試す - 無料

മരണമില്ലാത്ത കലൈവാണി

Manorama Weekly

|

February 25,2023

പാട്ടിൽ ഈ പാട്ടിൽ

-  എം. എസ്. ദിലീപ്

മരണമില്ലാത്ത കലൈവാണി

രണ്ടായിരത്തി ഒന്ന് ഫെബ്രുവരിയിലാണ് വാണി ജയറാമിനെ ആദ്യമായി കണ്ടത്. മദ്രാസിലെ സിഐടി കോളനിയിലുള്ള അവരുടെ വീട്ടിൽ വച്ചായിരുന്നു. ആ വീട്ടിൽ നിശ്ശബ്ദത നിറഞ്ഞുനിന്നിരുന്നു. സ്വീകരണമുറിയിൽ കേരളത്തിന്റേതൊഴികെ വിവിധ സംസ്ഥാനങ്ങളുടെ ചലച്ചിത്ര അവാർഡുകളും അവർ പാടിയ മീരാഭജൻ കസെറ്റുകളും പുസ്തകങ്ങളും നിറഞ്ഞിരുന്നു. ആദ്യ കാഴ്ചയിൽത്തന്നെ ദീർഘമായി സംസാരിച്ചു. പിന്നീടു പലപ്രാവശ്യം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആർക്കും ആദരവു തോന്നുന്ന പെരുമാറ്റമായിരുന്നു, ആ മഹാഗായികയ്ക്ക്.

മലയാളികളുടെ മനംകവർന്ന ഒട്ടേറെ നിത്യഹരിത ഗാനങ്ങൾ പാടിയ ഗായികയ്ക്ക് കേരളത്തിന്റേതായ പുരസ്കാരമൊന്നും ലഭിക്കാത്തതിനെക്കുറിച്ചാണ് മനോരമ സൺഡേ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച ആ അഭിമുഖസംഭാഷണം ആരംഭിച്ചതു തന്നെ. അതിനുശേഷം ഇരുപത്തിരണ്ടു കൊല്ലം കടന്നുപോയി. എന്നിട്ടും വാണി ജയറാം എന്ന ഗായികയോടു കേരളം നീതി കാട്ടിയില്ല. പത്തൊൻപത് ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ അവർ പാടിയിട്ടുണ്ട്. തെലുങ്കിലും തമിഴിലുമായി മൂന്നു തവണയായി ദേശീയ അവാർഡുകൾ ലഭിച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ഡേയ്ക്ക് രാജ്യം പത്മഭൂഷൺ ബഹുമതി നൽകി അവരെ ആദരിച്ചു. പക്ഷേ, ഒരു മാസം തികയും മുൻപേ അവർ യാത്രയായി.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size