試す - 無料

പുറംചട്ടകൾ

Manorama Weekly

|

November 02, 2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

പുറംചട്ടകൾ

പണ്ട് കവർ പേജുകളില്ലാതെ നഗ്നമായിരുന്നു പുസ്തകങ്ങൾ. ഗ്രന്ഥം ആദ്യപേജ് മുതൽ തന്നെ ആരംഭിക്കുകയായിരുന്നു. പിന്നീട് പുസ്തകത്തിന്റെ രക്ഷയ്ക്കായി കട്ടിയുള്ള ഒരു പുറംചട്ട വന്നുതുടങ്ങി. അപ്പൊഴും അച്ചടി അക്ഷരങ്ങളുപയോഗിച്ച് പുസ്തകത്തിന്റെ പേർ കവർ പേജിൽ അച്ചടിക്കുമെന്നല്ലാതെ കവർപേജിൽ ഒരു ചിത്രം വേണമെന്ന സങ്കല്പമൊന്നും ഇല്ലായിരുന്നു.

പിന്നീട് ചിത്രകാരന്മാരെ ക്കൊണ്ടു പുസ്തകപ്പേരുകളെഴുതിക്കുന്ന കവർ പേജുകൾ വന്നു തുടങ്ങി. അങ്ങനെ ഏറ്റവും കൂടുതൽ പുസ്തകക്കവറുകൾ വരച്ച റെക്കോർഡ് ശങ്കരൻകുട്ടിയുടേതാണ്. പതിനായിരം കവറുകളെന്നാണ് കൊട്ടക്കണക്കുകൾ.

ഇരുപത്തഞ്ചു രൂപയാണ് ഒരു കവറിന് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രതിഫലം. അന്നത് വലിയ തുകയാണ്. ഏഴു കുപ്പി ചാരായത്തിനുണ്ട്. മുഴുവനും ചാരായഷാപ്പിൽ ചെലവഴിക്കുകയായിരുന്നു ശങ്കരൻകുട്ടി.

പിന്നാലെ ചിത്രീകരണങ്ങളും ചിത്രങ്ങളും കവറിൽ വന്നു. എഴുതിയ ആളിന്റെ ചിത്രമാണ് ഇന്നു മിക്ക കവർ പേജുകളിലും കവറായിട്ടല്ലെങ്കിലും എഴുത്തുകാരന്റെ ചിത്രം മലയാള പുസ്തകത്തിൽ ആദ്യമാ യി അച്ചടിച്ചു വന്നത് 1909മേയ് 14ന് ആണ്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size