試す - 無料

ഏറെ പ്രിയപ്പെട്ടവർ

Manorama Weekly

|

November 30,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

ഏറെ പ്രിയപ്പെട്ടവർ

ടി.പത്മനാഭനെപ്പോലെ ഇത്രയേറെ നായ്ക്കളെയും പൂച്ചകളെയും സംരക്ഷിച്ച മറ്റൊരു സാഹിത്യനായകനില്ല. തെരുവിൽ നിന്ന് സന്ദർശകരായി കയറിവന്ന അവരെയെല്ലാം പത്മനാഭൻ ആ വീട്ടിൽ അതിഥികളായി പാർപ്പിച്ചു. ഹാജർ എടുത്തിട്ടില്ലാത്തതുകൊണ്ട് അവർ എത്രപേർ എന്ന കണ ക്കില്ല. ഇപ്പൊഴും കേട്ടറിഞ്ഞ് പുതിയ അതിഥികൾ എത്തിക്കൊണ്ടിരിക്കുന്നു.

എന്നാൽ മറ്റൊരു സാഹിത്യകാരനായ ഒ.വി.വിജയൻ പോറ്റിയ പൂച്ചകൾക്ക് കണക്കുണ്ട്. മുപ്പത്തഞ്ചു പൂച്ചകളാണ് വിജയന്റെ ജീവിതത്തിൽ കടന്നുവന്നിട്ടുള്ളതെന്നു തെരേസ വിജയൻ എഴുതിയിട്ടുണ്ട്.

അവയിലെ താരം പുസ്സി ആയിരുന്നു. വിജയൻ എഴുതാനോ വരയ്ക്കാനോ തുടങ്ങുമ്പോൾ പുസ്സി ആ എഴുത്തുമേശയുടെ കോണിലുണ്ടാവും. സമയമങ്ങനെ നീണ്ടുപോകുമ്പോൾ പുസ്സി കടലാസിന്റെ നടുവിൽ കയറിയിരിക്കും. അല്ലെങ്കിൽ കയ്യിൽ തട്ടും. അതൊരു സിഗ്നലാണ്. പിന്നെ, താമസിക്കുന്ന കോളനിയിലൂടെ പുസ്സിയെയും കൂട്ടി കുറെ നടന്നിട്ടേ എഴുത്തു തുടരുകയുള്ളൂ.

വിജയന്റെ കൂടെ പതിനേഴു വർഷം ജീവിച്ച് അൻപത്താറു കുഞ്ഞുങ്ങളെ നൽകിയിട്ടാണ് പുസ്സി വിട പറഞ്ഞതെന്ന് ശ്രീജിത് പെരുന്തച്ചൻ എഴുതിയിട്ടുണ്ട്. പുസ്സി മരിച്ചപ്പോൾ "വിജയന്റെ പുസ്സി വിടപറഞ്ഞു' എന്ന തലക്കെട്ടിൽ പത്രങ്ങളിൽ വാർത്ത വന്നു. ഇല്ല, ആരും മുഖപ്രസംഗം എഴുതിയില്ല!

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size