試す - 無料

കൃഷിയും കറിയും

Manorama Weekly

|

November 16, 2024

പൈനാപ്പിൾ

-  രാധ.ജി, പൂങ്കുന്നം

കൃഷിയും കറിയും

കന്നാര (പൈനാപ്പിൾ) വിത്തിന് കാനി എന്നാണു പറയുന്നത്. വിളവെടുത്ത ചെടികളിൽ നിന്നാണ് കാനി ശേഖരിക്കുന്നത്. ഒരു മുഴം നീളത്തിൽ കുറയാത്ത കാനികളാണു നല്ലത്. അടുക്കളത്തോട്ടത്തിൽ കൃഷിചെയ്യാൻ കന്നാരയുടെ കുടുമി ആയാലും മതി. ഇതു വളർന്ന് ഫലം കിട്ടാൻ മൂന്നു വർഷമെങ്കിലും സമയമെടുക്കും. കാനിയിൽ നിന്ന് അതതു വർഷം വിളവെടുക്കാം. മണ്ണ് കൊത്തിയിളക്കി ചെറു കുഴിയെടുത്ത് 50 സെമീ ചതുരത്തിൽ കാനി നടാം. അടിവളമായി എല്ലുപൊടിയോ കോഴിവളമോ ചേർക്കാം. ഒരു മാസംകൊണ്ട് വേരോട്ടമുണ്ടാകും. അപ്പോൾ കോഴിവളമിട്ട് മണ്ണു വെട്ടിക്കൂട്ടുക.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size