡോ. ജയകുമാർ സംസാരിക്കുന്നു.

ഡോക്ടറാകണം എന്നായിരുന്നോ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം?

എന്റെ വീട് കിടങ്ങൂരാണ്. അച്ഛൻ കൃഷ്ണൻ നായർ അധ്യാപകനും അമ്മ വീട്ടമ്മയും. എനിക്കൊരു ചേട്ടനും അനിയനുമാണ്. ഞാൻ സ്കൂളിൽ നന്നായി പഠിക്കുമായിരുന്നു. പത്താം ക്ലാസ്കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോടു ചോദിച്ചു എങ്ങനെ മുന്നോട്ടു പോകണം എന്ന്. ഇഷ്ടമുണ്ടെങ്കിൽ ഡോക്ടർ ആയിക്കോളാൻ അച്ഛൻ പറഞ്ഞു. പ്രീഡിഗ്രിക്ക് സെക്കൻഡ് ഗ്രൂപ്പ് എടുത്തു. എൻട്രൻസ് പാസായപ്പോൾ മെഡിസിനു ചേർന്നു. എംബിബി എസും എംഎസും ചെയ്തത് കോട്ടയം മെഡിക്കൽ കോളജിൽ തന്നെയാണ്. രണ്ടു വർഷം പോണ്ടിച്ചേരി ജിപ്മറിൽ പഠിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോക്ടറാണ്. ഹൃദയമാറ്റ ശസ്ത്രക്രിയ എന്ന ചിന്തയിലേക്കെത്തിയത് എപ്പോഴാണ്?

പഠിക്കുന്ന കാലത്തുതന്നെ ആരോഗ്യരംഗത്തെ അന്തര ക്കുറിച്ച് ഞാൻ ബോധവാനായിരുന്നു. പണമുള്ളവർക്ക് എല്ലാ ചികിത്സയും ലഭിക്കുകയും ഇല്ലാത്തവർക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയുമാണ്. ഈ അന്തരം കുറച്ചെടുക്കുക എന്ന ചിന്തയിലാണ് സർക്കാർ മേഖലയിൽത്തന്നെ ജോലി ചെയ്യാൻ ഞാൻ തീരുമാനിച്ചത്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size