試す - 無料

നിത്യ ഹരിത ഗേളി

Manorama Weekly

|

August 24,2024

"നോക്കെത്താ ദൂരത്തിനുശേഷം ഒരുപാട് അവസരങ്ങൾ വന്നു. ഒന്നിൽ കൂടുതൽ സിനിമകൾ ചെയ്യാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ജോഷി സാറിന്റെ സിനിമകളിലാണ് കൂടുതൽ അഭിനയിച്ചത്. ശ്വാമ, ഒന്നിങ്ങു വന്നെങ്കിൽ, വന്നു കണ്ടു കീഴടക്കി, സെവൻസ് എന്നീ സിനിമകൾ. "നോക്കെത്താ ദൂരത്തിന്റെ തമിഴ് പതിപ്പ് “പൂവേ പൂചൂടവാ” ആണ് എന്റെ ആദ്യ തമിഴ് ചിത്രം. അതുകഴിഞ്ഞ് "ഉയിരേ ഉനക്കാകെ' എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു. അവിടുന്നങ്ങോട്ട് തമിഴിൽ തിരക്കായി.

- സന്ധ്യ കെ. പി

നിത്യ ഹരിത ഗേളി

കറുത്ത കണ്ണട വച്ചു വരുന്നവരെ കണ്ടാൽ, "ഇത് നോക്കെത്താ ദൂരത്തിലെ ഗേളിയുടെ കണ്ണടയാണോ?' എന്ന് തലമുറ വ്യത്യാസമില്ലാതെ മലയാളികൾ ഇപ്പോഴും ചോദിക്കും. പാന്റ്സും ഷർട്ടുമിട്ട്, കറുത്ത കൂളിങ് ഗ്ലാസും വച്ചാണ് സറീന മൊയ്തു എന്ന മുംബൈ മലയാളിപ്പെൺകുട്ടി മലയാള സിനിമയിൽ ലാൻഡ് ചെയ്തത്. സറീന, അങ്ങനെ നദിയ ആയി. 1985ൽ ഫാസിൽ സംവിധാനം ചെയ്ത "നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമ ഇന്നും മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റിൽ ഉണ്ട്. ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ്. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കാൻ സമയം കിട്ടിയിട്ടില്ല നദിയയ്ക്ക്. എങ്കിലും ഒരു സമയം കഴിഞ്ഞപ്പോൾ, ശിരീഷിനെയും വിവാഹം കഴിച്ച് സിനിമയെക്കാൾ പ്രണയമുള്ള ജീവിതത്തിലേക്ക് നദിയ പോയി. 2004ൽ "എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി' എന്ന സൂപ്പർഹിറ്റ് തമിഴ് സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. നമ്മൾ ആയിരം കണ്ണുമായി കാത്തിരുന്ന ഒരു മടങ്ങിവരവ്. തിരിച്ചുവരവിലും ഓടിനടന്ന് സിനിമ ചെയ്യുക എന്നത് നദിയയുടെ ബക്കറ്റ് ലിസ്റ്റി ൽ ഇല്ല. ഏറെ നാളുകൾക്കുശേഷം എംടിയുടെ സ്ക്രീപ്റ്റിൽ ഒരുങ്ങുന്ന "മനോരഥങ്ങളാണ് നദിയയുടേതായി ഇനിയെത്താനുള്ള ചിത്രം. നദിയ മൊയ്തു മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

സിനിമയിൽ വന്നിട്ട് 40 വർഷമാകുന്നു. ഇപ്പോഴും മലയാളികൾക്ക് നദിയ ഗേളിയാണല്ലോ?

ചില സിനിമകൾ "ടൈംലെസ്' ആണെന്ന് നമ്മൾ പറയാറില്ലേ. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് അങ്ങനെയുള്ള ഒന്നാണ്. 1984ൽ ചിത്രീകരിച്ച് 85ൽ ആണ് സിനിമ റിലീസ് ചെയ്തത്. അന്നൊരു 50 വയസ്സുള്ള ആളുകളൊക്കെ പിന്നെയും കുറെ വർഷങ്ങൾക്കുശേഷം എന്നെ കാണുമ്പോൾ ഗേളി' എന്നു പറഞ്ഞു വന്ന് കെട്ടിപ്പിടിക്കുമായിരുന്നു. പക്ഷേ, അന്ന് ജനിച്ചിട്ടു പോലുമില്ലാത്ത കുട്ടികൾക്കും ആ സിനിമയും അതിലെ പാട്ടുകളും ഇഷ്ടമാണ്. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. പക്ഷേ, "നോക്കെത്താ ദൂരത്തിനെക്കുറിച്ചുള്ള പല പോസ്റ്റുകളും ഇപ്പോഴും ആരെങ്കിലുമൊക്കെ അയച്ചുതരും. തലമുറവ്യത്യാസമില്ലാതെ ആളുകൾക്ക് ആ സിനിമ റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. ഗേളിയെ ആളുകൾ സ്നേഹിച്ചത് അവരുടെ തന്റേടം കൊണ്ടു മാത്രമല്ല, ആത്മവിശ്വാസം കൊണ്ടും കൂടിയാണ്.

സിനിമയിലേക്കു വരണം എന്ന് ആഗ്രഹിച്ചിരുന്നോ?

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size