Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

ഉയരെ പറന്ന്...

Fast Track

|

November 01, 2025

ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ വർഷംകൊണ്ട് ചരിത്രം സൃഷ്ടിച്ച ഇൻഡിഗോയുടെ വിജയക്കുതിപ്പിലൂടെ...

- സുബിൻ ബാലൻ

ഉയരെ പറന്ന്...

ആദ്യ വിമാനം പറന്നുയരും മുൻപേ 100 എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകി ഞെട്ടിച്ചവരാണ് ഇൻഡിഗോ, 2005ൽ ഇന്ത്യയിൽ നിന്നുള്ള ഒരു ബജറ്റ് എയർലൈൻ 100 വിമാനങ്ങൾ വാങ്ങുമെന്ന് വിമാന നിർമാതാക്കളായ എയർബസ് പോലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല. എന്നാൽ, ഇൻഡിഗോയുടെ വരുംകാല സ്വപ്നനേട്ടങ്ങൾക്കുള്ള പ്രഖ്യാപനമായി ഈ ഓർഡർ മാറി. ഒരു ബജറ്റ് എയർലൈനിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് ചെലവുചുരുക്കലിന്റെ സൂത്രങ്ങളിൽ മാസ്റ്ററായിക്കൊണ്ടാണ് ഇൻഡിഗോ ഇന്ത്യയിൽനിന്ന് ആകാശത്തേക്കു പറന്നുയർന്നത്.

കുറഞ്ഞ നിരക്ക്, സമയകൃത്യത, എളുപ്പത്തിലുള്ള യാത്രാനടപടിക്രമങ്ങൾ എന്നിങ്ങനെ ലളിതമായ ലക്ഷ്യങ്ങളായിരു ന്നു തുടക്കം മുതൽ ഇൻഡിഗോയ്ക്കുണ്ടായിരുന്നത്. ആരംഭിച്ച് 17 വർഷം കൊണ്ട് 10 കോടിയിലേറെ യാത്രികരെ ആകാശയാത്ര നടത്തി ചരിത്രം സൃഷ്ടിക്കാൻ ഇൻഡിഗോയ്ക്കായി. 2025 ഏപ്രിലിലെ കണക്കുകൾ പ്രകാരം ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്റെ 64% ഇൻഡിഗോയ്ക്കു സ്വന്തമാണ്. ഇന്ന് ഇൻഡിഗോ പ്രതിദിനം 2,300 വിമാനസർവീസുകൾ നടത്തുന്നുണ്ട്. 2025 സാമ്പത്തിക വർഷത്തിലെ വാർഷിക റിപ്പോർട്ട് പ്രകാരം 41,049 ജീവനക്കാരും ഇൻഡിഗോയ്ക്കു കീഴിലുണ്ട്.

പരമാവധി ഒരേ മോഡൽ വിമാനം തന്നെ വാങ്ങുക, വാങ്ങിയ വിമാനം വിറ്റ് അതേ വിമാനം വാടകയ്ക്കെടുക്കുക, കുപ്പിവെള്ളമോ ചൂടുള്ള ഭക്ഷണമോ യാത്രികർക്കു നൽകാതിരിക്കുക, സമയത്തിന്റെ കാര്യത്തിൽ അതീവ കൃത്യത പാലിക്കുക, വിമാനം ലാൻഡ് ചെയ്ത് 20 മിനിറ്റിനുള്ളിൽ അടുത്ത പറക്കലിനു തയാറാവുക എന്നിങ്ങനെ അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചാണ് ഇൻഡിഗോ ഇന്ത്യയിലെ ഏറ്റവും കൂടുതൽ യാത്രികർ തിരഞ്ഞെടുത്ത എയർ ലൈനായി മാറുന്നത്. ഇന്ത്യൻ വ്യോമയാന മേഖലയിൽ 19 വർഷം കൊണ്ടുതന്നെ ചരിത്രം സൃഷ്ടിച്ച ഇൻഡിഗോയുടെ ചരിത്രമറിയാം.

ടേക്ക് ഓഫ്

ഇന്റർഗ്ലോബ് എന്റർപ്രൈസസിന്റെ രാഹുൽ ഭാട്ടിയയും അമേരിക്കൻ പ്രവാസി വ്യവസായി രാകേഷ് ഗാങ്വാളും ചേർന്ന് 2005 ൽ ആണ് ഇൻഡിഗോ സ്ഥാപിക്കുന്നത്. ഇന്റർഗ്ലോബിന് 51.12 ശതമാനവും ഗാങ്വാളിന്റെ കേലം ഇൻവെസ്റ്റ്മെന്റിന് 47.88 ശതമാനവുമായിരുന്നു ഓഹരി പങ്കാളിത്തം. 2005 ജൂണിൽ 100 എയർബസ് എ 320-200 വിമാനങ്ങൾക്ക് ഓർഡർ നൽകിയാണ് ഇൻഡിഗോ വരവറിയിച്ചത്. 2006 പകുതിയോടെ പ്രവർത്തനം ആരംഭിക്കുകയായിരുന്നു ലക്ഷ്യം.

കുതിപ്പ്

Fast Track からのその他のストーリー

Fast Track

Fast Track

അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന് എൻഒസി നിർബന്ധമാണ്

time to read

2 mins

November 01, 2025

Fast Track

Fast Track

ഉയരെ പറന്ന്...

ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ വർഷംകൊണ്ട് ചരിത്രം സൃഷ്ടിച്ച ഇൻഡിഗോയുടെ വിജയക്കുതിപ്പിലൂടെ...

time to read

4 mins

November 01, 2025

Fast Track

Fast Track

ഓളപ്പരപ്പിലൂടെ...

ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര

time to read

1 mins

October 01, 2025

Fast Track

Fast Track

വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി

പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും

time to read

4 mins

October 01, 2025

Fast Track

Fast Track

323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47

ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും

time to read

1 mins

October 01, 2025

Fast Track

Fast Track

Voyage to the Future

ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ

time to read

2 mins

October 01, 2025

Fast Track

അപ്പാച്ചെ @ 20

ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ

time to read

1 min

October 01, 2025

Fast Track

Fast Track

ഉറക്കം വന്നാൽ ഉറങ്ങണം!

ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി

time to read

2 mins

October 01, 2025

Fast Track

Fast Track

Sporty Commuter

സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം

time to read

2 mins

October 01, 2025

Fast Track

Fast Track

മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്

5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്

time to read

4 mins

October 01, 2025

Listen

Translate

Share

-
+

Change font size