試す - 無料

കോട്ടയം പുരാണം

Manorama Weekly

|

May 25,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

കോട്ടയം പുരാണം

കോട്ടയത്തിന്റെ കാനേശുമാരി കണക്കെടുക്കാൻ വന്നയാളെന്നു തോന്നിപ്പിച്ചുകൊണ്ട് ജോൺ ഏബ്രഹാം ഉയർത്തിയ ചോദ്യമാണ് "കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?' ഇതു പക്ഷേ, എഡിറ്റ് ചെയ്തതിനു ശേഷമുള്ള തലക്കെട്ടാണ്.

അന്നത്തെ ലഹരിക്കുള്ള പണം തേടി ഇറങ്ങിയ ജോൺ കോട്ടയത്ത് "മനോരമ ആഴ്ചപ്പതിപ്പിന്റെയും ഭാഷാപോഷിണി'യുടെയും പത്രാധിപർ ഡോ.കെ.എം. തരകനെ കണ്ട് കഥ ഏൽപിച്ചപ്പോൾ തലക്കെട്ട് "കോട്ടയത്ത് എത്ര മാത്യുമാരുണ്ട് എന്നായിരുന്നു.

കെ.എം.മാത്യു ചീഫ് എഡിറ്ററായുള്ള ഒരു പ്രസിദ്ധീകരണത്തിൽ അങ്ങനെയൊരു തലക്കെട്ടു വരുന്നത് ഒരു തരം തന്നേപ്പൊക്കിയിസമാണെന്നു തെറ്റിദ്ധരിക്കുമെന്നു കരുതി ഡോ. തരകനാണ് ആ തലക്കെട്ട് കൂടുതൽ ആകർഷകമാക്കി കോട്ടയത്ത് "എത്ര മത്തായിമാരുണ്ട്?' എന്നു തിരുത്തിയത്. തലക്കെട്ട് എന്തായാലും പണം രൊക്കം കിട്ടിയാൽ മതി എന്ന സിദ്ധാന്തക്കാരനായിരുന്ന ജോണിന് സമ്മതം.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size