試す - 無料

ചോരയെക്കാൾ കട്ടിയുള്ള വെള്ളം

Manorama Weekly

|

April 20, 2024

ജയിപ്പിക്കാൻ ഒരു സുഹൃത്തിന്റെ അഭ്യാസങ്ങൾ

- തോമസ് ജേക്കബ്

ചോരയെക്കാൾ കട്ടിയുള്ള വെള്ളം

വീണ്ടുമൊരു തിരഞ്ഞെടുപ്പുകാലത്തിന്റെ ചൂടും ചുണയും നാടിനോടൊപ്പം ഞങ്ങൾ പത്രപ്രവർത്തകരും അനുഭവിക്കുമ്പോൾ ആ പഴയ കഥ ഓർമയിൽ.

വർഷം 1984. ലോക്സഭാ തിരഞ്ഞടുപ്പ്. എറണാകുളം മണ്ഡലം. കോൺഗ്ര സിലെ കെ.വി.തോമസും കോൺഗ്രസ് -എസിലെ എ.എ. കൊച്ചുണ്ണി മാസ്റ്ററും മുഖാമുഖം.

വോട്ടുതേടൽ കൊഴുത്തു. മത്സരം പ്രവചനാതീതമായി മുന്നേറുകയായി...

ഇരു സ്ഥാനാർഥികളുടെയും മുഖ്യ തിരഞ്ഞെടുപ്പ് സമിതി ഓഫിസ് എം ജി റോഡിലാണ്. അതിരാവിലെമുതൽ പാതിരാത്രിവരെ നീളുന്ന പ്രചാരണം.

പരസ്യപ്രചാരണം സമാപിച്ചു. ഇനി നിശ്ശബ്ദ പ്രചാരണം. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകൾ അവസാനഘട്ട കണക്കു കൂട്ടലിന്റെ തിരക്കിൽ. "മാതൃഭൂമി' യുടെ കൊച്ചിയിലെ ചീഫ് റിപ്പോർട്ടറാണ് അന്ന് എൻ.എൻ.സത്യവ്രതൻ. തിരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ച് ആ ദിവസം സത്യൻ, കെ.വി.തോമസ് മാഷോടു ചോദിച്ചു: -തോമസ് മാഷെ, ധൈര്യമുണ്ടോ, കൊച്ചുണ്ണി മാസ്റ്ററുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് വരെ ഒന്നുപോകാൻ? പോകുന്നുണ്ടെങ്കിൽ എനിക്കൊന്ന് മാതൃഭൂമിയിൽ വിളിച്ച് ഫൊട്ടോഗ്രഫറോട് അങ്ങോട്ടെത്താൻ പറയണം.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size