試す - 無料

ഒറ്റയ്ക്കു തുഴഞ്ഞ ജീവിതം

Manorama Weekly

|

November 18, 2023

സെറിബ്രൽ പാൾസി വന്ന് കിടപ്പിലായ മകനെ ഗായകനാക്കിയ ഒരു അമ്മ എഴുതുന്നു...

- സജിത ടി.കെ, പൂങ്കുന്നം

ഒറ്റയ്ക്കു തുഴഞ്ഞ ജീവിതം

വർഷങ്ങൾക്കു മുൻപ്, നാലു മാസം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ച് തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയുടെ പടിയിറങ്ങുമ്പോൾ എന്റെ മനസ്സിൽ ഒരേ ഒരു ചിന്ത മാത്രമായിരുന്നു. നാട്ടിലെത്തിയാലുടൻ ആത്മഹത്യ ചെയ്യണം.

ആദ്യത്തെ കുഞ്ഞാണ്. ഒരുപാട് പ്രതീക്ഷയോടെ എന്റെ ജീവിതത്തിൽ വന്നവൻ. എട്ടാം മാസമായിരുന്നു കിരൺ ജനിച്ചത്. എന്തൊക്കെയോ കുഴപ്പങ്ങൾ മോനുണ്ടായിരുന്നു. പക്ഷേ, നേരത്തേ ജനിച്ചതുകൊണ്ടുള്ള പ്രശ്നം മാത്രമേയുള്ളൂ ഡവലപ്മെന്റ് സ്റ്റേജസ് വൈകുന്നത് അതുകൊണ്ടാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. നാലു മാസമായപ്പോൾ മോന് ദീർഘനാൾ നീണ്ടുനിന്ന അതികഠിനമായ ഒരു പനി വന്നു. പനി മാറിയപ്പോൾ വിശദപരിശോധനയ്ക്ക് പോയതാണ് തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിൽ. മോന് സെറിബ്രൽ പാൾസിയാണെന്നും ഇനി ഒരിക്കലും നടക്കാനും സംസാരിക്കാനും കഴിയില്ല എന്നും അവിടത്തെ ഡോക്ടർമാർ പറഞ്ഞു. മാത്രമല്ല, രണ്ടു കണ്ണിനും കാഴ്ചശക്തിയില്ല എന്നും മനസ്സിലായി. അതൊക്കെ കേട്ട് ഞാൻ തകർന്നുപോയി.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size