試す - 無料

ഉമ്മയുടെ ഉയിരായ ഷാനു

Manorama Weekly

|

March 30, 2024

ഇന്ന് എന്റെ ഹീറോ ആണ് ഷാനു, എന്റെ ഐഡന്റിറ്റി. അവനിലൂടെയാണ് ഞാൻ വിത്വസ്തമായ ഒരു ലോകം കണ്ടത്. എന്നെ ജീവിതം പഠിപ്പിച്ചു തന്ന എന്റെ പതിനേഴുകാരൻ. അവനെക്കുറിച്ച് ഞാൻ നിരന്തരം സമൂഹമാധ്വമങ്ങളിൽ എഴുതി. അതു വായിച്ച് പല ഭാഗങ്ങളിൽനിന്നായി ഒരുപാട് അമ്മമാർ എന്റെയും അവന്റെയും സുഹൃത്തുക്കളായി.

- ഷബ്ന നജ്മുദീൻ

ഉമ്മയുടെ ഉയിരായ ഷാനു

ഡിഗ്രി സെക്കൻഡ് ഇയർ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു എന്റെ വിവാഹം. പഠിക്കുന്നതിനെക്കാൾ മിടുക്കായിരുന്ന ഡാൻസ് കളിക്കാനും കോളജിലെ മറ്റു മേഖലകളിൽ തിളങ്ങി നിൽക്കാനും. അങ്ങനെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം കഴിഞ്ഞതും ഇരുപതാം വയസ്സിൽ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയതും. ആദ്യകുഞ്ഞ് ജനിച്ചാൽ അമ്മമാർക്ക് ഉണ്ടാകുന്ന സന്തോഷങ്ങളും പ്രതീക്ഷകളും അറിയാമല്ലോ? മറ്റെല്ലാം മറന്ന് നമ്മൾ ആ സ്വർഗലോകത്തായിരിക്കും. മോനെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും അധികകാലം നീണ്ടുപോയില്ല. എല്ലാം തകർന്നുപോയ ഒരു ദിവസം വന്നെത്തി. ആറാം മാസത്തിൽ ഒരു പനി വന്നതിനെ തുടർന്ന് ഷാനുവിനെ തിരൂരിലെ ഷംസുദീൻ ഡോക്ടറെ കാണിച്ചു. ഡോക്ടറാണു പറഞ്ഞത് ഷാനു ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടിയാണെന്ന്. മനസ്സു തകർന്നു പോയെങ്കിലും പ്രതീക്ഷ കൈവിടാതെ ഞാൻ ചോദിച്ചു: “മരുന്ന് കഴിച്ചാൽ മാറില്ലേ ഡോക്ടർ?'' ബൗദ്ധിക ഭിന്നശേഷിയെക്കുറിച്ച് കാര്യമായി ഒന്നും അറിയാത്ത എന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട്, ഡോക്ടർ പറഞ്ഞു, “സാവധാനം ചില മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാം.'' കാലക്രമേണ ഞാൻ മനസ്സിലാക്കി ഇതൊരു രോഗമല്ല, അവസ്ഥയാണ്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർ ഒരുപാടുണ്ട് നമുക്കു ചുറ്റും. ആദ്യമായി ജനിച്ച കുഞ്ഞ് സമപ്രായക്കാരെപ്പോലെ ഒന്നും ചെയ്യാതെ വരുമ്പോ

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size