試す - 無料

അച്ഛനും ശർബരിയും ചേർന്നു കൊത്തിയ ശിൽപം

Manorama Weekly

|

February 17,2024

വഴിവിളക്കുകൾ

-  കെ.എസ്. രാധാകൃഷ്ണൻ

അച്ഛനും ശർബരിയും ചേർന്നു കൊത്തിയ ശിൽപം

ബൃഹദ് ശിൽപങ്ങളുടെ പേരിൽ രാജ്യാന്തര കലാവേദികളിൽ ഏറ്റവും ആദരിക്കപ്പെടുന്ന ഇന്ത്യൻ ശിൽപി. ശ്രീമാനുണ്ണിയുടെയും സാവിത്രിയമ്മയുടെയും മകനായി കോട്ടയത്ത് കുഴിമറ്റത്തു ജനിച്ചു. രാജ്യത്തിനുള്ളിലും വിദേശത്തും ഒട്ടേറെ ശിൽപ പ്രദർശനങ്ങൾ നടത്തി. വലിയ ഔട്ഡോർ ശിൽപങ്ങളാണു രാധാകൃഷ്ണനെ വേറിട്ടു നിർത്തുന്നത്. കേരളത്തിൽ കോഴിക്കോട് മാനാഞ്ചിറ മൈതാനത്തും കോട്ടയം നാഗമ്പടത്തും ഇവ കാണാം. അദ്ദേഹത്തിന്റെ ഏറ്റവും അധികം ഓപ്പൺ ശിൽപങ്ങൾ ഫ്രാൻസിലാണ്. ശിൽപകലയിൽ അൻപതു വർഷം പൂർത്തിയാക്കുന്ന ഇക്കൊല്ലം ഡൽഹിയിലെ ബിക്കാനൻ ഹൗസിൽ ശിൽപങ്ങളുടെ റിട്രോസ്പെക്ടീവ് നടത്തി. അഹമ്മദാബാദിലെ കസ്തൂർബാ ലാൽഭായ് മ്യൂസിയത്തിലും പ്രദർശനം നടക്കുന്നു. വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ ഗവേണിങ് ബോർഡ് അംഗമായ ആദ്യ മലയാളി. ഭാര്യ: ചിത്രകാരിയായ മിമി രാധാകൃഷ്ണൻ. മകൻ തൃണാഞ്ജൻ: KS Radhakrishnan, MIMIR Bari, Opposite Hathi Pukur, Guru Palli, Santiniketan, West Bengal-731235.

എന്റെ അച്ഛൻ ശ്രീമാനുണ്ണിയാണ് എന്നെ കലാകാരനായി കൊത്തിയെടുത്തത്. കോട്ടയം ജില്ലയിലെ കുഴിമറ്റത്താണ് ഞാൻ ജനിച്ചു വളർന്നത്. കുട്ടിക്കാലത്തേ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size